കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട; കസ്റ്റംസ് പിടികൂടിയത് 1045 ഗ്രാം സ്വർണ്ണം.
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. ദോഹയിൽ നിന്നും എത്തിയ മേപ്പയൂർ സ്വദേശി കരുവം തറമൽ ഷൗക്കത്തലി (45) യിൽ നിന്നും 64 ലക്ഷം വില വരുന്ന 1045 ഗ്രാം സ്വർണമാണ് കണ്ണൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവഷൻ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇന്നലെ ദോഹയിൽ നിന്നെത്തിയ 6ഇ1326 ഇൻഡിഗോ വിമാനത്തിൽ എത്തിയ യാത്രക്കാരൻ സ്വർണ്ണ മിശ്രിതം നാല് ക്യാപ്സ്യൂളുകളിലാക്കി ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചു വച്ചായിരുന്നു കടത്താൻ ശ്രമിച്ചത്.
കസ്റ്റംസ് അസ്സിസ്റ്റന്റ് കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ പി.കെ ഹരിദാസൻ, എൻ.സി പ്രശാന്ത്, ഹെഡ് ഹവൽദാർ ബാലൻ കുനിയിൽ, ഡ്രൈവർ കെ.വി സജിത്ത് എന്നിവരാണ് പരിശോധനയിൽ കസ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Comments