സ്നേഹ സാന്ത്വനം ഭവന നിർമ്മാണ കമ്മിറ്റി മൂന്ന് വീടുകൾ നിർമ്മിച്ചു നൽകും.
കണ്ണൂർ സിറ്റി: നിർദ്ദനരായ കുടുംബങ്ങൾക്ക് പാർപ്പിടം ഒരുക്കാൻ രൂപീകരിച്ച സ്നേഹ സാന്ത്വനം ഭവന നിർമ്മാണ കമ്മിറ്റി മൂന്ന് വീടുകൾ കൂടി നിർമ്മിച്ചു നൽകാൻ കണ്ണൂർ മുസ്ലീം ജമാഅത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന ബഹുജന സംഗമത്തിൽ വെച്ച് തീരുമാനിച്ചു. സംഗമം ഉദ്ഘാടനവും വീട് നിർമ്മാണ സഹായ പോസ്റ്റർ പ്രകാശനവും കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. പദ്ധതി നടത്തിപ്പിന് വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. നിർമ്മാണം അതിവേഗം പൂർത്തീകരിക്കുന്നതിന് ഉദാരമതികളുടെ സഹായം യോഗം ആവശ്യപ്പെട്ടു. നേരത്തെ നാല് വീടുകൾ കമ്മിറ്റി നിർധനരായവർക്ക് നിർമ്മിച്ചു നൽകിയിരുന്നു. വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടന- കൂട്ടായ്മകളെ പ്രതിനിധീകരിച്ച് അൽത്താഫ് മാങ്ങാടൻ, ഫൈസൽ മാക്കൂലക്കത്ത്, അഷ്‌റഫ് പിലാക്കീൽ, മുഹമ്മദ് ഷിബിൽ, ഇക്ബാൽ പൂക്കുണ്ടിൽ, സി മുഹമ്മദ് ഇംതിയാസ്, ഡോ. പി സലിം, അബ്ദുൽ റഷീദ് കലിമ, അബു അൽമാസ്, മുബഷിർ, ഇസ്മായിൽ ഹാജി, അഷറഫ് ബംഗാളി മുഹല്ല എന്നിവർ സംസാരിച്ചു. കമ്മിറ്റി ചെയർമാൻ ഇ.ടി മുഹമ്മദ് മൻസൂർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സഹീർ അറക്കകത്ത് പദ്ധതി വിശദീകരിച്ചു. കൺവീനർ ഹാഷിം കലിമ സ്വാഗതവും എ.ഒ ഹാഷിം നന്ദിയും പറഞ്ഞു
Comments