കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; തലശ്ശേരി സ്വദേശിയിൽ നിന്നും ചെരുപ്പിൽ നിന്ന് 874 ഗ്രാം സ്വർണം പിടിച്ചെടുത്തത്.
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. വെള്ളിയാഴ്ച കണ്ണൂർ വിമാനത്താവളത്തിലെ എയർ കസ്റ്റംസിലെ ഡിആർഐ, എയർ ഇന്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ പരിശോധനയാണ് സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ ഐ. എക്സ് 742 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കണ്ണൂർ- തലശ്ശേരി ചമ്പാട് സ്വദേശി മുനവർ വി.പിയിൽ നിന്നാണ് ചെരുപ്പിൽ നിന്ന് ഏകദേശം 54 ലക്ഷം രൂപ വിലവരുന്ന 874 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ഡിആർഐ ഉദ്യോഗസ്ഥരുടെയും അസിസ്റ്റന്റ് കമ്മീഷണർ വി.പി.ബേബി, സൂപ്രണ്ടുമാരായ സൂരജ് കുമാർ, ആശിഷ് കുമാർ മീണ, എസ്.പ്രണയ്, ഇൻസ്പെക്ടർമാരായ രവിരഞ്ജൻ, രവീന്ദ്ര മാരുതി പാൽക്കർ, ഹെഡ് ഹവിൽദാർ പീതാംബരൻ, ഓഫീസ് അസിസ്റ്റന്റുമാരായ പവിത്രൻ, ലയ എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണ്ണം പിടികൂടിയത്.
- അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം.
Comments