മഞ്ഞപിത്തം - തളിപ്പറമ്പ് മേഖലയിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. News
കണ്ണൂർ : തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ മഞ്ഞപ്പിത്ത രോഗം വ്യാപകമായതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പീയൂഷ് എം നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി ഡിഎംഒ ഡോ സച്ചിൻ കെ സി യുടെ നേതൃത്ത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
തളിപ്പറമ്പ് മുൻസിപ്പാലിറ്റിയിലെ ഒമ്പതാം വാർഡ് ഹിദായത്ത് നഗറിലെ 45 വയസ്സ്, 42 വയസ്സ് വീതമുള്ള 2 പേർ (പുരുഷന്മാർ ) കഴിഞ്ഞദിവസം മഞ്ഞപ്പിത്തം ബാധിച് മരണപ്പെട്ടിരുന്നു.
*തളിപ്പറമ്പ് പ്രദേശത്തെ മഞ്ഞപ്പിത്തം വ്യാപനത്തിന്റെ ന്റെ രത്നച്ചുരുക്കം:-*
• തളിപ്പറമ്പ് മുനിസിപ്പാലിറ്റി യിലെ കോര്‍ട്ട് റോഡ് എന്നുള്ള സ്ഥലത്ത് ഷോപ്പിംഗ് കോമ്പ്ലക്സ് ൽ ആണ് ഔട്ബ്രെക് പൊട്ടി പുറപ്പെട്ടതായി കാണുന്നത്.
• ഇവിടുത്തെ ടെക്സ്റ്റ്ല്‍ ഷോപ്പ് , ട്യൂഷന്‍ സെന്റര്‍, ഷോപ്പിംഗ് കോമ്പ്ലെക്സ് ലെ മറ്റു കടകളിലെ ജീവനക്കാര്‍, ഒരു ജ്യൂസ് ഷോപ്പ് എന്നിവിടങ്ങളില്‍ ആണ് Hepatitis A ആദ്യം റിപ്പോര്‍ട്ട് ചെയ്തത്
• ഇവിടേക്ക് പൊതുവായി വെള്ളം എടുക്കുന്ന കിണറില്‍ മലത്തിന്റെ സാന്നിധ്യം (E Coli Bacteria)പിന്നീട് ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി.
- Hepatitis A virus ഈ വെള്ളത്തിൽ ഉണ്ടായിരുന്നിരിക്കാം എന്ന് ഇത് സൂചിപ്പിക്കുന്നു. ( വെള്ളത്തിൽ നിന്ന് നേരിട്ട് Hepatitis A വൈറസിനെ വേർതിരിച്ചെടുക്കുന്നത് പ്രയാസമാണ്. (EColi Bacteria യുടെ സാന്നിധ്യം വെള്ളത്തിൽ മലം കലർന്നത് സൂചിപ്പിക്കുന്നു. ഇപ്രകാരം മലം കലർന്നിട്ടുണ്ട് എങ്കിൽ അതിൽ hepatitis വൈറസ് ഉം ഉണ്ടാകാം )
• പിന്നീട് ഈ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളിലെ മറ്റു കുട്ടികൾ അവരുടെ വീടുകളിലെ ആള്‍കാര്‍ എന്നിവര്‍ക്ക് അസുഖം വരുന്ന സാഹചര്യം ഉണ്ടായി. അതു പോലെ ഈ ഷോപ്പിംഗ് കോംപ്ലക്സിൽ നിന്നും അസുഖം പകർന്നു കിട്ടിയ മറ്റു രോഗികളുടെ വീടുകളിലും ഈ അസുഖം പകരുന്ന സാഹചര്യമുണ്ടായി. ഇതിന് കാരണം ഇവർ വ്യക്തിഗത ശുചിത്വം പാലിക്കാത്തതാണ്. ഇതു മനസ്സിലാക്കാൻ വൈറസ് ഏത് രീതിയിലാണ് പകരുന്നത് എന്ന് മനസ്സിലാക്കേണ്ടത് ആവശ്യമാണ്
*Hepatitis A വൈറസ് പകരുന്നത്:-*
- Hepatitis A വൈറസ് പകരുന്നത് മലത്തിലൂടെയാണ്. ഒരു രോഗബാധിതനായ വ്യക്തി ആ വ്യക്തിക്ക് രോഗലക്ഷണങ്ങൾ കാണുന്നതിന് ഒരാഴ്ച മുന്നേ തന്നെ അയാളുടെ മലത്തിലൂടെ വൈറസ് പുറത്തു പോകാൻ ആയിട്ട് ആരംഭിക്കും. ഇത് രോഗലക്ഷണങ്ങൾ ആരംഭിച്ചു മൂന്ന് ആഴ്ച വരെ തുടരും.
- ഈ വൈറസ് അയാൾ ഉപയോഗിക്കുന്ന കക്കൂസിലും അതുപോലെതന്നെ കക്കൂസ് വൃത്തിയായി സൂക്ഷിക്കുന്നില്ല എങ്കിൽ അവിടെ ടോയ്ലറ്റ് സീറ്റിലും പൈപ്പ് ലും വാഷ് ബെസ്നിലും നിക്ഷേപിക്കപ്പെടും
- അതുപോലെ കക്കൂസിൽ പോയ ശേഷം അയാൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നില്ല എങ്കിൽ അയാൾ കൈകൊണ്ട് തൊടുന്ന സ്ഥലത്തും ഒക്കെ ഈ വൈറസ് പറ്റിപ്പിടിക്കും.
( സോപ്പ് വൈറസിനെ കൃത്യമായി നശിപ്പിക്കുന്ന ഒന്നാണ്)
- അനുകൂലമായ സാഹചര്യത്തിൽ നാലു മുതൽ 8 മണിക്കൂർ വരെ ഈ വൈറസ് ഇത്തരം അന്തരീക്ഷത്തിൽ നിലനിൽക്കും.
- അതിനുശേഷം മറ്റൊരാൾ ഈ ഒരു പ്രതലം തൊടുകയാണെങ്കിൽ അയാളുടെ കയ്യിലേക്ക് ഈ വൈറസ് വരും. അയാൾ വൃത്തിയായി കഴുകാതെ ഭക്ഷണം കഴിക്കുന്നതെങ്കിൽ അയാളുടെ ശരീരത്തിലേക്കും ഈ വൈറസ് കടക്കും. അങ്ങനെ അയാളും രോഗിയായി മാറും.
- അതുപോലെതന്നെ മലത്തി ലൂടെ പുറത്തേക്ക് വരുന്ന ഈ വൈറസ് വെള്ളത്തിൽ കലർന്നുകഴിഞ്ഞാൽ മാസങ്ങളോളം വെള്ളത്തിൽ ജീവിക്കും.
- പുറമേ തെളിവാർന്നു കാണുന്ന വെള്ളത്തിലും ഇതേ വൈറസ് ഉണ്ടാകാം. കാരണം ഈ വൈറസിനെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുകയില്ല
- വെള്ളം തിളപ്പിക്കാതെയോ അല്ലെങ്കിൽ കൃത്യമായി ക്ലോറിനെറ്റ് ചെയ്ത് ശുദ്ധീകരിക്കാതെയോ നേരിട്ട് ഉപയോഗിക്കുകയാണെങ്കിൽ അപ്പോഴും വൈറസ് അകത്തുകടയ്ക്കുകയും രോഗിയായി മാറുകയും ചെയ്യും
- പലപ്പോഴും ജ്യൂസ് തയ്യാറാക്കാൻ ഉപയോഗിക്കുന്ന വെള്ളം ഇത്തരത്തിൽതിളപ്പിക്കാതെയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് ജ്യൂസ് അതായത് പാർട്ടികളിലെ വെൽക്കം ഡ്രിങ്ക് പോലെയുള്ള നിന്നും പെട്ടെന്ന് തന്നെ അസുഖം പടർന്നു പിടിക്കുന്നത്
- അതുപോലെ പല കുട്ടികൾക്കും ഫ്രിഡ്ജിൽ വച്ചിരിക്കുന്ന തണുത്ത വെള്ളം നേരിട്ട് കുടിക്കുന്ന ശീലമുണ്ട് പലപ്പോഴും ഫ്രിഡ്ജിലേക്ക് തണുത്ത വെള്ളം വയ്ക്കുന്നത് തിളപ്പിക്കാതെയാണ് അതുകൊണ്ട് അതിൽ നിന്നും അസുഖം ഉണ്ടാകാറുണ്ട്
തളിപ്പറമ്പ് പ്രദേശത് മഞ്ഞപ്പിത്തം ഔട്ബ്രേക്ക് ൽ രോഗം ഇത്രയും പടർന്നു പിടിക്കാൻ ആയിട്ട് പ്രധാനമായിട്ടും കാണുന്നത്
1. വെള്ളം തിളപ്പിക്കാതെയോ ക്ലോറിനെറ്റ് ചെയ്യാതെയോ നേരിട്ട് ഉപയോഗിക്കുന്നു
2. രോഗിയായി കഴിയുന്ന ആൾക്കാർ വ്യക്തിശുചിത്വം പാലിക്കുന്നില്ല. അതായത് കക്കൂസിൽ പോയി കഴിഞ്ഞാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നില്ല
3. ഇതേ കക്കൂസ് ഉപയോഗിക്കുന്ന മറ്റു വ്യക്തികൾക്ക് അതുകൊണ്ട് അസുഖം ഉണ്ടാകുന്നു. പ്രത്യേകിച്ച് ഷോപ്പിഗ് കോംപ്ലക്സ് പോലെയുള്ള പൊതുവായ ഇടങ്ങളിലെയും വീടുകളിൽ ആളുകൾ പൊതുവായി ഉപയോഗിക്കുന്ന കക്കൂസിലേയും
4. രോഗിയായി കഴിയുന്ന ആൾക്കാർ മറ്റുള്ളവരിൽ നിന്നും അകന്നു നിൽക്കുന്നില്ല. പകരം മറ്റുള്ളവരുമായി അടുത്ത ഇടപഴകുകയും അതുവഴി മറ്റുള്ളവർക്ക് അസുഖ പരത്തുകയും ചെയ്യുന്നു
*Hepatitis A തടയാൻ 3 കാര്യങ്ങൾ.*
1. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. ജ്യൂസ് പോലെയുള്ള പാനീയങ്ങൾ തയ്യാറാക്കുന്നതിനും ഇത്തരം വെള്ളം മാത്രമേ ഉപയോഗിക്കാവൂ. കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും കൃത്യമായ ഇടവേളകളിൽ ക്ലോറിനെറ്റ് ചെയ്യുക
2. ടോയ്ലറ്റ് ൽ പോയതിന് ശേഷം കൈകാലുകൾ സോപ്പിട്ട് വൃത്തിയായി കഴുകുക. ടോയ്ലറ്റ് വൃത്തിയായി അണുനാശിനി ഉപയോഗിച്ചു കഴുകി സൂക്ഷിക്കുക
3. മഞ്ഞപ്പിത്ത രോഗം സ്ഥിരീകരിക്കുന്നവർ കുടുംബാംഗങ്ങളിൽ നിന്നും മറ്റുള്ളവരിൽ നിന്നും മൂന്നാഴ്ചത്തേക്ക് അകന്ന് നിൽക്കുക. അവരുടെ മലത്തിലൂടെ വൈറസ് മൂന്നാഴ്ചത്തേക്ക് പുറത്തു പോയിക്കൊണ്ടിരിക്കുന്നതിനാൽ അവർ മൂന്നാഴ്ചത്തേക്ക് സ്വന്തമായി ഒരു കക്കൂസും സ്വന്തമായി പാത്രങ്ങളും ഉപയോഗിക്കുക മറ്റുള്ളവരും ആയിട്ട് ഇടപെടാതെ ഇരിക്കുക. അത്തരത്തിൽ മഞ്ഞപ്പിത്ത ബാധയുള്ളവരിൽ നിന്നും മറ്റുള്ളവർ മൂന്നാഴ്ചത്തേക്ക് അകന്നു നിൽക്കുക
•
'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW
Comments