Posts

Showing posts from October, 2024

അണ്ടത്തോട് ബദരിയ മസ്ജിദിന് സമീപം അമ്പാടി ഹൗസിൽ എ. അനൂപ് കുമാർ നിര്യാതനായി.

Image
കണ്ണൂർ സിറ്റി : അണ്ടത്തോട് ബദരിയ മസ്ജിദിന് സമീപം അമ്പാടി ഹൗസിൽ എ. അനൂപ് കുമാർ (54) നിര്യാതനായി. ഭാര്യ : ഷിഞ്ചു വി. പി. മക്കൾ : അർജുൻ അനൂപ് കുമാർ, ഐശ്വര്യ അനൂപ് കുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് മൈതാനപ്പള്ളി അരയ സമാജം ശ്മശാനത്തിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കർണാടകയിൽ ഒളിവിലായിരുന്ന വാറൻ്റ് പ്രതിയെ അവിടെ വച്ച് പിടികൂടി തലശ്ശേരി എക്സൈസ്.

Image
കണ്ണൂർ : തലശ്ശേരി അഡീഷണൽ അസിസ്റ്റൻ്റ് സെഷൻസ് കോടതി പുറപ്പെടുവിച്ച വാറൻ്റ് പ്രതി കർണാടക സ്വദേശി ഹാസ്സൻ ജില്ല ഗണേഷ് ബസുവരാജിനെയാണ് കണ്ണൂർ ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സുഗുണൻ്റെ നിർദ്ദേശപ്രകാരം തലശ്ശേരി എക്സൈസ് റേഞ്ച് സംഘം അതിവിദഗ്ധമായി പ്രതിയുടെ ഒളിസങ്കേതത്തിൽ പോയി പിടികൂടിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻരാജ്, എഇഐ (ഗ്രെഡ്) സുധീർ വാഴവളപ്പിൽ , സിഇഒ സരിൻരാജ്, സിഇഒ (ഡ്രൈവർ) ബിനീഷ് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. 2014 ൽ മാഹി മദ്യം കൈവശം വച്ച് കടത്തവെ ന്യൂ മാഹി ചെക്പോസ്റ്റിൽ വച്ച് 2 പേരെ പിടികൂടി കണ്ടെടുത്ത കേസിലെ രണ്ടാം പ്രതിയാണ് ഗണേഷ്. നിയമ നടപടികൾ പൂർത്തീകരിച്ചു കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ, തലശ്ശേരി സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ പാർപ്പിച്ചു കൊണ്ട് ഉത്തരവായി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കവർച്ചാ കേസിലെ പ്രതി പേരാമ്പ്ര പോലീസിന്റെ പിടിയിൽ.

Image
കോഴിക്കോട് : പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കാവും തറയിലെ വീട് കവർച്ച കേസിലെ പ്രതി കൂരാച്ചുണ്ട് കാളങ്ങാലിയിൽ പാറയിൽ മുസ്തഫ എന്ന മുത്തു ആണ് പോലീസിന്റെ പിടിയിലായത്. വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയം രാത്രി വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് അലമാരയിലും മറ്റും സൂക്ഷിച്ച 20ഓളം പവൻ സ്വർണവും 60000 രൂപയും പ്രതി മോഷ്ടിച്ചിരുന്നു . മോഷണ ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കോഴിക്കോട് റൂറൽ എസ് പി  നിധിൻ രാജ്. ഐ. പി. എസിന്റെ   നിർദ്ദേശപ്രകാരം പേരാമ്പ്ര  ഡിവൈഎസ്പിി    വി.വി ലതീഷിൻ്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യ്തു • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ - തന്റെ ജീവിതമാകെ സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഭിവന്ദ്യ ബാവാ തിരുമേനിയുടേത് : മുഖ്യമന്ത്രി.

Image
ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.  മുഖ്യമന്ത്രി പിണറായി വിജയന്റെ  അനുശോചന സന്ദേശം പൂർണമായും  :  ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തന്റെ ജീവിതമാകെ സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഭിവന്ദ്യ ബാവാ തിരുമേനിയുടേത്.  യാക്കോബായ സുറിയാനി സഭയുടെ വളർച്ചയിൽ സമാനതകളില്ലാത്ത സംഭാവനകളാണ് അഭിവന്ദ്യ ബാവാ തിരുമേനി നൽകിയത്. പ്രയാസഘട്ടങ്ങളിൽ അക്ഷരാർത്ഥത്തിൽ സഭയെ സംരക്ഷിച്ചു നിർത്തിയ വലിയ ഇടയനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ക്രൈസ്തവ മേൽപട്ടക്കാരിൽ പ്രായം കൊണ്ടും ശുശ്രൂഷാ കാലയളവുകൊണ്ടും ഏറ്റവും തലമുതിർന്ന പിതാക്കന്മാരിൽ ഒരാളായിരുന്നു അഭിവന്ദ്യ തോമസ് പ്രഥമൻ ബാവ. ഏതു പ്രതിസന്ധിയെയും എത്ര വലിയ പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള അദ്ദേഹത്തിന്റെ ധൈര്യവും സമർപ്പണവുമായിരുന്നു ബാവാ തിരുമേനിയുടെ ഏറ്റവു

മഞ്ഞപിത്തം - തളിപ്പറമ്പ് മേഖലയിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. News

Image
കണ്ണൂർ : തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ മഞ്ഞപ്പിത്ത രോഗം വ്യാപകമായതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പീയൂഷ് എം നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി ഡിഎംഒ ഡോ സച്ചിൻ കെ സി യുടെ നേതൃത്ത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.  തളിപ്പറമ്പ് മുൻസിപ്പാലിറ്റിയിലെ ഒമ്പതാം വാർഡ് ഹിദായത്ത് നഗറിലെ 45 വയസ്സ്, 42 വയസ്സ് വീതമുള്ള 2 പേർ (പുരുഷന്മാർ ) കഴിഞ്ഞദിവസം മഞ്ഞപ്പിത്തം ബാധിച് മരണപ്പെട്ടിരുന്നു.  *തളിപ്പറമ്പ് പ്രദേശത്തെ മഞ്ഞപ്പിത്തം വ്യാപനത്തിന്റെ ന്റെ രത്നച്ചുരുക്കം:-* • തളിപ്പറമ്പ് മുനിസിപ്പാലിറ്റി യിലെ കോര്‍ട്ട് റോഡ്‌ എന്നുള്ള സ്ഥലത്ത് ഷോപ്പിംഗ്‌ കോമ്പ്ലക്സ് ൽ ആണ് ഔട്ബ്രെക് പൊട്ടി പുറപ്പെട്ടതായി കാണുന്നത്.  • ഇവിടുത്തെ ടെക്സ്റ്റ്ല്‍ ഷോപ്പ് , ട്യൂഷന്‍ സെന്റര്‍, ഷോപ്പിംഗ്‌ കോമ്പ്ലെക്സ് ലെ മറ്റു കടകളിലെ ജീവനക്കാര്‍, ഒരു ജ്യൂസ് ഷോപ്പ് എന്നിവിടങ്ങളില്‍ ആണ് Hepatitis A ആദ്യം റിപ്പോര്‍ട്ട്‌ ചെയ്തത്  • ഇവിടേക്ക് പൊതുവായി വെള്ളം എടുക്കുന്ന കിണറില്‍ മലത്തിന്റെ സാന്നിധ്യം (E Coli Bacteria)പിന്നീട് ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി.  - Hepatitis A virus ഈ വെള്ളത്തിൽ ഉണ്ടായിരുന്നി

യാക്കോബായ സഭ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്ക ബാവ അന്തരിച്ചു. News

Image
യാക്കോബായ സഭ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്ക ബാവ അന്തരിച്ചു. 95 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. രക്തസമ്മര്‍ദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാന്‍ ശ്രമം തുടരുന്നതിനിടെ ഇന്ന് വൈകിട്ട് 5.21 നാണ് അന്ത്യം സംഭവിച്ചത്. യാക്കോബായ സഭയുടെ പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിന്റെ സ്ഥാപകനായ ബാവ അനേകം ധ്യാനകേന്ദ്രങ്ങളും മിഷന്‍സെന്ററും വിദ്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. 1929 ജൂലൈ 22 ന് പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായി-കുഞ്ഞമ്മ ദമ്പതികളുടെ മകനായാണ് ജനനം. 1958 ഒക്ടോബര്‍ 21ന് വൈദികപട്ടം സ്വീകരിച്ചു.2000 ഡിസംബര്‍ 27ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലിക്കയായി തിരഞ്ഞെടുത്തു. 2002 ജൂലൈ 26ന് ശ്രേഷ്ഠ കാതോലിക്കയായി അഭിഷിക്തനായി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഒറ്റ തന്ത പ്രയോ​ഗത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്; തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബി ജെ പി മാത്രമല്ല; കോണ്‍ഗ്രസ് എന്ന തന്ത കൂടി ഉണ്ടെന്ന് മന്ത്രി റിയാസ്. News

Image
ഒറ്റ തന്ത പ്രയോ​ഗത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. ഒറ്റ തന്ത പ്രയോഗം സിനിമയിൽ പറ്റുമെന്നും യുഡിഫ് പതിവു പോലെ സുരേഷ് ഗോപിയുടെ മാർക്കറ്റിംഗ് മാനേജർ ആവുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസിയായ സിബിഐക്ക് വിശേഷണം കൂട്ടിൽ അടച്ച തത്ത എന്നാണെന്നും റിയാസ് പ്രതികരിച്ചു. രാഷ്രീയത്തിൽ ഒറ്റ തന്ത പ്രയോഗത്തിനു മറുപടി ഇല്ല. അത് സിനിമയിൽ പറ്റും. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസും ഉണ്ട്. കോൺഗ്രസ്‌ എന്ന തന്ത കൂടി ഉണ്ട്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഡിഎൻഎ ടെസ്റ്റ്‌ ഫലം പുറത്ത് വിട്ടോ. അപ്പോൾ അറിയാം കാര്യങ്ങളെന്നും മുഹമ്മദ് റിയാസ് പരിഹാസത്തോടെ കൂട്ടിച്ചേർത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കാഞ്ഞിരോട് എൽ.പി സ്കൂൾ (വയൽ സ്കൂൾ) റിട്ട. അദ്ധ്യാപകൻ കെ. ടി മായൻ മാസ്റ്റർ നിര്യാതനായി. Obituary

Image
കണ്ണൂർ : പഴയ പള്ളിക്ക് സമീപം ബ്ലസ്സ് മഹലിൽ താമസിക്കുന്ന പൗര പ്രമുഖനും ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനും കാഞ്ഞിരോട് എൽ.പി സ്കൂൾ (വയൽ സ്കൂൾ) റിട്ട. അദ്ധ്യാപകനുമായ കെ. ടി മായൻ മാസ്റ്റർ (82) നിര്യാതനായി. കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ് അംഗവുമാണ്. പരേതരായ മുക്കണ്ണി കാരക്കാട് അബ്ദുല്ലകുട്ടിയുടെയും മുണ്ടാടങ്കണ്ടി ഖദീജയുടെയും മകനാണ്. ഭാര്യ: പരേതയായ കെ സുഹറ. മക്കൾ: ഖദീജ സാബിഖ് (അസി. മാനേജർ, അൽ ഹുദ സ്കൂൾ), പരേതനായ ഹബീബ്. ജാമതാക്കൾ: കെ. ആർ ശിഹാബുദ്ധീൻ ഇരിക്കൂർ (ഗവ. എഞ്ചിനീറിങ് കോളേജ്‌, കണ്ണൂർ), ഡോ. ഫാത്തിമ യൂസഫ് (മലബാർ ഡെന്റൽ ക്ലിനിക്, ചാല), സഹോദരങ്ങൾ: കെ ടി അഹ്‌മദ്‌ കുട്ടി ഹാജി, കെ ടി ഇബ്രാഹിം ഹാജി (ഇരുവരും കാഞ്ഞിരോട്), കുഞ്ഞാമിന (ആറളം) പരേതരായ കെ ടി അബൂബക്കർ, കെ ടി മമ്മു, കെ ടി ഫാത്തിമ, കെ ടി ആയിസ. (എല്ലാവരും കാഞ്ഞിരോട്). ഖബറടക്കം: വൈകിട്ട് വ്യാഴാഴ്ച നാലുമണിക്ക് കാഞ്ഞിരോട് പഴയപള്ളി ഖബർസ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗ

ചന്തപ്പുരയിൽ വെച്ച് മാരുതി ഡിസയർ കാറിൽ കടത്തുകയായിരുന്ന 23 കിലോയോളം കഞ്ചാവുമായി 2 പേർ പോലീസ് പിടിയിൽ.

Image
തൃശ്ശൂർ റൂറൽ ജില്ലയിലെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചന്തപ്പുരയിൽ വെച്ച് മാരുതി ഡിസയർ കാറിൽ കടത്തുകയായിരുന്ന 23 കിലോയോളം കഞ്ചാവുമായി 2 പേരെ തൃശ്ശൂർ റൂറൽ ഡാൻസഫ് സംഘവും കൊടുങ്ങല്ലൂർ പോലീസും ചേർന്ന് പിടികൂടി. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി നവ്നീത് ശർമ്മ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് വാഹന സഹിതം പ്രതികൾ പിടിയിലായത്. 1.ജയേഷ്, ചിറക്കൽ ഹൗസ്, ഏലൂർ സൗത്ത്, ഉദ്യോഗമണ്ഡൽ, എറണാകുളം, 2.അൻസൽ അഷറഫ്, S/O അഷറഫ്, തൈപ്പറമ്പിൽ ഹൗസ്, മങ്ങാട്ടുകവല തൊടുപുഴ എന്നിവരെയാണ്. തൃശ്ശൂർ റൂറൽ ഡിസിബി ഡിവൈഎസ്പി .ഉല്ലാസ് കുമാർ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി .കെ രാജു, എന്നിവരുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അരുൺ ബി. കെ, എസ്. ഐ സാലിം,തൃശ്ശൂർ റൂറൽ ഡാൻസഫ് എസ്. ഐ മാറായ മാരായ സ്റ്റീഫൻ വി. ജി, പ്രദീപ് സി. Aarb, ജയകൃഷ്ണൻ പി .പി , റോയ് പൗലോസ്, എ എസ്ഐ മാരായ മൂസ, സിൽജോ, സൂരജ് വി. ദേവ്, ലിജു ഇയ്യാനി, എസ്. സി. പി. ഒ മാരായ ബിനു എം .ജെ , റെജി എ .യു , ഷിജോ തോമസ്, ബിജു.സി .കെ , സോണി സേവിയർ,സിപിഒ മാരായ നിഷാന്ത്, ഷിൻ്റോ, സൈബർ സെൽ പോലീസ് ഉദ്യോഗസ്

നവീൻ ബാബുവിൻ്റെ മരണം: ജില്ലാ കലക്ടർ ഒളിച്ചുകളി അവസാനിപ്പിക്കണം : അഡ്വ. മാർട്ടിൻ ജോർജ്ജ്. News

Image
കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ കലക്ടർ എന്തൊക്കെയോ മൂടി വെക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ പരസ്പര വിരുദ്ധമായ മൊഴികളിൽ വ്യക്തമാകുന്നതെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്. തനിക്കു തെറ്റുപറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞതായി കലക്ടര്‍ അരുണ്‍ കെ വിജയന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയുള്ള വിധിന്യായത്തിന്റെ 34-ാം പേജിൽ കലക്ടറുടെ ഈ മൊഴി പരാമര്‍ശിക്കുന്നുമുണ്ട്. എന്നാൽ ഇത്തരമൊരു കൂടിക്കാഴ്ചയുടെ കാര്യം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴൊന്നും കലക്ടർ വെളിപ്പെടുത്തിയിട്ടില്ല.പോലീസിന് ഇത്തരമൊരു മൊഴി ബാഹ്യപ്രേരണയിൽ കലക്ടർ നൽകിയതാണോ എന്ന സംശയം ബലപ്പെടുകയാണ്. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തുന്ന കാര്യമുൾപ്പെടെ കലക്ടർക്ക് മുൻകൂട്ടി അറിയാമായിരുന്നു. സഹപ്രവർത്തകനെ ക്രൂരമായി അധിക്ഷേപിക്കാനുള്ള അവസരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് ഒരുക്കിക്കൊടുത്ത ജില്ലാ കലക്ടർ അരുൺ കെ.വിജയൻ സി പി എം നേതൃത്വത്തിൻ്റെ പ്രീതി നേടാൻ എന്തു വിടുപണിയും ചെയ്യാൻ തയ്യാറാണെന്ന മട്ടിൽ അമിത വിധേയത്വം പ്രകടിപ്പിക്കുകയാണ്.കലക്ടർക്ക് ഇക്കാര്യത്തിലൊന്ന

ലേലം.

Image
കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവിയുടെ അധീനതയില്‍ കണ്ണൂര്‍ റൂറല്‍ ഡിഎച്ച്ക്യൂ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ളതും വകുപ്പിന് ഉപയോഗ്യമല്ലാത്തതുമായ ഡിപ്പാര്‍ട്ട്‌മെന്റ് വാഹനം ലേലം ചെയ്യുന്നു. എം എസ് ടി സി ലിമിറ്റഡിന്റെ www.mstcecommerce.com വെബ്‌സൈറ്റിലെ ഇഎല്‍വി പോര്‍ട്ടര്‍ മുഖേന നവംബര്‍ ഒന്നിന് രാവിലെ 11 മുതല്‍ 4.30 വരെയാണ് ഇ ലേലം ചെയ്യുക. ഫോണ്‍ : 9497931212 • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മൈക്രോപ്ലാസ്റ്റിക് കണങ്ങൾ ആരോഗ്യത്തിന് മഹാ വിപത്ത്: കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പഠന റിപ്പോർട്ട്

കണ്ണൂർ : മൈക്രോപ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ പഠന റിപ്പോർട്ടിൽ ക്യാൻസർ അടക്കമുള്ള മാരക അസുഖങ്ങൾക്ക് ഇടയാക്കുന്ന മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ മണ്ണിലും ജലത്തിലും വായുവിലും കൂടി വരുന്നതായി കണ്ടെത്തൽ. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എം.കെ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിനു വേണ്ടി പഠനം നടത്തിയത്. അഴീക്കോട് ചാൽ ബീച്ച് മുതൽ അഴീക്കൽ വരെയുള്ള പ്രദേശത്തെ കുടിവെള്ളവും കടൽ വെള്ളവും പ്രധാനമായും പഠന വിധേയമാക്കിയത്. ഒരു ലിറ്റർ കടൽ വെള്ളത്തിൽ 2640 മൈക്രോപ്ലാസ്റ്റിക് കണങ്ങൾ വരെ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളെക്കാൾ വളരെ കൂടുതലാണ്. നൈലോൺ പോളിസ്റ്റൈറിങ് തുടങ്ങിയവയുടെ നാരുകളാണ് കൂടുതലായും കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ജലത്തിൽ പ്ലാസ്റ്റിക് പെയിൻ്റുകളുടെ അംശം കൂടുതലായും ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു. പ്ലാസ്റ്റിക് കണങ്ങളുടെ ഓക്സീകരണം കൂടുതലായതിനാൽ ശ്വാസകോശങ്ങളുടെ വായു അറകളെ നശിപ്പിക്കുകയും കരളിലെത്തുന്ന മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ എൻസൈമുകളുടെ ഉൽപാദന പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായും റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്. ഭ്രൂണ വളർച്ചയ

മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു; സഹോദരന്‍ സാഹിര്‍ ഇന്നലെ മരിച്ചിരുന്നു. News

Image
കണ്ണൂർ : മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. എം.അന്‍വറാണ് (44) മരിച്ചത്. മുബീന സ്റ്റോണ്‍ ക്രഷര്‍ ഉടമയാണ്. സഹോദരന്‍ സാഹിര്‍ (40) ഇന്നലെ മരിച്ചിരുന്നു. അന്‍വര്‍ കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഏതാനും ദിവസം മുമ്പ് കോഴിക്കോട് നിന്നും കുടുംബസമേതം ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. അതിന് ശേഷമായിരുന്നു മഞ്ഞപ്പിത്തം ബാധിച്ചത്. തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പി.സി.പി .മഹമ്മൂദ്ഹാ ജിയുടെയും  ആമിനയുടെയും മകനാണ്. സഹോദരങ്ങള്‍: റഷീദ, ഫൗസിയ, ഷബീന. ഇരിക്കൂര്‍ സിദ്ദിഖ് നഗറിലെ മലബാര്‍ വില്ലയില്‍  അഷറഫിന്റെ മകള്‍ കെ.ടി.ഖദീജയാണ് ഭാര്യ. മക്കള്‍: നൂഹ ഫാത്തിമ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, സര്‍സയ്യിദ് എച്ച്.എസ്.എസ്. കരിമ്പം), ഷീസ്, ഹംദ്. ഇന്ന് ഉച്ചക്ക്‌ രണ്ടിന് സയ്യിദ് നഗര്‍ ജുമാഅത്ത് പള്ളിയില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരം നാലിന് വലിയ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ കബറടക്കം നടക്കും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം

അഭിമാനത്തോടെ വീണ്ടും: സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ 12 പിജി സീറ്റുകൾക്ക് അനുമതി; രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി ഡിഎം പീഡിയാട്രിക് നെഫ്രോളജി.

Image
സംസ്ഥാനത്ത് സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ 12 മെഡിക്കൽ പിജി സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിഎം പീഡിയാട്രിക് നെഫ്രോളജി 2 സീറ്റ്, ഡിഎം പൾമണറി മെഡിസിൻ 2 സീറ്റ്, എംഡി അനസ്തേഷ്യ 6 സീറ്റ്, ആലപ്പുഴ മെഡിക്കൽ കോളേജിൽ എംഡി സൈക്യാട്രി 2 സീറ്റ് എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്. ഈ വിഭാഗങ്ങളിലായി ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കുന്നതോടെ രോഗീ പരിചരണം, അധ്യാപനം, ഗവേഷണം എന്നിവയിൽ കൂടുതൽ വിദഗ്ധ സേവനം ലഭ്യമാക്കാനാകും. ഇതോടെ ഈ സർക്കാർ വന്ന ശേഷം പുതുതായി 92 മെഡിക്കൽ പിജി സീറ്റുകൾക്ക് അനുമതി നേടിയെടുക്കാനായി. കൂടുതൽ വിഭാഗങ്ങൾക്ക് പിജി സീറ്റുകൾ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് പിഡീയാട്രിക് നെഫ്രോളജി വിഭാഗത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ് ആരംഭിക്കാനുള്ള അനുമതി ലഭിക്കുന്നത്. കുട്ടികളുടെ വൃക്ക രോഗങ്ങൾ, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കൽ എന്നിവയിൽ പരിശീലനം നൽകി വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിച്ചെടുക്കാൻ ഇതിലൂടെ സാധിക്കുന്നു.

സിനിമ എഡിറ്റർ നിഷാദ് യൂസഫ് അന്തരിച്ചു. News

Image
കൊച്ചി: എഡിറ്റർ നിഷാദ് യൂസഫ് അന്തരിച്ചു. കൊച്ചിയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ നാലുമണിയോടെയാണ് സംഭവം. ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കുമൊപ്പമാണ് അദ്ദേഹം ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററാണ് നിഷാദ് യൂസഫ്. ഹരിപ്പാട് സ്വദേശിയാണ്. ചാവേര്‍, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, തല്ലുമാല തുടങ്ങിയവയാണ് ആ ഹിറ്റ് ചിത്രങ്ങള്‍. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവ റിലീസ് ആകാനിരിക്കേയാണ് മരണം. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പരിശീലനം പൂർത്തിയാക്കിയ ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍മാർ, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍മാർ, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ (ജി.ഇ) എന്നിവരുടെ സത്യപ്രതിജ്ഞാചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അഭിവാദ്യം സ്വീകരിച്ചു.

Image
പരിശീലനം പൂർത്തിയാക്കിയ ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍മാർ, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍മാർ, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ (ജി.ഇ) എന്നിവരുടെ സത്യപ്രതിജ്ഞാചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അഭിവാദ്യം സ്വീകരിച്ചു. തിരുവനന്തപുരത്ത് പോലീസ് ട്രെയിനിങ് കോളേജിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.  സബ് ഇന്‍സ്പെക്ടര്‍ ആംഡ് പോലീസ് വിഭാഗത്തില്‍ 20 പേരും അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ജനറല്‍ എക്സിക്യൂട്ടീവ് വിഭാഗത്തില്‍ ആറുപേരും അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ആംഡ് പോലീസ് വിഭാഗത്തില്‍ ഒരാളുമാണ് കേരള പൊലീസ് സേനയുടെ ഭാഗമായത്. സബ് ഇന്‍സ്പെക്ടര്‍മാരുടെ പരിശീലനം 2023 ഒക്ടോബര്‍ എട്ടിനും അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍മാരുടെ പരിശീലനം നവംബര്‍ 16നുമാണ് പോലീസ് ട്രെയിനിങ് കോളേജില്‍ ആരംഭിച്ചത്.  മികച്ച ഇൻഡോർ കേഡറ്റായി രജീഷ് എം.ആർ, ഔട്ട്ഡോർ കേഡറ്റായി നന്ദ് കിഷോർ യു.എസ്, ഷൂട്ടറും ഓൾ റൗണ്ടറുമായി ജിതേഷ് എം എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.  എം. സി. എ. ഉൾപ്പെടെയുള്ള ബിരുദാനന്തരബിരുദം നേടിയ അഞ്ചുപേരും ബി. ടെക്. ബിരുദധാരികളായ ആറുപേരും 15 ബിരുദധാരികളും ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് സേനാംഗങ്

പി പി ദിവ്യയെ റിമാൻഡ് ചെയ്തു. 14 ദിവസമാണ് റിമാൻഡ്.

Image
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ റിമാൻഡ് ചെയ്തു. 14 ദിവസമാണ് റിമാൻഡ്. ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഈ മാസം 15നായിരുന്നു പത്തനംതിട്ട മലയാലപ്പുഴ താഴംകാരുവള്ളിൽ നവീൻ ബാബുവിനെ താമസസ്ഥലത്ത്‌ മരിച്ചനിലയിൽ കണ്ടെത്തിയത്.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകി കബളിപ്പിച്ചു, കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ;

Image
 ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകുകയും അത് ഉപയോഗിച്ചതുമൂലം മതിലിലെ പെയിൻറ് പൊളിഞ്ഞു പോവുകയും ചെയ്തു എന്ന പരാതിയിൽ പെയിൻറ്ന് ചെലവായ 78,860/- രൂപയും ,അതുമാറ്റി പുതിയ പെയിൻറ് അടിക്കുന്നതിന്റെ ചെലവായ 2,06979 രൂപയും ,നഷ്ടപരിഹാരമായി 50,000 രൂപ 20,000 രൂപ കോടതി ചെലവ് എന്നിവ ഉപഭോക്താവിന് നൽകണമെന്ന് കമ്പനിക്കും ഡീലർക്കും എറണാകുളം ജില്ല തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്. എറണാകുളം കോതമംഗലം സ്വദേശി ടി എം മൈതീൻ സമർപ്പിച്ച പരാതിയിലാണ് നടപടി. കോതമംഗലത്തെ വിബ്ജോർ പെയിന്റ്സ് എന്ന സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തെ വാറണ്ടിയോടെയാണ് ബർജർ പെയിൻറ് പരാതിക്കാരൻ വാങ്ങിയത്. ഒരു വർഷം ആണ് വാറണ്ടി പിരീഡ് നൽകിയത്. അതിനുള്ളിൽ തന്നെ പ്രതലത്തിൽ നിന്നും പെയിൻറ് പൊളിഞ്ഞു പോകാൻ തുടങ്ങി. ഡീലറെ സമീപിച്ചു പരാതി പറഞ്ഞതിനെ തുടർന്ന് നിർമ്മാണ കമ്പനിയുടെ പ്രതിനിധി വന്ന പരിശോധിക്കുകയും എന്നാൽ യാതൊരുവിധ തുടർ നടപടികളും പിന്നീട് ഉണ്ടായില്ലെന്നും പരാതിക്കാരൻ പറയുന്നു. പെയിൻറ് വിലയും റിപ്പയറിങ് ചാർജും നഷ്ടപരിഹാരവും നൽകണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരൻ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. ഭിത്തിയിൽ ഈർപ്പമുള്ളതു മൂലമാണ് ഇത് സംഭവിച്ചതെന്നും ഉപ്പുരസം

മുണ്ടയാട് ഇടയാടി സാറാമ്മ കുര്യൻ (കൊച്ചുമോൾ 76) നിര്യാതയായി.

Image
കണ്ണൂർ: മുണ്ടയാട് ഇടയാടി സാറാമ്മ കുര്യൻ (കൊച്ചുമോൾ 76) നിര്യാതയായി. മുണ്ടേരി കാനച്ചേരി സ്കൂൾ റിട്ടയർഡ് അധ്യാപികയായിരുന്നു. തിരുവല്ല പുളിക്കീഴ് മുളനിൽക്കുന്നതിൽ കുടുംബാംഗം ആണ്. ഭർത്താവ്: ഇ വി സെബാസ്റ്റ്യൻ (റിട്ടയർഡ് ട്രഷറി ഓഫീസർ, കണ്ണൂർ) മക്കൾ: സോബി സെബാസ്റ്റ്യൻ (എം.ഒ.ഡി, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കണ്ണൂർ), സോമി സെബാസ്റ്റ്യൻ (അധ്യാപിക, ക്രൈസ്റ്റ് അക്കാദമി, ബാംഗ്ലൂർ) മരുമക്കൾ: ബിനീത മാത്യു (അധ്യാപിക, ചിന്മയ വിദ്യാലയ, കണ്ണൂർ), നിധിൻ ആന്റണി (എച്ച്. ആർ മാനേജർ, ഇൻഫോനേറ്റ്, കമ്പ്യൂട്ടർ സൊല്യൂഷൻസ്, ബാംഗ്ലൂർ). സംസ്കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് മേലെ ചൊവ്വ സെന്റ് ഫ്രാൻസിസ് പള്ളിയിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഇ-കെവൈസി മസ്റ്ററിംഗ് നവംബർ 5 വരെ നീട്ടി: മന്ത്രി ജി.ആർ. അനിൽ; മഞ്ഞ, പിങ്ക് വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻ കാർഡ് അംഗങ്ങളിൽ 83.67 ശതമാനം പേർ മസ്റ്ററിംഗ് പൂർത്തീകരിച്ചതായി ഭക്ഷ്യ മന്ത്രി.

Image
   സംസ്ഥാനത്ത് മഞ്ഞ, പിങ്ക് വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻ കാർഡ് അംഗങ്ങളിൽ 83.67 ശതമാനം പേർ മസ്റ്ററിംഗ് പൂർത്തീകരിച്ചതായി ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇ-കെവൈസി അപ്‌ഡേഷനുള്ള സമയപരിധി ഒക്ടോബർ 25ന് അവസാനിച്ചിരുന്നു. എന്നാൽ ഇനിയും 16 ശതമാനത്തോളം വരുന്ന മുൻഗണനാ കാർഡ് അംഗങ്ങൾ മസ്റ്ററിംഗ് പൂർത്തീകരിക്കാൻ ഉള്ളതിനാലാണ് 2024 നവംബർ 5 വരെസമയപരിധി നീട്ടിയത്. ഇ-കെവൈസി മസ്റ്ററിംഗ് പൂർത്തീകരിക്കുന്ന പ്രവർത്തിയിൽ മുൻ പന്തിയിൽ നിൽക്കുന്ന ആദ്യ 5 സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.         മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയാത്ത കിടപ്പ് രോഗികളെ അവരുടെ വീടുകളിൽ നേരിട്ടെത്തി, റേഷൻ വ്യാപാരികളുടെ സഹായത്തോടെ, നിലവിൽ മസ്റ്ററിംഗ് നടത്തി വരുന്നു. ഈ പ്രവർത്തി നവംബർ 5 വരെ തുടരും. വിവിധ കാരണങ്ങളാൽ ഇ-പോസിൽ വിരലടയാളം പതിയാത്തവരുടെ മസ്റ്ററിംഗ് ഐറിസ് സ്‌കാനർ ഉപോഗിച്ച് പൂർത്തീകരിക്കുന്നതാണ്. ഇതിനായി വിവിധ താലൂക്കുകളിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ആവശ്യമായ ക്യാമ്പുകൾ നവംബർ 5ന് ശേഷം സംഘടിപ്പിക്കും. കുട്ടിയായിരുന്നപ്പോൾ ആധാർ കാർഡ് എടുത്തതും നിലവിൽ 12 വയസ്സിൽ താഴെയുള്ളതുമായ കുട്ടികളുടെ മസ്റ്ററിംഗ് ഐറിസ് സ്‌കാനർ ഉപോഗിച്ച് പൂ

കണ്ണൂർ സർവകലാശാലയിൽ ഡാറ്റ കച്ചവടം. സിൻഡിക്കേറ്റ് യോഗം തടസ്സപ്പെടുത്തി എം.എസ്.എഫ്; പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 25 October

Image
കണ്ണുർ: സർവകലാശാലയിൽ കെ റീപ്പിൻ്റെ മറവിൽ ഡാറ്റ കച്ചവടം. കെ റീപ്പിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല തിടുക്കപ്പെട്ട് മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിലൂടെ വിദ്യാർത്ഥികളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷിതത്വത്തിൽ ആശങ്കയുണ്ടെന്ന് എം.എസ്.എഫ്. വൈസ് ചാൻസിലർ ഉൾപ്പടെ പങ്കെടുത്ത സിൻഡിക്കേറ്റ് യോഗം പ്രവർത്തകർ തടസ്സപ്പെടുത്തി. സർവകാലാശാലയുടെ കവാടം താഴിട്ട് പൂട്ടിയാണ് പ്രവര്ത്തകർ ഉപരോധ സമരം നടത്തിയത്.ഉപരോധ സമരം എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡൻ്റ് നസീർ പുറത്തീൽ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് യോഗത്തിലേക്ക് കടന്ന് കയറാൻ ശ്രമിച്ച സംസ്ഥാന ജനറൽ സെക്രട്ടറിസി കെ നജാഫ്,ജില്ലാ പ്രസിഡൻ്റ് നസീർ പുറത്തീൽ, ജില്ലാ ഭാരവാഹികളായ ഷഹബാസ് കായ്യത്ത്, തസ്ലീം അടിപ്പാലം, സർവകലാശാല സെനറ്റ് മെമ്പർമാരയാ ടി. കെ ഹസീബ്, ടി. പി ഫർഹാന, സക്കീർ തയിറ്റേരി, സൽമാൻ പുഴാതി, അസ്‌ലം കടന്നപ്പള്ളി ഉൾപ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും

കഞ്ചാവ് കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും. 25 October

Image
കാസർക്കോട് : കഞ്ചാവ് കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും. അജാന്നൂർ ഗ്രാമത്തിൽ നോർത്ത് കോട്ടച്ചേരി മലബാർ ഗോൾഡ് ജ്വല്ലറിയുടെ അടുത്തായി കെ. എൽ 60 സി 992 നമ്പർ ഓട്ടോറിക്ഷയിൽ മൂന്നു കിലോ കഞ്ചാവ് അനധികൃത വില്പനക്കായി കൈവശം വെച്ച കേസിലാണ് പ്രതിയായ കാസർക്കോട് പടന്ന ആലക്കോൽ സുഹറ മൻസിലിൽ നൂറു എന്ന നൂർ മുഹമ്മദ് (44) ആണ് കാസർക്കോട് അഡീഷണൽ ഡിസ്ടിക്റ്റ് & സെഷൻസ് കോടതി (2) ജഡ്ജ് പ്രിയ കെ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധികതടവും വിധിച്ചു. ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന ഇ.വി സുധാകരനാണ് കഞ്ചാവ് പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് അന്വേഷണം നടത്തിയത്‌ ഇൻസ്‌പെക്ടറായിരുന്ന കെ വി വേണുഗോപാലും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഹോസ്ദൂർഗ്ഗ് ഇൻസ്പെക്ടറായ ടി.പി സുമേഷുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ചന്ദ്രമോഹൻ ജി, അഡ്വ. ചിത്രകല എന്നിവർ ഹാജരായി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്

ഡിജി കേരളം കണ്ണൂർ കോർപ്പറേഷൻ തല മെഗാ പരിശീലന പരിപാടി.

Image
കണ്ണൂർ : കേരളത്തിലെ മുഴുവൻ ജനങ്ങളെയും ഡിജിറ്റൽ സാക്ഷരർ ആക്കുക എന്നുള്ള ലക്ഷ്യത്തോടുകൂടിയുള്ള കേരള സർക്കാരിൻറെ പദ്ധതിയാണ് ഡിജി കേരളം .കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ തല ഡിജി കേരളം സർവ്വേയുടെ ഭാഗമായി കണ്ടെത്തിയിട്ടുള്ള പഠിതാക്കൾക്കുള്ള പരിശീലന പരിപാടികൾ വിവിധ ഡിവിഷനുകളിൽ നടന്നു വരികയാണ്. മേൽ ഡിജിറ്റൽ സാക്ഷരതാ പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കാത്ത സർവ്വേയുടെ ഭാഗമായി കണ്ടെത്തിയിട്ടുള്ള മുഴുവൻ പഠിതാക്കൾക്കും ഇനിയും പരിശീലനത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും വേണ്ടി ഒരു മെഗാ പരിശീലന പരിപാടി കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ വച്ച് ശനിയാഴ്ച രാവിലെ 10.30 മണിക്ക് കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ വാർഡ് കൗൺസിലറുമായോ 9048146400, 9746916951 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.what

മായൻമുക്കിലെ ദീർഘകാല വ്യാപാരിയും പി സി സ്റ്റോർ ഉടമയും റംലത്ത് മൻസിലിൽ പി സി മൂസഹാജി നിര്യാതനായി.

Image
കാഞ്ഞിരോട് : മായൻമുക്കിലെ ദീർഘകാല വ്യാപാരിയും പൗരപ്രമുഖനും പി സി സ്റ്റോർ ഉടമയും മായൻമുക്ക് റംലത്ത് മൻസിലിൽ താമസിക്കുന്ന പി സി മൂസഹാജി (71) നിര്യാതനായി.വ്യാപാരി വ്യവസായി ഏകോപന സമിതി കുടുക്കിമൊട്ട യൂണിറ്റ് മെമ്പറും മുസ്ലിം ലീഗിന്റെ സജീവപ്രവർത്തകനുമാണ്. ഭാര്യ : റംലത്ത്. സഹോദരങ്ങൾ:  പി സി ചൊക്രാൻ മാസ്റ്റർ (റിട്ടയേർഡ് അധ്യാപകൻ കൂടാളി ഹൈസ്കൂൾ), പി സി മൊയ്‌തീൻ (അഞ്ചരക്കണ്ടി),  പരേതരായ പി സി അഹമ്മദ്‌ ,പി സി കലന്തൻ (ഇരുവരും മായൻ മുക്ക്). കബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കാഞ്ഞിരോട് പഴയപള്ളി കബർസ്ഥാനിൽ. പരേതനോടുള്ള ആദരസൂചകമായി ചൊവ്വാഴ്ച രാവിലെ 11 മണി വരെ മായൻമുക്കിലും കുടുക്കിമൊട്ടയിലും വ്യാപാര സ്ഥാപനങ്ങൾ ഹർത്താൽ ആചരിക്കും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഖുർആൻ ക്വിസ് സമ്മാനദാനം ഇന്ന് വൈകിട്ട് നാലിന് കണ്ണൂർ സിറ്റി മുസ്ലിം ജമാഅത്ത് ഹാളിൽ.

Image
കണ്ണൂർ സിറ്റി: ഖുർആൻ ക്വിസ് സമ്മാനദാനം ഒക്ടോബർ 20 ഞായറാഴ്ച വൈകിട്ട് നാലിന് നടക്കും. സോളിഡ് സിറ്റി സംഘടിപ്പിച്ച പതിനൊന്നാമത് ഖുർആൻ ക്വിസ് മത്സരത്തിൻ്റെ 552 വിജയികൾക്കുള്ള സമ്മാനങ്ങൾ 20ന് വൈകിട്ട് നാല് മണിക്ക് കണ്ണൂർ സിറ്റിയിലെ മുസ്ലിം ജമാഅത്ത് ഹാളിൽ വെച്ച് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിതരണം ചെയ്യും. കഴിഞ്ഞ പതിനൊന്ന് വർഷമായി നടത്തി വരുന്ന ക്വിസ് മത്സരത്തിൽ ഈ വർഷം രണ്ടാരത്തിലധികം പേർ പങ്കെടുക്കുകയും 552 പേർ ശരിയുത്തരമെഴുതി വിജയികളാവുകയും ചെയ്തിരുന്നു. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മടത്തിൽ ചടങ്ങിൽ സമ്മാനർഹരെ പ്രഖ്യാപിക്കും. മൂന്ന് സ്വർണ്ണനാണയങ്ങളടക്കം 59 വില കൂടിയ സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളുമടക്കം 552 വിജയികൾക്ക് നല്കുന്ന ചടങ്ങിൽ അസി.എക്സൈസ് കമ്മീഷണറടക്കമുള്ള മറ്റുദ്യോഗസ്ഥരും പൗരപ്രമുഖരും പങ്കെടുക്കും. അതോടപ്പം ലഹരിവിരുദ്ധ സന്ദേശമായി നടത്തുന്ന പ്രതികരണ വീഡിയോ, മലയാളം കൈയ്യെഴുത്ത്, ഓൺലൈൻ ഖുർആൻ പാരായണം, ബാങ്ക് വിളി എന്നീ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടക്കും. സമ്മാനദാന വേദിയിൽ ഇൻസ്റ്റൻ്റ് ക്വിസ് മത്സരങ്ങളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9895886322 നമ്പറിൽ ബന്ധപെടണമെന്

വയനാട്‌ ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റിന് മാര്‍ച്ച് പാസ്റ്റോടെ ജില്ലാ സ്റ്റേഡിയത്തിൽ ആവേശ തുടക്കം.

Image
•   സമാപന ചടങ്ങിന്റെ ഉദ്‌ഘാടനകർമ്മവും, സമ്മാനദാനവും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിക്കും കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് അത് ലറ്റിക് മീറ്റിന് മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ആവേശ തുടക്കം. വയനാട് കലക്ടർ ഡി.ആർ. മേഘശ്രീ ഐ.എ.എസ് അത്‌ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്ത് മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ. പി.എസും ജില്ലാ കളക്ടറും ചേർന്ന് കൊളുത്തി കൊടുത്ത ദീപശിഖയുമായി പോലീസിലെ ദേശീയ-സംസ്ഥാന കായിക താരങ്ങൾ ഗ്രൗണ്ടിനെ വലയം വെച്ചു. ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച ഗ്യാസ് സ്തൂപത്തിൽ കലക്ടർ ദീപശിഖ സ്ഥാപിച്ചു. സംസ്ഥാന കായിക അധ്യാപക അവാർഡ് ജേതാവ് കെ.പി. വിജയി മുഖ്യാതിഥിയായി. ജില്ലാ പോലീസ് അഡീഷണൽ എസ്.പി ടി.എൻ. സജീവ്, ഡിവൈ.എസ്.പിമാരായ പി.എൽ. ഷൈജു,(സ്‌പെഷ്യൽ ബ്രാഞ്ച്), ദിലീപ്കുമാർ ദാസ്(ഡി സി.ആർ. ബി), എം.കെ. ഭരതൻ(നാർകോടിക് സെൽ), എം.കെ.സുരേഷ്‌കുമാർ(ക്രൈം ബ്രാഞ്ച്), അബ്ദുൽ കരീം (എസ്.എം.എസ്) എന്നിവർ സന്നിഹിതരായിരുന്നു. ഉദ്‌ഘാടന ശേഷം, കായികമേളയോട് അനുബന്ധിച്ചു നടന്ന ജില്ലാ പോലീസ് ഫുട്‌ബോൾ ടൂർണമെന്റ് ഫൈനലിൽ

കണ്ണൂർ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഡാറ്റ ചോർത്താനുള്ള ശ്രമം ഗൗരവകരം - കെ എസ് യു ; രജിസ്ട്രാറെ ഉപരോധിച്ച് കെ എസ് യു പ്രതിഷേധം. 19 October

Image
കണ്ണൂർ : ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഡാറ്റ എന്റർ ചെയ്യാൻ വേണ്ടി മഹാരാഷ്ട്രയിലുള്ള എം കെ സി എൽ കമ്പനിയെ ചുമതലപ്പെടുത്തിയ യൂണിവേഴ്സിറ്റി അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ സർവ്വകലാശാല രജിസ്ട്രാറെ ഉപരോധിച്ച് കെ എസ് യു. കണ്ണൂർ സർവ്വകലാശാലയിലേക്ക് ഇരച്ചു കയറിയ കെ എസ് യു പ്രവർത്തകർ രജിസ്ട്രാരുടെ മുറിയിലെത്തി മുദ്രാവാക്യം വിളിച്ചു. 20000 ഓളം വിദ്യാർത്ഥികൾ 100 രൂപ വീതം കൊടുത്താൽ 20 ലക്ഷം രൂപയാണ് സ്വകാര്യ കമ്പനിക്ക് കൊടുക്കാൻ വേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും കത്ത് ലഭിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റി ഇമ്പ്ലിമെന്റ് ചെയ്യാൻ ശ്രമിക്കുന്നത്.ഉന്നത തലത്തിൽ ഗൂഢാലോചന നടത്തി സ്പ്രിംക്ലർ മോഡൽ കമ്മീഷൻ പറ്റാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തിന്റെ ഭാഗമാണ് ഡാറ്റ എന്ററിങ്ങിലൂടെ യൂണിവേഴ്സിറ്റി നടത്തുന്നതെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ പറഞ്ഞു.വിദ്യാർത്ഥികളുടെ ആധാർ നമ്പർ അടക്കം പൂരിപ്പിക്കാൻ ആവശ്യപ്പെടുന്ന യൂണിവേഴ്സിറ്റി തീരുമാനം തിരുത്തിയില്ലെങ്കിൽ കെ എസ് യു തുടർ പ്രക്ഷോഭങ്ങളുമായി യൂണിവേഴ്സിറ്റിയിലുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മു

ഇടിമിന്നൽ ജാഗ്രതാ നിർദേശം.

Image
*ഇടിമിന്നൽ ജാഗ്രതാ നിർദേശം* *2024 ഒക്ടോബർ 19 മുതൽ 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.* *ജാഗ്രതാ നിർദേശങ്ങൾ* ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. –

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ.

Image
*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 04.00 PM 19/10/2024*  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും (5-15mm/hour) മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.  *NOWCAST dated 19/10/2024*  *Time of issue 1600 hr IST (Valid for next 3 hours)* Thunderstorm with moderate rainfall (5-15mm/hour) & gusty winds speed less than 40 Kmph is likely at isolated places in the *Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod* districts and light rainfall is likely at isolated places in the *Thiruvananthapuram, Kollam, Pathanamthitta, Kottayam, Idukki, Ernakulam* districts of Ker

കണ്ണൂർ എഡിഎമ്മിന്റെ മരണം : പി.പി ദിവ്യയെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അടിയന്തിരമായി അറസ്റ്റ് ചെയ്യണം : ജില്ലാ കലക്ടറുടെ പങ്ക് കൂടി അനേഷിക്കണമെന്നും എളയവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. Kannur news

Image
കണ്ണൂർ: കണ്ണൂർ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട്‌ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  പി.പി ദിവ്യയെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അടിയന്തിരമായി അറസ്റ്റ് ചെയ്യണമെന്നും ജില്ലാ കലക്ടറുടെ പങ്ക് കൂടി അനേഷിക്കണമെന്നും എളയവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രമേയം മുഖാന്തിരം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡണ്ട് ലക്ഷ്മണൻ തുണ്ടിക്കോത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുരേഷ് ബാബു എളയാവൂർ, മുണ്ടേരി ഗംഗാധരൻ, സുധീഷ് മുണ്ടേരി, ശ്രീജ മഠത്തിൽ, ഇംതിയാസ്‌ പുറത്തീൽ, ഇ മധു , റഫീഖ് എം, സതീശൻ ബാവുക്കൻ, ടി.കെ. ലക്ഷ്മണൻ, പ്രദീപൻ .സി തുടങ്ങിയവർ സംസാരിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പോക്സോ കേസ് - പ്രതിക്ക് 12 വർഷം കഠിനതടവും പിഴയും ശിക്ഷ

Image
ചാവക്കാട് : ബാലികയെ ലൈംഗികാതിക്രമം നടത്തിയ പോക്സോ കേസിലെ പ്രതിയായ മുണ്ടത്തിക്കോട് പുതുരുത്തി കോതോട്ടിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (62) എന്നയാളിനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി 12 വർഷം കഠിന തടവും ഒന്നര ലക്ഷം പിഴയും ശിക്ഷ വിധിച്ചത്. പിഴ സംഖ്യ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി.പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷംകൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. 19/10/2022 തീയതിയാണ് കേസിനാസ്പദമായ സംഭവം.നടന്നത്. സംഭവ സമയത്ത് പ്രതി ഗുരുവായൂർ കാരേക്കാട് എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. പ്രതി ബാലികയെ ഗൗരവകരമായി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു പിന്നീട് ഗുരുവായൂർ ടെംമ്പൾ പോലീസ് സ്റ്റേഷനിൽ പരാതിനൽകുകയായിരുന്നു. സീനിയർ സിവൽ പോലീസ് ഓഫീസർ ബി എസ് ആഷ ഹാജരാക്കിയ അതിജീവിത യുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് സബ് ഇൻസ്പെ്ക്ടർ ജി ജോ ജോൺ കേസ് രജിസ്റ്റർ ചെയ്തു ആദ്യാ ന്വേഷണം നടത്തി. ഇൻസ്പെക്ടർ പ്രേമാനന്ദകൃഷ്ണൻ തുടർ അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.  കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 29 സാക്ഷികളെ വിസ്തരിക്കുകയും 42 രേഖകളും 6 മുതലുകളും ഹ

എഡിഎം നവീൻ ബാബുവിൻ്റെ മരണം : പ്രതിഷേധ പ്രകടനം നടത്തി.

Image
കണ്ണൂർ : കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ഉത്തരവാദിയായ പി.പി ദിവ്യയുടെ രാജിയും അറസ്റ്റും ആവശ്യപ്പെട്ടാണ് എളയാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. ലക്ഷ്മണൻ തുണ്ടിക്കോത്ത്, സുധീഷ് മുണ്ടേരി, ശ്രീജ മഠത്തിൽ, കട്ടേരി പ്രകാശൻ, വി.സി. നാരായണൻ മാസ്റ്റർ, ടി.കെ ലക്ഷ്മണൻ, സതീശൻ ബാവുക്കൻ, സി.പ്രദീപൻ, ഇംതിയാസ്  പുറത്തീൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സ്നേഹ സാന്ത്വനം ഭവന നിർമ്മാണ കമ്മിറ്റി മൂന്ന് വീടുകൾ നിർമ്മിച്ചു നൽകും.

Image
കണ്ണൂർ സിറ്റി: നിർദ്ദനരായ കുടുംബങ്ങൾക്ക് പാർപ്പിടം ഒരുക്കാൻ രൂപീകരിച്ച സ്നേഹ സാന്ത്വനം ഭവന നിർമ്മാണ കമ്മിറ്റി മൂന്ന് വീടുകൾ കൂടി നിർമ്മിച്ചു നൽകാൻ കണ്ണൂർ മുസ്ലീം ജമാഅത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന ബഹുജന സംഗമത്തിൽ വെച്ച് തീരുമാനിച്ചു. സംഗമം ഉദ്ഘാടനവും വീട് നിർമ്മാണ സഹായ പോസ്റ്റർ പ്രകാശനവും കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ്‌ മഠത്തിൽ നിർവഹിച്ചു. പദ്ധതി നടത്തിപ്പിന് വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. നിർമ്മാണം അതിവേഗം പൂർത്തീകരിക്കുന്നതിന് ഉദാരമതികളുടെ സഹായം യോഗം ആവശ്യപ്പെട്ടു. നേരത്തെ നാല് വീടുകൾ കമ്മിറ്റി നിർധനരായവർക്ക് നിർമ്മിച്ചു നൽകിയിരുന്നു. വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടന- കൂട്ടായ്മകളെ പ്രതിനിധീകരിച്ച് അൽത്താഫ് മാങ്ങാടൻ, ഫൈസൽ മാക്കൂലക്കത്ത്, അഷ്‌റഫ്‌ പിലാക്കീൽ, മുഹമ്മദ് ഷിബിൽ, ഇക്ബാൽ പൂക്കുണ്ടിൽ, സി മുഹമ്മദ് ഇംതിയാസ്, ഡോ. പി സലിം, അബ്ദുൽ റഷീദ് കലിമ, അബു അൽമാസ്, മുബഷിർ, ഇസ്മായിൽ ഹാജി, അഷറഫ് ബംഗാളി മുഹല്ല എന്നിവർ സംസാരിച്ചു. കമ്മിറ്റി ചെയർമാൻ ഇ.ടി മുഹമ്മദ്‌ മൻസൂർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സഹീർ അറക്കകത്ത് പദ്ധതി വിശദീകരിച്ചു. കൺവീനർ ഹാഷിം കലിമ സ്വാഗതവും എ.ഒ ഹാഷിം നന്ദിയും പറഞ്ഞു • 'N

പോരാട്ടത്തിന്റെ വിജയം അഡ്വ. മാർട്ടിൻ ജോർജ്: ജനരോഷത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ ആകാതെയാണ് ദിവ്യയ്ക്ക് രാജിവെക്കേണ്ടി വന്നതെന്നും ഡിസിസി പ്രസിഡൻ്റ്.

Image
കണ്ണൂർ : കോൺഗ്രസും യുഡിഎഫും നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നുള്ള പി.പി. ദിവ്യയുടെ പടിയിറക്കമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ് പറഞ്ഞു. ജനരോഷത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ ആകാതെയാണ് ദിവ്യയ്ക്ക് രാജിവെക്കേണ്ടി വന്നത്. സംസ്ഥാനത്തെങ്ങും രോഷം കത്തിപ്പടരുന്ന സാഹചര്യത്തിൽ ദിവ്യയിൽ നിന്ന് രാജി ചോദിച്ചു വാങ്ങാൻ സി പി എം നേതൃത്വം നിർബന്ധിതരാവുകയായിരുന്നു. എന്നാൽ രാജിക്കത്തിലും പശ്ചാത്താപത്തിന്റെ കണിക പോലും ദിവ്യയ്ക്ക് ഇല്ലെന്നാണ് വ്യക്തമാകുന്നത് എഡിഎമ്മിനെതിരായ അഴിമതി ആരോപണം രാജിക്കത്തിലും ആവർത്തിക്കുന്ന ദിവ്യയുടെ നിലപാട് അങ്ങേയറ്റത്തെ മ്ലേഛതയാണെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പി പി ദിവ്യയെ നീക്കി; കെ കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും.

Image
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പി പി ദിവ്യയെ നീക്കി. പകരം കെ കെ രന്തകുമാരി പ്രസിഡന്റാകും. ഇന്ന് ഉച്ചക്ക് ചേര്‍ന്ന സി പി എം ജില്ലാ സെക്രട്ടേറിയറ്റ് യോഗമെടുത്ത തീരുമാനം പാര്‍ട്ടി വാര്‍ത്താ കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ദിവ്യക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് സി പി എം നടപടി. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് കേസ്. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ദിവ്യക്കെതിരെ ചുമത്തിയിട്ടുണ്ട്. നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തത്. അതിനിടെ, നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും പി പി ദിവ്യ വ്യക്തമാക്കി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

അഴിത്തലയില്‍ മത്സ്യബന്ധന ഫൈബർ ബോട്ട് അപകടത്തില്‍ പെട്ടു: ബോട്ടിലുണ്ടായിരുന്ന 37 പേരില്‍ 35 തൊഴിലാളികളെ രക്ഷിച്ചു. ഒരാള്‍ മരണപ്പെട്ടു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു.

Image
കാസർക്കോട് : അഴിത്തലയില്‍ മത്സ്യബന്ധന ഫൈബർ ബോട്ട് അപകടത്തില്‍ പെട്ടു. ബോട്ടിലുണ്ടായിരുന്ന 37 പേരില്‍ 35 തൊഴിലാളികളെ രക്ഷിച്ചു. ഒരാള്‍ മരണപ്പെട്ടു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു പടന്ന വില്ലേജിലെ അഴിത്തല കോസ്റ്റല്‍ പോലീസ് സ്റ്റേഷന്റെ അടുത്തുള്ള അഴിമുഖത്ത് വലിയപറമ്പ ഭാഗത്തുനിന്ന് നിന്നും വന്ന ലേയ്ലന്‍ഡ് ഫൈബര്‍ ബോട്ട് അപകടത്തില്‍ പെട്ടു. പ്രാഥമിക വിവരം അനുസരിച്ച് 37പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. 35 തൊഴിലാളികളെ രക്ഷിച്ചു. മത്സ്യതൊഴിലാളികളിൽ മലയാളികളും ഒഡീഷ തമിഴ്നാട് സംസ്ഥാന തൊഴിലാളികളും ഉണ്ടായിരുന്നു. 9മത്സ്യതൊഴിലാളികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വാഹനാപകടത്തില്‍ അബുദാബിയില്‍ മലയാളി മരിച്ചു. 15 October

Image
വാഹനാപകടത്തില്‍ അബുദാബിയില്‍ മലയാളി മരിച്ചു. കണ്ണൂര്‍ മൊറാഴ സ്വദേശി രജിലാല്‍ (51) ആണ് മരിച്ചത്. ഇന്നലെ (തിങ്കളാഴ്ച) വൈകീട്ട് മൂന്നരയോടെ അല്‍ ഐന്‍ ട്രക്ക് റോഡില്‍ വെച്ചായിരുന്നു അപകടം. അബുദാബിയിലെ അല്‍ മന്‍സൂരി ഇന്‍സ്‌പെക്ഷന്‍ സര്‍വീസസ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ മസ്‌കത്തിലായിരുന്ന ഇദ്ദേഹം 2018 ലാണ് യുഎഇയിലെത്തിയത്. അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന രജിലാല്‍ കേരള സോഷ്യല്‍ സെന്ററിന്റെ മുന്‍ ഓഡിറ്ററാണ്. ബനിയാസ് അബുദാബി സെന്‍ട്രല്‍ മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിതാവ്: കരുണാകരന്‍. മാതാവ്: യോശദ. ഭാര്യ: മായ. മക്കള്‍: നിരഞ്ജന്‍, ലാല്‍കിരണ്‍. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂരിൽ നിന്ന് സ്ഥലം മാറിപ്പോവാനിരുന്ന എഡിഎം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: എസ്ഡിപിഐ. 15 October

Image
കണ്ണൂർ: കണ്ണൂരിൽ നിന്ന് സ്ഥലം മാറിപ്പോവാനിരുന്ന എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥനെ, യാത്രയയപ്പ് ചടങ്ങിൽ സഹപ്രവർത്തകർക്കു മുന്നിൽ അപമാനിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ക്ഷണിക്കപ്പെടാതെ ചടങ്ങിനെത്തി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥർ അഴിമതിയോ, ക്രമക്കേടോ കാണിക്കുന്നുണ്ടെങ്കിൽ തടയിടാനും നടപടിയെടുക്കാനും അധികാരവും വഴികളും നിരവധിയുണ്ട്. എന്നാൽ ജില്ലാ പഞ്ചയത്ത് പ്രസിഡൻ്റ് പദവിയിലിരിക്കെ പി പി ദിവ്യ ചെയ്തത് അധികാര ദുർവിനിയോഗവും ഭീഷണിയുമാണ്. മാത്രമല്ല ക്രമക്കേട് സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ടെങ്കിൽ അത് മറച്ചുവച്ചു എന്നതും അത്യന്തം ഗൗരവതരമാണ്. ഇത്തരം വിഷയങ്ങൾ കൊണ്ട് തന്നെ പി പി ദിവ്യയ്ക്കെതിരെ കൊലക്കുറ്റത്തിന് ഉൾപ്പെടെ കേസെടുക്കണം. സിപിഎം നേതൃത്വവും ഇക്കാര്യത്തിൽ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേ

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

Image
NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather) പുറപ്പെടുവിച്ച സമയവും തീയതിയും 09.15 AM 16/10/2024  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.    NOWCAST dated 16/10/2024  Time of issue 0915 hr IST (Valid for next 3 hours)  Moderate rainfall (5-15mm/ hour) with surface wind speed is likely to be 40 kmph (in Gusts) very likely to occur at isolated places in Thrissur, Malappuram & Kozhikode districts of Kerala.   IMD-KSEOC-KSDMA • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനം തകരാറിലായി,യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി

Image
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇത്തിഹാദ് വിമാനം തകരാറിലായതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. പുലർച്ചെ 4.25 ന് പോകേണ്ട വിമാനമാണ് പുറപ്പെടേണ്ടതിന് തൊട്ട് മുമ്പ് തകരാറിലായത്. സാങ്കേതിക തടസമാണെന്നും അറ്റകുറ്റപ്പണി പൂർത്തിയാക്കിയാൽ പുറപ്പെടുമെന്നും അധികൃതർ അറിയിച്ചു.   • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

Image
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിവി ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന്ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW