കണ്ണൂർ എഡിഎമ്മിന്റെ മരണം : പി.പി ദിവ്യയെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അടിയന്തിരമായി അറസ്റ്റ് ചെയ്യണം : ജില്ലാ കലക്ടറുടെ പങ്ക് കൂടി അനേഷിക്കണമെന്നും എളയവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. Kannur news
കണ്ണൂർ: കണ്ണൂർ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
പി.പി ദിവ്യയെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അടിയന്തിരമായി അറസ്റ്റ് ചെയ്യണമെന്നും ജില്ലാ കലക്ടറുടെ പങ്ക് കൂടി അനേഷിക്കണമെന്നും എളയവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രമേയം മുഖാന്തിരം ആവശ്യപ്പെട്ടു.
ബ്ലോക്ക് പ്രസിഡണ്ട് ലക്ഷ്മണൻ
തുണ്ടിക്കോത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുരേഷ് ബാബു എളയാവൂർ, മുണ്ടേരി ഗംഗാധരൻ, സുധീഷ് മുണ്ടേരി, ശ്രീജ മഠത്തിൽ, ഇംതിയാസ് പുറത്തീൽ, ഇ മധു , റഫീഖ് എം, സതീശൻ ബാവുക്കൻ, ടി.കെ. ലക്ഷ്മണൻ, പ്രദീപൻ .സി തുടങ്ങിയവർ സംസാരിച്ചു.
Comments