കഞ്ചാവ് കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും. 25 October
കാസർക്കോട് : കഞ്ചാവ് കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും. അജാന്നൂർ ഗ്രാമത്തിൽ നോർത്ത് കോട്ടച്ചേരി മലബാർ ഗോൾഡ് ജ്വല്ലറിയുടെ അടുത്തായി കെ. എൽ 60 സി 992 നമ്പർ ഓട്ടോറിക്ഷയിൽ മൂന്നു കിലോ കഞ്ചാവ് അനധികൃത വില്പനക്കായി കൈവശം വെച്ച കേസിലാണ് പ്രതിയായ കാസർക്കോട് പടന്ന ആലക്കോൽ സുഹറ മൻസിലിൽ നൂറു എന്ന നൂർ മുഹമ്മദ് (44) ആണ് കാസർക്കോട് അഡീഷണൽ ഡിസ്ടിക്റ്റ് & സെഷൻസ് കോടതി (2) ജഡ്ജ് പ്രിയ കെ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധികതടവും വിധിച്ചു. ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന ഇ.വി സുധാകരനാണ് കഞ്ചാവ് പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് അന്വേഷണം നടത്തിയത് ഇൻസ്‌പെക്ടറായിരുന്ന കെ വി വേണുഗോപാലും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഹോസ്ദൂർഗ്ഗ് ഇൻസ്പെക്ടറായ ടി.പി സുമേഷുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ചന്ദ്രമോഹൻ ജി, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.
Comments