ആഴകടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റെസ്‌ക്യൂ ബോട്ട് രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
തൃശൂർ : ആഴകടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ സീ റെസ്‌ക്യൂ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി മുനക്കകടവ് ഹാര്‍ബറില്‍ എത്തിച്ചു. മുനക്കകടവ് നിന്നും നാല് ദിവസം മുന്‍പ് മത്സ്യബന്ധനത്തിന് പോയ സെന്റ് ആന്റണി എന്ന ഒഴുക്ക് വള്ളമാണ് എഞ്ചിന്‍ നിലച്ചതിനെ തുടര്‍ന്ന് ആഴക്കടലില്‍ കുടുങ്ങിയത്. തമിഴ്‌നാട് സ്വദ്ദേശി ആന്റണി എന്നയാളുടെ ഉടമസ്ഥതയിലുളള വള്ളം ചേറ്റുവ നിന്നും 35 നോട്ടിക്കല്‍ മൈല്‍ (60 കിലോമീറ്റര്‍) അകലെ ബ്ലാങ്ങാട് വടക്ക് പടിഞ്ഞാറ് കടലിലാണ് കുടുങ്ങിയത്. കടലില്‍ നല്ല ഇരുട്ടും, ശക്തിയായ കാറ്റും ഉണ്ടായതിനാലും വഞ്ചിയിലെ വിനിമയ സംവിധാനങ്ങള്‍ തകരാറിലായതും കരയില്‍ നിന്നും വളരെ ദൂരക്കൂടുതല്‍ ഉള്ളത് കൊണ്ടും രാത്രി സമയമായതിനാലും രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയാണ് വഞ്ചി കടലില്‍ എഞ്ചിന്‍ നിലച്ച് കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ് പോളിന് സന്ദേശം ലഭിച്ചത്. ഉടനെ തന്നെ മുനക്കകടവ്ഭാഗത്തുള്ള സീ റെസ്‌ക്യൂ ബോട്ട് അങ്ങോട്ട് തിരിച്ചു. അപകടത്തില്‍പ്പെട്ട വള്ളത്തിലെ 5 മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തുന്നതിനായി പുറപ്പെട്ട റെസ്‌ക്യൂ ബോട്ട് പിറ്റേന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ റെസ്‌ക്യൂ ബോട്ടില്‍ വള്ളത്തെ കെട്ടി കരയിലെത്തിച്ചു. അഴീക്കോട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യേഗസ്ഥരായ ഇ.ആര്‍ ഷിനില്‍കുമാര്‍, വി.എം ഷൈബു, വി.എ പ്രശാന്ത്കുമാര്‍, ഫിഷറീസ് സീ റെസ്‌ക്യൂ ഗാര്‍ഡുമാരായ ഷഫീഖ്, സിജീഷ്, ബോട്ട് സ്രാങ്ക് റസാക്ക്, ഡ്രൈവര്‍ റഷീദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകള്‍ ചേറ്റുവയിലും, അഴീക്കോടും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മറെന്‍ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഉള്‍പ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തൃശൂര്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധകുമാരി അറിയിച്ചു.
Comments