വയനാട്‌ ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റിന് മാര്‍ച്ച് പാസ്റ്റോടെ ജില്ലാ സ്റ്റേഡിയത്തിൽ ആവേശ തുടക്കം.






  സമാപന ചടങ്ങിന്റെ ഉദ്‌ഘാടനകർമ്മവും, സമ്മാനദാനവും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിക്കും

കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് അത് ലറ്റിക് മീറ്റിന് മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ആവേശ തുടക്കം. വയനാട് കലക്ടർ ഡി.ആർ. മേഘശ്രീ ഐ.എ.എസ് അത്‌ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്ത് മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ. പി.എസും ജില്ലാ കളക്ടറും ചേർന്ന് കൊളുത്തി കൊടുത്ത ദീപശിഖയുമായി പോലീസിലെ ദേശീയ-സംസ്ഥാന കായിക താരങ്ങൾ ഗ്രൗണ്ടിനെ വലയം വെച്ചു. ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച ഗ്യാസ് സ്തൂപത്തിൽ കലക്ടർ ദീപശിഖ സ്ഥാപിച്ചു. സംസ്ഥാന കായിക അധ്യാപക അവാർഡ് ജേതാവ് കെ.പി. വിജയി മുഖ്യാതിഥിയായി. ജില്ലാ പോലീസ് അഡീഷണൽ എസ്.പി ടി.എൻ. സജീവ്, ഡിവൈ.എസ്.പിമാരായ പി.എൽ. ഷൈജു,(സ്‌പെഷ്യൽ ബ്രാഞ്ച്), ദിലീപ്കുമാർ ദാസ്(ഡി സി.ആർ. ബി), എം.കെ. ഭരതൻ(നാർകോടിക് സെൽ), എം.കെ.സുരേഷ്‌കുമാർ(ക്രൈം ബ്രാഞ്ച്), അബ്ദുൽ കരീം (എസ്.എം.എസ്) എന്നിവർ സന്നിഹിതരായിരുന്നു.
ഉദ്‌ഘാടന ശേഷം, കായികമേളയോട് അനുബന്ധിച്ചു നടന്ന ജില്ലാ പോലീസ് ഫുട്‌ബോൾ ടൂർണമെന്റ് ഫൈനലിൽ സ്പെഷ്യൽ യൂണിറ്റ്, മാനന്തവാടി സബ് ഡിവിഷൻ ടീമുകൾ ഏറ്റുമുട്ടി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് സ്പെഷ്യൽ യൂണിറ്റ്, മാനന്തവാടി സബ് ഡിവിഷനെ പരാജയപ്പെടുത്തി ചാമ്പ്യാന്മാരായി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ. പി.എസ്, ശശി എന്നിവരാണ് സ്‌പെഷ്യൽ യൂണിറ്റിന് വേണ്ടി ഗോളുകൾ നേടിയത്.
 പോലീസ് മീറ്റിനോടനുബന്ധിച്ച് ഇതുവരെ വോളിബോൾ, ബാഡ്മിന്റൺ, ഫുട്‌ബോൾ മത്സരങ്ങൾ നടന്നു. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി സബ്ബ് ഡിവിഷനുകള്‍, സ്പെഷ്യല്‍ യൂണിറ്റ്, ഡി.എച്ച്.ക്യൂ എന്നീ ടീമുകളാണ് വിവിധ വിഭാഗങ്ങളിലെ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ക്രിക്കറ്റ് മത്സരത്തിൽ DHQ ചാമ്പ്യൻമാരായി. കൽപ്പറ്റ സബ് ഡിവിഷൻ രണ്ടാം സ്ഥാനവും ബത്തേരി മൂന്നാം സ്ഥാനവും നേടി. വോളിബോൾ മത്സരത്തിൽ മാനന്തവാടി സബ് ഡിവിഷൻ ചാമ്പ്യന്മാരായി. കൽപ്പറ്റ സബ് ഡിവിഷൻ രണ്ടാം സ്ഥാനവും ബത്തേരി സബ് ഡിവിഷൻ മൂന്നാം സ്ഥാനവും നേടി. ഷട്ടിൽ ബാഡ്മിൻറൺ സിംഗിൾസ് മത്സരത്തിൽ ബത്തേരി സബ്ഡിവിഷനിലെ ഹരിഷ്, DHQ വിലെ ഫിനു, മാനന്തവാടി സബ് ഡിവിഷനിലെ റാഷിദ് എന്നിവർ യഥാക്രമം ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഡബിൾസ് മത്സരത്തിൽ DHQ വിലെ ഫിനു, അനസ് സഖ്യം ചാമ്പ്യന്മാരായി. ബത്തേരി സബ് ഡിവിഷനിലെ ഹരീഷ്, പ്രിൻസ് സഖ്യം രണ്ടാം സ്ഥാനവും, മാനന്തവാടി സബ് ഡിവിഷനിലെ ജിൽസ്, റാഷിദ് സഖ്യം മൂന്നാം സ്ഥാനവും നേടി. 45 വയസിന് മുകളിലുള്ളവർക്കുള്ള ഡബിൾസ് മത്സരത്തിൽ സ്പെഷ്യൽ യൂണിറ്റിലെ സതീഷ് കുമാർ PG, രാമകൃഷ്ണൻ, ടി.എം പ്രശാന്ത്, സജീവൻ എന്നീ സഖ്യം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ബത്തേരി സബ്ഡിവിഷനിലെ കെ.കെ. അബ്ദുൾ ഷെരീഫ്, സജീഷ് സഖ്യം മൂന്നാം സ്ഥാനവും നേടി. 45 വയസിന് മുകളിലുള്ളവർക്കുള്ള സിംഗിൾസ് മത്സരത്തിൽ സ്പെഷ്യൽ യൂണിറ്റിലെ സജീവൻ, പ്രശാന്ത് ടി.എം, സതീഷ് കുമാർ PG എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 20.10.2024 ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ട്രാക്കിലെയും ഫീൽഡിലെയും അത്‌ലറ്റിക്‌സ് മത്സരങ്ങൾ പുരുഷ-വനിതാ താരങ്ങളുടെ 5000 മീറ്റർ ഓട്ടത്തോടെ ആരംഭിക്കും. വൈകീട്ട് നടക്കുന്ന സമാപന ചടങ്ങിന്റെ ഉദ്‌ഘാടനകർമ്മവും, സമ്മാനദാനവും ജില്ലാ പോലീസ് മേധാവി ശ്രീ. തപോഷ് ബസുമാതിരി ഐ.പി.എസ് നിർവഹിക്കും.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023