കൊല്ലത്ത് അനധികൃതമായി നിർമ്മിച്ച് വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന മുന്നൂറ് ലിറ്ററോളം വൈൻ എക്സൈസ് പിടിച്ചെടുത്തു.
കൊല്ലം : കൊല്ലത്ത് അനധികൃതമായി നിർമ്മിച്ച് വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന മുന്നൂറ് ലിറ്ററോളം വൈൻ എക്സൈസ് പിടിച്ചെടുത്തു. സോഷ്യൽ മീഡിയ വഴി ആവശ്യക്കാരെ കണ്ടെത്തിയിരുന്ന സംഘത്തെ സൈബർ പട്രോളിംഗ് വഴിയാണ് കണ്ടെത്തിയത്. സൈബർ സെൽ ഇൻപുട്ടിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസും പാർട്ടിയും ശക്തികുളങ്ങര ഭാഗത്തു നിന്നും 100 ലിറ്റർ വൈനും, കന്നിമേൽച്ചേരിയിൽ നിന്ന് 97.5 ലിറ്റർ വൈനും കസ്റ്റഡിയിലെടുത്തു. കൊല്ലം റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിനോദ് ശിവറാമും സംഘവും നടത്തിയ പട്രോളിംഗിൽ മുണ്ടക്കൽ ഭാഗത്ത് നിന്ന് 102 ലിറ്റർ വൈൻ കസ്റ്റഡിയിലെടുത്തു. ശക്തികുളങ്ങര സ്വദേശികളായ ഫെലിക്സ് സേവിയർ, മാനുവൽ മാത്യു, മുണ്ടക്കൽ സ്വദേശി പ്രിൻസ് തോമസ് എന്നിവരെ യഥാക്രമം ഒന്നും രണ്ടും മൂന്നും കേസുകളിൽ പ്രതികളായി ചേർത്തിട്ടുണ്ട്. എക്‌സൈസ് ഇൻസ്‌പെക്ടർ വിഷ്ണു, പ്രിവെന്റീവ് ഓഫീസർ മാരായ പ്രസാദ് നിർമലൻ തമ്പി ശ്രീകുമാർ(ഐ ബി) സിവിൽ എക്‌സൈസ് ഓഫീസർമാരായ അജിത് അനീഷ് ഗോപൻ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മാരായ ഗംഗ ജാസ്മിൻ എക്‌സൈസ് ഡ്രൈവർ സുഭാഷ് എന്നിവർ സ്‌പെഷ്യൽ സ്‌ക്വാഡ് സംഘത്തിൽ ഉണ്ടായിരുന്നു. എഇഐ (ഗ്രെഡ്) ബി. സന്തോഷ്, പ്രവൻറ്റീവ് ഓഫീസർ വിനയകുമാർ, സിഇഒമാരായ ജോജോ, അനീഷ് കുമാർ, വനിത സി.ഇ.ഒമാരായ ഷൈനി, ട്രീസ ഡ്രൈവർ വിശ്വനാഥൻ എന്നിവർ കൊല്ലം റേഞ്ച് പാർട്ടിയിൽ ഉണ്ടായിരുന്നു.
Comments