സി.എച്ച്.എം എളയാവൂരിൽ പത്താമുദയം - വജ്രം പദ്ധതി ആരംഭിച്ചു.
കണ്ണൂർ : കണ്ണൂർ കോർപ്പറേഷന്റെ പത്താമുദയം പദ്ധതിയിൽ ഉൾപെടുത്തി സാക്ഷരതാ മിഷൻ നടത്തുന്ന തുല്യതാ പരിശീലന കോഴ്സിന്റെ പുതിയ ബാച്ച് ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ നിർവ്വഹിച്ചു. എളയാവൂർ സി.എച്ച്.എം സ്കൂൾ നടപ്പിലാക്കുന്ന വജ്രം പദ്ധതി പ്രകാരം തുല്യത പരീക്ഷ പഠിതാക്കൾക്ക് നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വിവിധ കാരണങ്ങളാൽ ചെറു പ്പത്തിൽ പഠനം തടസ്സപ്പെട്ട രക്ഷിതാക്കൾക്ക് കൂടി ഉപരിപഠന സാധ്യതകൾ ഒരുക്കിക്കൊടുക്കുന്ന പദ്ധതി യാണ് വജ്രം പദ്ധതി. പഠന പ്രവർത്തനങ്ങൾ ക്ക് ഉപരിയായി വ്യക്തിത്വ വികസനം, നൈപുണി പരിശീലനം, തൊഴിൽ സംരഭകത്വ ബോധവൽക്കരണവും പരിശീലനവും കരിയർ ഗൈഡൻസ്, മത്സര പരീക്ഷാ പരിശീലനം തുടങ്ങിയ മേഖലകളിൽ പഠിതാക്കൾക്ക് ക്ലാസുകൾ നൽകും. സ്റ്റാഫ് സിക്രട്ടറി പി.സി. മഹമൂദ് പദ്ധതി വിശദീകരിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. അനിഷ, ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ ഷാജു ജോൺ, അബ്ദുൽ നാസർ വി, സുരേഷ് കുമാർ കെ, ഷജിമ കെ.എം അസ്ലം വലിയന്നൂർ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ പി.പി സുബൈർ അധ്യക്ഷത വഹിച്ചു. വസന്ത സി സ്വാഗതവും കോ ഓർഡിനേറ്റർ സി. റീന ടീച്ചർ നന്ദിയും പറഞ്ഞു.
Comments