ഖുർആൻ ക്വിസ് സമ്മാനദാനം ഇന്ന് വൈകിട്ട് നാലിന് കണ്ണൂർ സിറ്റി മുസ്ലിം ജമാഅത്ത് ഹാളിൽ.
കണ്ണൂർ സിറ്റി: ഖുർആൻ ക്വിസ് സമ്മാനദാനം ഒക്ടോബർ 20 ഞായറാഴ്ച വൈകിട്ട് നാലിന് നടക്കും. സോളിഡ് സിറ്റി സംഘടിപ്പിച്ച പതിനൊന്നാമത് ഖുർആൻ ക്വിസ് മത്സരത്തിൻ്റെ 552 വിജയികൾക്കുള്ള സമ്മാനങ്ങൾ 20ന് വൈകിട്ട് നാല് മണിക്ക് കണ്ണൂർ സിറ്റിയിലെ മുസ്ലിം ജമാഅത്ത് ഹാളിൽ വെച്ച് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിതരണം ചെയ്യും.
കഴിഞ്ഞ പതിനൊന്ന് വർഷമായി നടത്തി വരുന്ന ക്വിസ് മത്സരത്തിൽ ഈ വർഷം രണ്ടാരത്തിലധികം പേർ പങ്കെടുക്കുകയും 552 പേർ ശരിയുത്തരമെഴുതി വിജയികളാവുകയും ചെയ്തിരുന്നു. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മടത്തിൽ ചടങ്ങിൽ സമ്മാനർഹരെ പ്രഖ്യാപിക്കും. മൂന്ന് സ്വർണ്ണനാണയങ്ങളടക്കം 59 വില കൂടിയ സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളുമടക്കം 552 വിജയികൾക്ക് നല്കുന്ന ചടങ്ങിൽ അസി.എക്സൈസ് കമ്മീഷണറടക്കമുള്ള മറ്റുദ്യോഗസ്ഥരും പൗരപ്രമുഖരും പങ്കെടുക്കും. അതോടപ്പം ലഹരിവിരുദ്ധ സന്ദേശമായി നടത്തുന്ന പ്രതികരണ വീഡിയോ, മലയാളം കൈയ്യെഴുത്ത്, ഓൺലൈൻ ഖുർആൻ പാരായണം, ബാങ്ക് വിളി എന്നീ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടക്കും. സമ്മാനദാന വേദിയിൽ ഇൻസ്റ്റൻ്റ് ക്വിസ് മത്സരങ്ങളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9895886322 നമ്പറിൽ ബന്ധപെടണമെന്ന് സംഘാടകർ അറിയിച്ചു.
Comments