കർണാടകയിൽ ഒളിവിലായിരുന്ന വാറൻ്റ് പ്രതിയെ അവിടെ വച്ച് പിടികൂടി തലശ്ശേരി എക്സൈസ്.
കണ്ണൂർ : തലശ്ശേരി അഡീഷണൽ അസിസ്റ്റൻ്റ് സെഷൻസ് കോടതി പുറപ്പെടുവിച്ച വാറൻ്റ് പ്രതി കർണാടക സ്വദേശി ഹാസ്സൻ ജില്ല ഗണേഷ് ബസുവരാജിനെയാണ് കണ്ണൂർ ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സുഗുണൻ്റെ നിർദ്ദേശപ്രകാരം തലശ്ശേരി എക്സൈസ് റേഞ്ച് സംഘം അതിവിദഗ്ധമായി പ്രതിയുടെ ഒളിസങ്കേതത്തിൽ പോയി പിടികൂടിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻരാജ്, എഇഐ (ഗ്രെഡ്) സുധീർ വാഴവളപ്പിൽ , സിഇഒ സരിൻരാജ്, സിഇഒ (ഡ്രൈവർ) ബിനീഷ് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. 2014 ൽ മാഹി മദ്യം കൈവശം വച്ച് കടത്തവെ ന്യൂ മാഹി ചെക്പോസ്റ്റിൽ വച്ച് 2 പേരെ പിടികൂടി കണ്ടെടുത്ത കേസിലെ രണ്ടാം പ്രതിയാണ് ഗണേഷ്. നിയമ നടപടികൾ പൂർത്തീകരിച്ചു കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ, തലശ്ശേരി സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ പാർപ്പിച്ചു കൊണ്ട് ഉത്തരവായി.
Comments