പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താമെന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്; നവ കേരളയാത്രയുടെ പേര് പറഞ്ഞു ഖജനാവ് കൊള്ളയടിച്ച് സിപിഎമ്മിൻറെ ലോക്കല്‍ സമ്മേളനങ്ങള്‍ നടത്തുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനമാണെന്നും ഡിസിസി പ്രസിഡന്റ്.






കണ്ണൂര്‍ : ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരെ പോലീസിനെയും ഡിവൈഎഫ്‌ഐ ഗുണ്ടകളേയും ഉപയോഗിച്ച് മൃഗീയമായി ആക്രമിച്ചാല്‍ പ്രതിഷേധങ്ങള്‍ ഇല്ലാതാകുമെന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതി രാജ്യത്തെ സ്വതന്ത്രമാക്കിയ നേതാക്കളുടെ പിന്‍ തലമുറക്കാരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് അഭിനവ ഹിറ്റ്‌ലറായ പിണറായി വിജയന്‍ മനസിലാക്കണം. പിണറായിയുടെ കാക്കിയിട്ടതും ഇടാത്തതുമായ ഗുണ്ടാപ്പടയെ ഭയപ്പെട്ടോടുന്നവരല്ല കോണ്‍ഗ്രസിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും പ്രവര്‍ത്തകര്‍. അടിച്ചാല്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാകും. അത് പിണറായി വിജയന് ഇതിനകം മനസിലായിക്കാണുമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.കെപിസിസി ആഹ്വാനപ്രകാരം ചിറക്കല്‍-അഴീക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടന്ന വളപട്ടണം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവ കേരളയാത്രയുടെ പേര് പറഞ്ഞു ഖജനാവ് കൊള്ളയടിച്ച് സിപിഎമ്മിൻറെ ലോക്കല്‍ സമ്മേളനങ്ങള്‍ നടത്തുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനമാണ്. ഭയപ്പെട്ട് ജീവിക്കുന്ന മുഖ്യമന്ത്രിയെ കൊണ്ട് കറുപ്പുടുത്തു പുറത്തിറങ്ങി നടക്കാന്‍ പോലും ജനങ്ങള്‍ക്ക് പറ്റാതായിരിക്കുകയാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
ചിറക്കല്‍ ബ്ലോക്ക് പ്രസിഡണ്ട് കുക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു.
 അഴിക്കോട് ബ്ലോക്ക് പ്രസിഡന്റ് ടി കെ അജിത് സ്വാഗതം പറഞ്ഞു.ബാലകൃഷ്ണന്‍ മാസ്റ്റര്‍, ടി ജയകൃഷ്ണന്‍, സി വി സന്തോഷ്,കെ സി ഗണേശന്‍,കല്ലിക്കോടന്‍ രാഗേഷ്, കാട്ടാമ്പള്ളി രാമചന്ദ്രന്‍,ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി,വസന്ത് പള്ളിയാംമൂല , മഹ്റൂഫ് എം കെ പി,നികേത് നാറാത്ത്, ഉഷാ കുമാരി, ആശാ രാജീവന്‍ , ശ്രീരതി പാറയില്‍, വികാസ് അത്തായക്കുന്ന്, ലത കൊല്ലറതിക്കല്‍, ആഷിത് അശോകന്‍ ,മഹേഷ് കാഞ്ഞിരത്തറ തുടങ്ങിയവര്‍ സംസാരിച്ചു .ജില്ലയിൽ ഉളിക്കൽ- സണ്ണി ജോസഫ് എം എൽ എ ,ആറളം - ചന്ദ്രൻ തില്ലങ്കേരി ,കോടിയേരി- വി എ നാരായണൻ ,ആലക്കോട്- പി ടി മാത്യു , കൂത്തുപറമ്പ -കെ പി സാജു ,ധർമ്മടം -സജീവ് മാറോളി ,ഇരിക്കൂർ- ബേബി തോലാനി ,പഴയങ്ങാടി -എം പി ഉണ്ണികൃഷ്ണൻ ,തലശ്ശേരി -അമൃത രാമകൃഷ്ണൻ , കൊളവല്ലൂർ- കെ സുരേന്ദ്രൻ ,പാനൂർ- കെ പി സാജു , തളിപ്പറമ്പ -റിജിൽ മാകുറ്റി ,പെരിങ്ങോം -അഡ്വ . ബ്രിജേഷ് കുമാർ ,ചെറുപുഴ - മഹേഷ് കുന്നുമ്മൽ ,പയ്യന്നൂർ- മുഹമ്മദ് ബ്ലാത്തൂർ ,കുടിയാന്മല- ജോജി വർഗീസ് വട്ടോളി ,പേരാവൂർ- ജൂബിലി ചാക്കോ ,ഇരിട്ടി- പി എ നസീർ , തുടങ്ങിയ നേതാക്കൾ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്‌ഘാടനം ചെയ്തു

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023