പോക്സോ കേസ് - പ്രതിക്ക് 12 വർഷം കഠിനതടവും പിഴയും ശിക്ഷ
ചാവക്കാട് : ബാലികയെ ലൈംഗികാതിക്രമം നടത്തിയ പോക്സോ കേസിലെ പ്രതിയായ മുണ്ടത്തിക്കോട് പുതുരുത്തി കോതോട്ടിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (62) എന്നയാളിനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി 12 വർഷം കഠിന തടവും ഒന്നര ലക്ഷം പിഴയും ശിക്ഷ വിധിച്ചത്. പിഴ സംഖ്യ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി.പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷംകൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.
19/10/2022 തീയതിയാണ് കേസിനാസ്പദമായ സംഭവം.നടന്നത്. സംഭവ സമയത്ത് പ്രതി ഗുരുവായൂർ കാരേക്കാട് എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. പ്രതി ബാലികയെ ഗൗരവകരമായി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു പിന്നീട് ഗുരുവായൂർ ടെംമ്പൾ പോലീസ് സ്റ്റേഷനിൽ പരാതിനൽകുകയായിരുന്നു. സീനിയർ സിവൽ പോലീസ് ഓഫീസർ ബി എസ് ആഷ ഹാജരാക്കിയ അതിജീവിത യുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് സബ് ഇൻസ്പെ്ക്ടർ ജി ജോ ജോൺ കേസ് രജിസ്റ്റർ ചെയ്തു ആദ്യാ ന്വേഷണം നടത്തി. ഇൻസ്പെക്ടർ പ്രേമാനന്ദകൃഷ്ണൻ തുടർ അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 29 സാക്ഷികളെ വിസ്തരിക്കുകയും 42 രേഖകളും 6 മുതലുകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സിജു മുട്ടത്ത്,നിഷ സി എന്നിവർ ഹാജരായി. സിവൽ പോലീസ് ഓഫീസർമാരായ വിജു , സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.
Comments