കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള വിതരണം പൂർണമായി നൽകിയ ചാരിതാർത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള വിതരണം പൂർണമായി നൽകിയ ചാരിതാർത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എൽ.ഡി.എഫ്. ധാരണ പ്രകാരമുള്ള കാലാവധി പൂർത്തീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പിന്തുണയും മാർഗ്ഗ നിർദ്ദശവും നൽകിയ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും സഹ പ്രവർത്തകർക്കും, മാധ്യമങ്ങൾക്കും, പൊതുജനങ്ങൾക്കും നന്ദി പറയുന്നു എന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.
Comments