Posts

Showing posts from September, 2024

അണ്ടത്തോട് ജംഗ്ഷനിൽ ബീഫാത്തിമ മൻസിലിൽ യു.എം ബീഫാത്തിമ നിര്യാതയായി.

Image
കണ്ണൂർ സിറ്റി : അണ്ടത്തോട് ജംഗ്ഷനിൽ  ബീഫാത്തിമ മൻസിലിൽ താമസിക്കുന്ന പരേതനായ വണ്ണാൻ ചാലിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ യു.എം ബീഫാത്തിമ (88) നിര്യാതയായി. മക്കൾ : അബ്ദുൽ ജബ്ബാർ, യു. പി.സുലൈമാൻ, യു. പി. റുക്കിയ, യു. പി റസിയ, യു.പി.ഫൗസിയ.  മരുമക്കൾ : കെ വി അബ്ദുൽ റഹ്മാൻ, ഹാഷിം പുതിയണ്ടി, ഒ.കെ മുസ്തഫ, കെ.കെ താഹിറ, ടി.എം ഷാഹില. കബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

നിരവധി കേസുകളിലെ പ്രതിയെ കാപ്പ പ്രകാരം ജയിലടച്ചു.

Image
കണ്ണൂർ : നിരവധി കേസുകളിലെ പ്രതി കാപ്പാ പ്രകാരം അറസ്റ്റിൽ. മണൽകടത്ത്, വധശ്രമ കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടയാളെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. പാപ്പിനിശേരി കെ. പി ഹൗസിൽ കെ. പി മുഹമ്മദ് ജാസിഫ് (39) ആണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ വെക്കുന്നതിനായി കണ്ണൂർ സിറ്റി പോലിസ് കമ്മീഷണർ അജിത്കുമാർ ഐ. പി. എസ് കണ്ണൂർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ കാപ്പാനിയമപ്രകാരം 6 മാസകാലയളവിലേക്ക് കരുതൽ തടങ്കലിൽ വെക്കുന്നതിനായി കഴിഞ്ഞദിവസം കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യാൻ സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശിച്ചതിൻ്റ അടിസ്ഥാനത്തിൽ കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി കെ രത്നകുമാറിൻ്റെ മേൽനോട്ടത്തിൽ വളപട്ടണം സി.ഐ ടി.പി സുമേഷ്, എ. എസ്. ഐ ബാബു, എസ്. സി. പി. ഓ ഷാജി, സനൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വളപട്ടണത്ത് വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു. - ന്യൂസ്‌ ഓഫ് കേരളം. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വ

കണ്ണൂർ ദസറ : കാണാം ദസറ, കാക്കാം ഭൂമിയെ; വൃക്ഷത്തൈ നടീൽ നടന്നു.

Image
കണ്ണൂർ : കണ്ണൂർ ദസറയുടെ അനുബന്ധ പരിപാടിയായി ചേലോറ നെഹ്റു പാർക്കിൽ വൃക്ഷത്തൈ നടൽ മേയർ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ അഡ്വ.പി. ഇന്ദിര അധ്യക്ഷത വഹിച്ചു. കണ്ണൂർ ദസ്റയുടെ ഈ വർഷത്തെ ആശയം കാണാം ദസറ, കാക്കാം ഭൂമിയെ എന്നതിന്റെ പ്രചരണാർത്ഥം കണ്ണൂർ കോർപ്പറേഷനിലെ 55 കൗൺസിലർ മാരും ഓരോ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. കൗൺസിലർമാരുടെ പരിചരണത്തിൽ ഒരു വർഷം തികയുമ്പോൾ പുരോഗതി വിലയിരുതുന്നതാണ്. ചടങ്ങിൽ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.കെ.ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ , സുരേഷ്ബാബു എളയാവൂർ, മുൻ മേയർ അഡ്വ.ടി.ഒ.മോഹനൻ, എൻ . കെ.പി. അബ്ദുൽ റസാഖ്. എൻ.ഉഷ, ടി.രവീന്ദ്രൻ, പി.വി.ജയസൂര്യൻ , വി.കെ ഷൈജു, കെ.സി.രാജൻ, വി.സി.നാരായണൻ സംബന്ധിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പൊതുവാച്ചേരി റുഖിയ മൻസിലിൽ പി.കെ. മുഹമ്മദ് നിര്യാതനായി.

Image
ചക്കരക്കൽ (കണ്ണൂർ) : പൊതുവാച്ചേരി റുഖിയ മൻസിലിൽ പി.കെ. മുഹമ്മദ് (76) നിര്യാതനായി .ഭാര്യ: റുഖിയ. മക്കൾ: ഷഫീക്ക്, സലീം, ഷഫീന, ഷക്കീല, ഷംസീല. മരുമക്കൾ: നസീറ, റിസ്‌വാന, സിദ്ധിക്ക് (മടിക്കേരി), ഹാരിസ് (ഗൾഫ് ), സജീർ (ബാംഗ്ലൂരു).  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പ്രവാചക ചര്യ പിൻപറ്റി ജീവിക്കുക : പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ.

Image
പുറത്തീൽ : കലുഷിതമായ അന്തരീക്ഷത്തിൽ ഭൗതികതാൽപര്യത്തിന്നു വേണ്ടി മാത്രം പിന്നാലെ പോകാത പാരത്രിക ജിവിതം ധന്യമാക്കാൻ പ്രവാചക ചര്യ ജീവിതത്തിൽ പകർത്തണമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പുതിയ കാലത്ത് മതവിദ്യാഭ്യാസത്തിൻ്റെ പ്രസകതിവർദ്ധിച്ചു വരുകയാണെന്നും മുൻഗാമികളായ മഹാരഥന്മാർ കാണിച്ച മാതൃകയിൽ പള്ളികൾ കേന്ദ്രികരിച്ചുള്ള മതപഠനം പൂർവ്വോപരി സജീവമാക്കണമെന്നും പാണക്കാട്  സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. പുറത്തീൽ മിർഖാത്തുൽ ഇസ്ലാം ജമാഅത്തിൻ്റെ കീഴിലുള്ള ഗൗസുൽ അഅളം അബ്ദുൽ ഖാദിർ സാനി (റ) സ്മാരക ഗൗസിയ്യ ദഅവാ ദറസ് കെട്ടിടം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു തങ്ങൾ. ജമാഅത്ത് പ്രസിഡണ്ട് കെ.പി താഹിർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. കൗണ്സിലർ കെ.പി അബ്ദുൽ റസാഖ്, ഖലീൽ ഹുദുവി കാസർകോട്, ജനറൽ സെക്രട്ടറി നസീർ പുറത്തീൽ എന്നിവർ പ്രസംഗിച്ചു. അബ്ദുൽ ഖാദർ സഖാഫി ഭാരവാഹികളായ എൽ കെ.അബ്ദുൽ ഖാദർ ഹാജി, ഇബ്രാഹിം മദനി,വി അഹമ്മദ് ഹാജി, ഇംതിയാസ് പുറത്തീൽ, പി ടി കമാൽ, മുഹമ്മദ് കുഞ്ഞി ഹാജി, പി മുഹമ്മദ്, പി

കാസർക്കോട് ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട: ഒരാൾ അറസ്റ്റിൽ.

Image
സെപ്റ്റംബർ 20 ന് മേൽപ്പറമ്പ് ഇൻസ്പെക്ടർ സന്തോഷ് , മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ നിഖിൽ, എന്നിവരുടെ നേതൃത്വത്തിൽ പത്തോഡിയിലെ അസ്കർ അലിയുടെ വീട് റൈഡ് ചെയ്യുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയും അസ്കർ അലിയെ അറസ്റ്റ് ചെയ്തു ചെയ്യുകയും ചെയ്തിട്ടുണ്ടെന്നജില്ലാ പോലിസ് മേധാവി ഡി. ശിൽപ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ഇയാളുടെ വീട്ടിൽ മയക്കുമരുന്നു സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിൻ്റെ ' അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് സ്ക്വഡ് അംഗങ്ങളായ നിജിൻ കുമാർ , രജീഷ് കാട്ടാമ്പള്ളി എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു പ്രതിയുടെ വീടും പരിസരവും. അസ്‌കരലിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത സാധനങ്ങൾ: MDMA 3 കിലോഗ്രാം 409 ഗ്രാം ഗ്രീൻ ഗഞ്ച: 640 ഗ്രാം കോക്കെയ്ൻ: 96.96 ഗ്രാം കാപ്‌സ്യൂളുകൾ: 30 ഏണ്ണo ഈ മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്, ഇതിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ടെങ്കിലും കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനാൽ തൽക്കാലം വിവരങ്ങൾ പരസ്യപ്പെടുത്താൻ സാധ്യമല്ലാത്തതാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.  SHO സന്തോഷ് (മെൽപറ

ഓണാഘോഷവും, ഓണസദ്യയും സംഘടിപ്പിച്ചു.

Image
കണ്ണൂർ സിറ്റി: സ്കൂൾ ഓഫ് മാർഷ്യൽ ആർട്സ് കെന്യു റിയു കരാട്ടെ അക്കാദമിയുടെ ആഭിമുഖ്യത്തിൽ അഞ്ചാമത് ഓണാഘോഷ, ഓണസദ്യ പരിപാടി മരക്കാർകണ്ടി ചന്ദ്രശേഖർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു, കോർപ്പറേഷൻ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങളുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ സനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സിറ്റി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിനോദ് കുമാർ കണ്ണൂർ കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ സി. സമീർ വെത്തിലപള്ളി ഡിവിഷൻ കൗൺസിലർ ആസീമ സി എച്ച്, സി പി എം സിറ്റി ബ്രാഞ്ച് സെക്രട്ടറി ഫൈസൽ മാക്കൂലകത്ത്, ഇൻഡോ നിപ്പോൺ കരാട്ടെ അക്കാദമി ചീഫ് സെൻസായി റസീം പി കെ, അക്കാദമി പ്രസിഡന്റ്‌ ദിവ്യ ഷാജിൽ, ട്രഷറർ റഷീദ ഷിറിൻ, കൺവീനർമാരായ അഷറഫ് ബംഗാളി മുഹല്ല, എം.സി അബ്ദുൽ ഖല്ലാക്ക്  തുടങ്ങിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികളും, രക്ഷിതാക്കളുടെ വടം വലി മത്സരവും മാപ്പിളപ്പാട്ട് ഗായകൻ  കണ്ണൂർ ഷാഫിയുടെ കരോക്കെ ഗാനമേളയും നടന്നു കരാട്ടെ അക്കാദമിയുടെ ചീഫ് ഇൻസ്‌ട്രെക്ടറും, കേരള ഫോക് ലോർ അക്കാദമി പുരസ്‌കാര ജേതാവുമായ  നൗഫൽ ഗുരുക്കൾ നന്ദിയും പറഞ്ഞു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വ

കാമ്പസുകളെ ലഹരി മുക്തമാക്കാൻ വിദ്യാർഥി ശക്തിയെ ഉപയോഗപ്പെടുത്തണമെന്ന് എം.എസ്.എം.

Image
എം.എസ്.എം ഹയർ സെക്കണ്ടറി വിദ്യാർത്ഥി സമ്മേളനം സമാപിച്ചു കണ്ണൂർ: കാമ്പസുകളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണം നടത്തണമെന്ന് എം എസ് എം കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹയർ സെക്കണ്ടറി വിദ്യാർത്ഥി സമ്മേളനം (ഹൈസെക്) ആവശ്യപ്പെട്ടു. ലഹരിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ബോധവൽക്കരണ ങ്ങളിൽ അധികവും വിദ്യാർത്ഥികളിൽ എത്തുന്നില്ല എന്ന് റിപ്പോർട്ടുകൾ ആശങ്കാജനകമാണ്. രാസലഹരിയുടെ അപകടത്തെക്കുറിച്ച് പ്രത്യേക ബോധവൽക്കരണ പരിപാടികൾ നിശ്ചയിക്കണം. ജില്ലാ ഹയർ സെക്കണ്ടറി വിദ്യാർത്ഥി സമ്മേളനം കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ സുൽഫിക്കർ അലി ഉദ്ഘാടനം ചെയ്തു. എം എസ് എം ജില്ലാ പ്രസിഡണ്ട്‌ ജാബിർ കടവത്തൂർ അധ്യക്ഷത വഹിച്ചു. കെ എൻ എം ജില്ല പ്രസിഡണ്ട്‌ പി കെ ഇബ്രാഹിം ഹാജി, സെക്രട്ടറി ഡോ: എ എ ബഷീർ, ഇസ്ഹാഖ് അലി കല്ലിക്കണ്ടി, എം എസ് എം ജില്ലാ സെക്രട്ടറി ബാസിൽ കൈതേരി, അക്രം സി ഓ ടി, നിഷാൻ തമ്മിട്ടോൺ, സകീന ടീച്ചർ, മുഹാദ് പാപ്പിനിശ്ശേരി, ആദിൽ മുണ്ടേരി തുടങ്ങിയവർ പങ്കെടുത്തു. ഉനൈസ് പാപ്പിനിശ്ശേരി, നൗഷാദ് സ്വലാഹി, അംജദ് എടവണ്ണ, കെ വി അബ്ദുൽ ലത്തീഫ് മൗലവി, മിസാജ് സുല്ലമി, ആദിൽ അത്താണിക്കൽ, ഷമീമ ഇസ്‌ലാഹിയ

കൊടപ്പറമ്പ് കോരമ്പേത്ത് ഹൗസിൽ മോഹനൻ നിര്യാതനായി.

Image
കണ്ണൂർ സിറ്റി : കൊടപ്പറമ്പ് കോരമ്പേത്ത് ഹൗസിൽ മോഹനൻ (76) നിര്യാതനായി. മക്കൾ: ഷിജിൻ, ഷിദ. മരുമകൻ: ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: തങ്കം, വസന്ത, സുഷമ, സുകേശിനി, സുജല, പ്രസീൽ, പരേതരായ പ്രേമജ, രാജൻ, പ്രശാന്ത്. സിറ്റി ആനയിടുക്ക് സിപിഐ എം ബ്രാഞ്ച് പാർട്ടി മെമ്പർ ആണ്.  സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഇ-കെ.വൈ.സി അപ്‌ഡേഷൻ: ശനിയും ഞായറും റേഷൻ കടകൾ പ്രവർത്തിക്കും.

Image
ഇ-കെ.വൈ.സി അപ്‌ഡേഷൻ: ശനിയും ഞായറും റേഷൻ കടകൾ പ്രവർത്തിക്കും ഇ-കെ.വൈ.സി അപ്‌ഡേഷന്റെ ഭാഗമായി ശനിയാഴ്ചയും (സെപ്റ്റംബർ 21) ഞായറാഴ്ചയും (സെപ്റ്റംബർ 22) സിറ്റി റേഷനിങ് ഓഫീസ് , സൗത്തിന്റെ പരിധിയിലുള്ള റേഷൻകടകൾ തുറന്നു പ്രവർത്തിക്കും. ഈ പരിധിയിൽ വരുന്ന എ.എ.വൈ, പി.എച്ച്.എച്ച് കാർഡുകളിലുൾപ്പെട്ട എല്ലാ അംഗങ്ങളും റേഷൻ കടകളിലെത്തി അപ്‌ഡേഷൻ നടത്തണമെന്ന് റേഷനിങ് ഓഫീസർ അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സ്നേഹം മാത്രം തന്ന പൊന്നുസേ .. : എന്റെ മുന്നിൽ കുഞ്ഞുങ്ങളെ ഒരുക്കുന്നപോലെ ഒരുങ്ങാൻ ഇരുന്നു തന്നതും .. എന്റെ മുടി കോതി പിന്നി തന്നതും, ഒരുമിച്ചുറങ്ങിയതും എല്ലാം മായാത്ത ഓർമകൾ: കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു നടി നവ്യ നായർ.

Image
നടി കവിയൂർ പൊന്നമ്മയെ അവസാനമായി കാണാൻ കഴിയാത്തതിൽ വിഷമമുണ്ടെന്ന് നവ്യ നായർ. കവിയൂർ പൊന്നമ്മയുടെ വിയോഗ വാർത്തയിൽ പ്രതികരിക്കുകയായിരുന്നു നടി. ഇക്കാര്യത്തിൽ ക്ഷമാപണം നടത്തുന്നതായും നവ്യാനായർ പറഞ്ഞു. തന്നെ അത്രയധികം സ്നേഹിച്ച ആളാണെന്നും നവ്യ പ്രതികരിച്ചു നവ്യാ നായരുടെ അനുശോചനം പൂർണമായും :  വലിയ മാപ്പ് ചൊദിക്കട്ടെ പൊന്നുസേ ..  അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല എനിക്ക് .. എന്തു തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല .. ഇപ്പോൾ പിരിയുമ്പോഴും നാട്ടിൽ ഞാൻ ഇല്ലാ …  എനിക്ക് പക്ഷേ ഞാൻ ഇക്കിളി ആക്കുമ്പോ കുഞ്ഞിനെ പോലെ കുലിങ്ങി ചിരിക്കുന്ന ആ മുഖം തന്നെ മതി ഓർമയിൽ സൂക്ഷിക്കാൻ ..  എന്റെ മുന്നിൽ കുഞ്ഞുങ്ങളെ ഒരുക്കുന്നപോലെ ഒരുങ്ങാൻ ഇരുന്നു തന്നതും .. എന്റെ മുടി കോതി പിന്നി തന്നതും, ഒരുമിച്ചുറങ്ങിയതും എല്ലാം മായാത്ത ഓർമകൾ ..  സ്നേഹം മാത്രം തന്ന പൊന്നുസേ ..  കുറ്റബോധം ഏറെ ഉണ്ട് , മാപ്പാക്കണം ..  എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ !  Will miss you forever 😔😔😔 • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും

മലയാള സിനിമയുടെയും നാടകലോകത്തിൻ്റേയും ചരിത്രത്തിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത് : മുഖ്യമന്ത്രി.

Image
തിരുവനന്തപുരം: കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമയുടെയും നാടകലോകത്തിൻ്റേയും ചരിത്രത്തിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്.  മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം സന്ദേശം പൂർണമായും :  മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ആ സുദീർഘമായ കലാജീവിതം സിനിമയിൽ മാത്രം ഒതുങ്ങിയിരുന്നില്ല. നാടകത്തിലും ടെലിവിഷനിലുമെല്ലാം ശ്രദ്ധേയമായ സംഭാവനകൾ അവർ അർപ്പിച്ചു.  കവിയൂർ പൊന്നമ്മയുടെ കലാജീവിതം തളിരിട്ടതും വളർന്നതും കേരളത്തിൻ്റെ പുരോഗമന സാംസ്കാരിക മുന്നേറ്റത്തിൽ നിർണ്ണായക പങ്കു വഹിച്ച കെപിഎസി-യിലാണ്. തുടർന്ന് മറ്റു പല പ്രധാന നാടകസമിതികളിലും പ്രവർത്തിച്ച അവർ മൂലധനം, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ അക്കാലത്തെ ജനപ്രിയ നാടകങ്ങളിൽ അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തുടർന്ന് അവർ വളരെ പെട്ടെന്നു തന്നെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി. ഒരഗത്ഭരായ സംവിധായകരുടെ സിനിമകളിൽ വ്യത്യസ്തങ്ങളായ കഥാ

മലയാള സിനിമയിലെ 'അമ്മമുഖം' ഇനിയില്ല; നടി കവിയൂർ പൊന്നമ്മ അന്തരിച്ചു.

Image
കൊച്ചി: മുതിർന്ന നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങളാല്‍ തന്നെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായിരുന്നില്ല. വടക്കന്‍ പറവൂരിലെ കരിമാളൂരിലുള്ള വസതിയില്‍ വിശ്രമ ജീവിതം നയിക്കവെ കഴിഞ്ഞ ദിവസം ആരോഗ്യ നില ഗുരതരമാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ കവിയൂരില്‍ ടി പി ദാമോദരന്‍ ഗൗരി ദമ്പതികളുടെ മകളായാണ് പൊന്നമ്മയുടെ ജനനം. അന്തരിച്ച നടി കവിയൂർ രേണുക അടക്കം ഇളയ ആറു സഹോദരങ്ങൾ കൂടിയുണ്ട്.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പുറത്തീൽ ഗൗസിയ ദഅവാ ദറസ് കെട്ടിട ഉദ്ഘാടനം ഞായറാഴ്ച പാണക്കാട് സ്വാദിഖലി തങ്ങൾ നിർവ്വഹിക്കും.

Image
കണ്ണൂർ : പുറത്തീൽ  ഗൗസിയ ദഅവാ ദറസ് കെട്ടിട ഉദ്ഘാടനം സെപ്റ്റംബർ 22ന് ഞായറാഴ്ച പാണക്കാട് സ്വാദിഖലി തങ്ങൾ നിർവ്വഹിക്കും. ശൈഖ് അബ്ദുൽ ഖാദർ സാനി (റ) സ്മാരക ഗൗസിയ ദഅവാ ദറസ് കെട്ടിട ഉദ്ഘാടനം സെപ്റ്റംബർ 22ന് ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് പാണക്കാട് സ്വാദിഖലി തങ്ങൾ നിർവ്വഹിക്കും. ശൈഖുനാ മാണിയൂർ അഹമ്മദ് മുസ്ല്യാർ  ദു:ആ മജ്ലിസിന് നേതൃത്വം നൽകും. ഖലീൽ ഹുദവി കാസർകോട് ഹുബ്ബുറസൂൽ പ്രഭാഷണം നടത്തും.  23 ന് തിങ്കളാഴ്ച രാത്രി ഏഴു മണിക്ക് പേരോട് അബ്ദുൽ റഹ്മാൻ സഖാഫി ഉദ്ബോധന പ്രസംഗം നടത്തും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഒരുമിക്കാം, കാൻസറിനെ തുരത്താൻ കണ്ണൂർ സിറ്റി ചികിത്സ സഹായ കമ്മിറ്റി സ്ത്രീകൾക്കായുള്ള ബോധവത്കരണ ക്ലാസ് നാളെ. Kannur news

Image
കണ്ണൂർ : ഒരുമിക്കാം, കാൻസറിനെ തുരത്താൻ കണ്ണൂർ സിറ്റി ചികിത്സ സഹായ കമ്മിറ്റി സ്ത്രീകൾക്കായുള്ള ബോധവത്കരണ ക്ലാസ് നാളെ രാവിലെ നടക്കും. രാവിലെ 10:30 മുതൽ ഒരു മണി വരെ മുസ്ലിം ജമാഅത്ത് ഹാളിൽ നടക്കും. ഇരിവേരി സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. മായ ഉദ്ഘാടനം നിർവഹിക്കും. മലബാർ കാൻസർ സെന്റർ ഡോ. ഹർഷ ഗംഗാധരൻ ക്ലാസ് നയിക്കും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

നബിദിനാഘോഷങ്ങൾ മാനവികതയുടെ സന്ദേശം ഉദ്ഘോഷിക്കുന്നു : പി സന്തോഷ് കുമാർ എം.പി.

Image
കണ്ണൂർ സിറ്റി: പുണ്യ പ്രവാചകർ മുഹമ്മദ്‌ നബിയുടെ ജീവിത സന്ദേശങ്ങൾ സർഗാത്മക രീതിയിൽ പുതുതലമുറക്കിടയിൽ പ്രചരിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന നബിദിനാഘോഷങ്ങൾ ഏറെ പ്രോത്സാഹനം അർഹിക്കുന്നുവെന്നും വൈവിദ്യമാർന്ന ആഘോഷങ്ങൾ മാനവികതയുടെ സന്ദേഷങ്ങൾ ഉദ്ഘോഷിക്കുന്നുവെന്നും പി സന്തോഷ് കുമാർ എം പി അഭിപ്രായപ്പെട്ടു. കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മ സിറ്റിയിലെ മൗല മഖാം പരിസരത്ത് സംഘടിപ്പിച്ച നബിദിന മധുര പലഹാര വിതരണം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് ദിൽദാർ ശിഹാബ് തങ്ങൾ, മുസ്‌ലിം യൂത്ത് ലീഗ് നേതാവ് അൽത്താഫ് മാങ്ങാടൻ,  കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മ ജനറൽ സെക്രട്ടറി റുഷ്‌ദി ബിൻ റഷീദ്, നൗഷാദ് തമ്പുരാൻക്കണ്ടി, കുബീബ് സി കെ, സി എച്ച് അഷ്റഫ്, സിദ്ദീക്ക് കുരിക്കളകത്ത്, ഫർഹാൻ മൂവക്കാട്ട്, സലാം സംഗമം, നൗഷാദ് മാൽമി തുടങ്ങിയവർ സംസാരിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLv

നബിദിനം ആഘോഷിച്ചു.

Image
കണ്ണൂർ : നബിദിനം ആഘോഷിച്ചു. പുറത്തീൽ മിർഖാത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി നടത്തിയ നബിദിനാഘോഷ പരിപാടിക്ക് പുറത്തീൽ മഹല്ല് പ്രസിഡണ്ട് കെ.പി ത്വാഹിർ പതാക ഉയർത്തി കൊണ്ട് തുടക്കം കുറിച്ചു. തുടർന്ന് നടന്ന നബി ദിനആഘോഷ യാത്രക്ക് കെ.പി ത്വാഹിർ മഹല്ല് ജനറൽ സെക്രട്ടറി നസീർ പുറത്തീൽ, പുറത്തീൽ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ ഖാദർ സഖാഫി, ദഅവാ ദറസ് മുദരിസുമാരായ റഷീദ് ബുഖാരി, മുഹമ്മദ് മുബാറഖ് ബുഖാരി, സദർ മുഅല്ലിം അബ്ദുൽ ഹസീബ് അൽ ഫാളിലി, ട്രഷറർ കെ.എം നൂറുദ്ധീൻ ഹാജി, വൈസ് പ്രസിഡണ്ട് മാരായ എൽ. കെ അബ്ദുൽ ഖാദർ ഹാജി, ഇബ്രാഹിം മദനി, സെക്രട്ടറിമാരായ ഇംത്യാസ് പുറത്തീൽ, വി വി അഹമ്മദ് ഹാജി, പുറത്തീൽ ന്യൂ മാപ്പിള യുപി സ്കൂൾ മാനേജർ മുഹമ്മദ് കുഞ്ഞി ഹാജി, കറസ്പോണ്ട്മാരായ പി. മുഹമ്മദ്, പിടി കമാൽ, കമ്മിറ്റി മെമ്പർമാരായ കെ. ടി റജാസ്, സികെ അബ്ദുസമീഹ്, ബഷീർ അഹ്സനി, പി. മുഹമ്മദ്‌ അലി തുടങ്ങിയവർ നേതൃത്വം നൽകി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... htt

മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം അൽ ഹിബാസിൽ സി. എച്ച് മുഹമ്മദ് റഫീഖ് നിര്യാതനായി. Obituary

Image
കാഞ്ഞിരോട്: മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം അൽ ഹിബാസിൽ താമസിക്കുന്ന ചയിക്കാന്റെവിട സി. എച്ച് മുഹമ്മദ് റഫീഖ് (55) നിര്യാതനായി. ആന്ധ്രയിലെ പലമനിയിൽ ഹോട്ടൽ ഉടമയാണ്. പരേതരായ മുഹമ്മദിന്റെയും ചയിക്കന്റെവിട കദീജയുടെയും മകനാണ്. ഭാര്യ : അനിയത്ത് സുബൈദ മൻസിലിൽ ഫൗസിയ. മക്കൾ : റഹിഫ, അഫ്ര, ഇസ്ര, (വിദ്യാർഥി സിഎംഎ കണ്ണൂർ), ഹിബ (പ്ലസ്ടു വിദ്യാർഥിനി, മുണ്ടേരി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ). ജാമാതാക്കൾ : നജീം കുടുക്കിമൊട്ട (മസ്കറ്റ്), മുഹമ്മദ് ആമിനാസ് (മായൻമുക്ക്). സഹോദരങ്ങൾ : അഷ്‌റഫ്‌, റഷീദ് (ഇരുവരും ആന്ധ്രാ പ്രദേശ്), റമീസ് (ഒമാൻ), റഷീദ (കാഞ്ഞിരോട്). കബറടക്കം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കാഞ്ഞിരോട് പുതിയ പള്ളി കബർസ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങി.

Image
സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങി. ശ്വാസകോശത്തില്‍ കടുത്ത അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയിലിരിക്കെയാണ് അന്ത്യം. ആഗസ്റ്റ് 20 നാണ് യെച്ചൂരിയെ ന്യുമോണിയ ബാധയെ തുടർന്ന് എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണവിഭാഗത്തില്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കി വരികയാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. 1952 ആഗസ്റ്റ് 12-ന് സർവേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി ബ്രാഹ്മണ കുടുംബത്തിൽ മദ്രാസിലാണ് യെച്ചൂരിയുടെ ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഡൽഹിയിൽ സെന്റ്‌ സ്റ്റീഫൻസ് കോളേജിൽ നിന്നും ബിരുദവും1975-ൽ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്നും ഇക്കണോമിക്സിൽ മാസ്റ്റർ ബിരുദവും നേടി. ഇന്ദ്രാണി മജൂംദാർ ആണ് ആദ്യഭാര്യ. ആ ബന്ധത്തിൽ ഒരു മകനും മകളുമുണ്ട്. പത്രപ്രവർത്തകയായ സീമ ക്രിസ്റ്റിയെയാണ് യെച്ചൂരി പിന്നീട് വിവാഹം ചെയ്‌തത്‌. ആ ബന്ധത്തിൽ ഒരു മകനുണ്ട്. 1974 ൽ എസ്.എഫ്.ഐയിൽ ചേർന്നുകൊണ്ടാണ് യെച്ചുരിയുടെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. ജെ എൻ യുവിൽ വിദ്യാ

സീതാറാം യെച്ചൂരിയുടെ നിര്യാണം സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും നികത്താനാവാത്ത നഷ്ടം : മുഖ്യമന്ത്രി ; കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം തിരിച്ചടികൾ നേരിട്ട ഘട്ടങ്ങളിലെല്ലാം അടിപതറാതെ മറ്റു സഖാക്കൾക്ക് ആത്മവിശ്വാസം പകർന്നു.

Image
തിരുവനന്തപുരം: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാർത്ത കേൾക്കുന്നത്. വിദ്യാർഥി പ്രസ്ഥാനത്തിൽനിന്ന് ഉയർന്നുവന്ന അദ്ദേഹം ഒൻപത് വർഷക്കാലം സി.പി.എമ്മിന്റെ ജനറൽ സെക്രട്ടറിയായി വൈഷമ്യമേറിയ രാഷ്ട്രീയ ഘട്ടങ്ങളിലൂടെ പാർട്ടിയെ നിയിച്ചു.  മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചന സന്ദേശം പൂർണമായും  :  ധീരോദാത്തമായ ഒരു രാഷ്ടീയ ജീവിതത്തിനു തിരശ്ശീല വീണിരിക്കുന്നു. സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങൾക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. അടിയന്തരവാസ്ഥയുടെ ഭീകരതയെ നിർഭയം നേരിട്ട വിപ്ളവകാരിയായ വിദ്യാർത്ഥിയിൽ നിന്നും രാജ്യമാകെ ബഹുമാനിക്കുന്ന സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവായി വളർന്ന സഖാവ് യെച്ചൂരിയുടെ ജീവിതം ഇന്ത്യൻ രാഷ്ടീയ ചരിത്രത്തിലെ ഉജ്ജ്വലമായ ഏടുകളിലൊന്നാണ്

പുറത്തീൽ പുതുക്കുടി വളപ്പ് നാലുകെട്ട് വില്ലയിൽ താമസിക്കുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി പി. എം മുഹമ്മദ്‌ മാഹിൻ (58) നിര്യാതനായി.

Image
വാരം : പുറത്തീൽ പുതുക്കുടി വളപ്പ് നാലുകെട്ട് വില്ലയിൽ താമസിക്കുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി പി. എം മുഹമ്മദ്‌ മാഹിൻ (58) നിര്യാതനായി. ഭാര്യ : റംല. മക്കൾ : ഷെർമിൻ, മുഹമ്മദ്‌ ഷാൻ. മരുമകൻ : ഫർഹാൻ (ഖത്തർ). ഖബറടക്കം ബുധനാഴ്ച മഗ്‌രിബ് നമസ്കാരനന്തരം പുറത്തീൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

' എന്റെ ആരോഗ്യം - എന്റെ സമ്പത്ത് ' കണ്ണൂർ സിറ്റി ചികിത്സാ സഹായ കമ്മിറ്റി ക്യാൻസർ, കിഡ്‌നി പരിശോധനാ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

Image
കണ്ണൂർ സിറ്റി : ' എന്റെ ആരോഗ്യം - എന്റെ സമ്പത്ത് ' എന്ന സന്ദേശവുമായി കണ്ണൂർ സിറ്റി ചികിത്സാ സഹായ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സിറ്റി ഡി.ഐ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ച ക്യാൻസർ കിഡ്‌നി പരിശോധനാ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. തണൽ ഡയറക്ടർ ഡോ. താജുദ്ധീൻ ഉദ്ഘാടനം ചെയ്തു. ഡോ. സജ്ജാദ്, മലബാർ ക്യാൻസർ കെയർ സൊസൈറ്റി ഡോക്ടർമാരായ ഡോ. രവീന്ദ്രൻ, ഡോ. ഹർഷ, ഡോ. ഗോകുൽ, കമ്മിറ്റി ചെയർമാൻ കെ നിസാമുദ്ധീൻ, കൺവീനർ എ.ഒ ഹാഷിം തുടങ്ങിയവർ സംസാരിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ സിറ്റി സുഹറ മൻസിലിൽ പിലാക്കീൽ ഹനീഫ നിര്യാതനായി.

Image
കണ്ണൂർ സിറ്റി : കണ്ണൂർ സിറ്റി ഡി.ഐ. എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിനടുത്ത് കുഞ്ഞിപ്പള്ളിക്ക് സമീപം സുഹറ മൻസിലിൽ പിലാക്കീൽ ഹനീഫ (75) നിര്യാതനായി. ഭാര്യ: സുഹറാബി. പിതാവ്: പരേതനായ എടയിക്കണ്ടി ഇബ്രാഹിം. മാതാവ്: പരേതയായ പിലാക്കീൽ അവ്വ ഉമ്മ. മക്കൾ: സീനത്ത്, സൗജത്ത്, സഹീർ (ഷാർജ). മരുമക്കൾ : താജുദ്ധീൻ പി.പി, നാസർ കെ.പി (ഷാർജ), ഷെഹിന കെ.പി, സഹോദരങ്ങൾ : പി സത്താർ, പി അഷ്റഫ്, പി.സറീന, പരേതയായ പി. സൈനബി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ.

Image
ഫാത്തിമ ഇസ്മായിൽ ഫാത്തിമ ഇസ്മായിൽ എന്ന പെൺകുട്ടി തന്റെ മുടി മുറിച്ചു കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിന് ഹെയർ ഡോണെഷൻ ചെയ്യുന്നു     കണ്ണൂർ: ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റി ജനറൽബോഡി യോഗം സംഘടിപ്പിച്ചു. കണ്ണൂർ ചേമ്പർ ഓഫ് കോമേഴ്സിൽ നടന്ന ചടങ്ങിൽ ബ്ലഡ് ഡോണേഴ്സ് കേരള സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് നബീൽ ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സജിത്ത് വി. പി, ഡോ. ഷിബി വർഗീസ് , ജയദേവ്, നൗഷാദ് ബായക്കൽ, ഫസൽ ചാലാട് തുടങ്ങിയവർ സംസാരിച്ചു. സായി മുഹമ്മദ് നന്ദിയും പറഞ്ഞു. 2024 - 2025 ലേക്കുള്ള ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി ബിന്ദു ബാലകൃഷ്ണൻ, സെക്രട്ടറിയായി നദീർ കെ, ട്രഷറർ സായി മുഹമ്മദ്, വൈസ് പ്രസിഡണ്ട് നിശാന്ത് സാംസൺ, ജോയിൻറ് സെക്രട്ടറി രാജേഷ് കുമാർ തുടങ്ങിയവരെയും തിരഞ്ഞെടുത്തു.   ഉദ്ഘാടന വേദിയിൽ വെച്ച് 10 വയസുകാരി   ഫാത്തിമ ഇസ്മായിൽ എന്ന പെൺകുട്ടി  തന്റെ മുടി മുറിച്ചു കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിന് ഹെയർ ഡോനേഷൻ ചെയ്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ

' ശഹറുൽ ഹബീബ് ' മീലാദ് ക്യാമ്പയിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

Image
കണ്ണൂർ : ' ശഹറുൽ ഹബീബ് ' മീലാദ് ക്യാമ്പയിന്റെ ഭാഗമായി വാരം എം.എച്ച്.സി ചതുരക്കിണർ ക്ലിനിക്കും എം.ടി.എസ് കമ്മിറ്റി, എസ്.വൈ.എസ് വാരം യൂണിറ്റ് സംയുക്തമായി  സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. വാരം തഖ്ബ ജുമാ മസ്ജിദ് ഇമാം സഹദ് ബുഖാരിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ 200 ഓളം പേർ പങ്കെടുത്തു. യൂനുസ് ഡിസി, സുരേഷ് ബാബു എളയാവൂർ, പിപി വത്സലൻ,  മുഹമ്മദലി ഹാജി യാസീൻ, റിയാസ് കക്കാട്, രാജു എം കെ, സുരേഷ് കോറോത്ത്, മുനീർ കെ. എം, മുഹമ്മദലി വി.പി, സക്കരിയ കെ. കെ, സമീർ കെ.എം തുടങ്ങിയവർ സംസാരിച്ചു. മലമ്പനിയടക്കമുള്ള രോഗങ്ങളെ കുറിച്ചുള്ള ആരോഗ്യ ബോധവൽക്കരണത്തെ കുറിച്ചുള്ള ക്ലാസും എളയാവൂർ ഹെൽത്ത് ഇൻസ്പെക്ടർ രാജു എം.കെ നടത്തി.  - ന്യൂസ് ഓഫ് കേരളം, കണ്ണൂർ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3

മുസ്ലിംലീഗ് പ്രവർത്തകനും സാമൂഹ്യ - സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായ സി.കെ മുസ്തഫ, കാഞ്ഞിരോട് നിര്യാതനായി.

Image
കാഞ്ഞിരോട് (കണ്ണൂർ) : മുസ്ലിംലീഗ് പ്രവർത്തകനും സാമൂഹ്യ - സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായ മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് സമീപം മര്‍ഹബയിൽ താമസിക്കുന്ന സി.കെ മുസ്തഫ (63) നിര്യാതനായി. വീരാജ്പേട്ടയിലെ പ്രീതി സ്റ്റോർ ഉടമയും പെരുമ്പാടി ശംസുൽ ഉലമ ട്രസ്റ്റ് മെമ്പറും മുൻ കാഞ്ഞിരോട് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്നു. പരേതനായ മുൻ കാഞ്ഞിരോട് മഹല്ല് പ്രസിഡണ്ടും പൗരപ്രമുഖനുമായ മുക്കണ്ണി കരക്കാട്ട് അബ്ദുല്ല ഹാജിയുടെയും സോഡവളപ്പിൽ ആയിഷയുടെയും മകനാണ്. ഭാര്യ : മുക്കണ്ണി കരക്കാട്ട് ഫൗസിയ. മക്കൾ : മനാഫ് (ദുബൈ), മുഫീദ്‌ (ദുബൈ), ഫര്‍സീന, ഫാഹിമ (ഇരുവരും കാഞ്ഞിരോട്). ജാമാതാക്കൾ : ഇഖ്ബാൽ (വേങ്ങാട്), ഇർഷാദ് (കണ്ണൂർ), ഫായിസ (കാവിൻമൂല). സഹോദരങ്ങൾ : സിദ്ധീഖ് (പ്രീതിസ്റ്റോർ വീരാജ്പേട്ട), റഫീഖ് (ഖത്തർ കെ.എം.സി.സി കണ്ണൂർ മണ്ഡലം പ്രസിഡണ്ട്), ഫാറൂഖ് (കെ.പി.ടി സ്റ്റോർ, സിദ്ധാപുരം), ഇസ്ഹാഖ് (ഖത്തർ), ഷഫീഖ് (സൗദി), കുഞ്ഞാമിന, ഖൈറുന്നിസ (ഇരുവരും കാഞ്ഞിരോട്). ഖബറടക്കം വൈകിട്ട് ഏഴിന് കാഞ്ഞിരോട് പുതിയപള്ളിയിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും

ആദരിച്ചു.

Image
കണ്ണൂർ : നാറാത്ത് പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂൾ അധ്യാപക ദിനത്തോടനുബന്ധിച്ച് ഉർദു ക്ലബിന്റെ ആഭ്യമുഖ്യത്തിൽ കുട്ടികൾ സ്കൂളിലെ മുതിർന്ന അധ്യാപികമാരായ ഇ. പി. ഗീത, കെ. സന്ധ്യ എന്നിവരെ പൊന്നാട അണീച്ചും റോസാപൂവ് കൊടുത്തും ആദരിച്ചു. ചടങ്ങിൽ മുസമ്മിൽ എം, ഇബ്രാഹിം, സഫ്‌വാൻ, ഹർഷ, ജസീല, ജംഷി, സുമയ്യ, ദീക്ഷണ, നിഹാൽ, കൃതിക്, അഷ്‌റഫ്‌, ജിതിൻ അനുഭവം പങ്ക് വെച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

എന്റെ ആരോഗ്യം എന്റെ സമ്പത്ത് ' ക്യാൻസർ, കിഡ്നി പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം സഭ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ.

Image
കണ്ണൂർ സിറ്റി: 'എന്റെ ആരോഗ്യം എന്റെ സമ്പത്ത് ' ക്യാൻസർ, കിഡ്നി പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു. കണ്ണൂർ സിറ്റി ചികിത്സ സഹായ കമ്മിറ്റി - മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ സെപ്റ്റംബർ 8 2024 ന് കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം സഭ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ക്യാമ്പ്. തണൽ ചെയർമാൻ ഡോക്ടർ ഇദ്രീസ് ഉദ്ഘാടനം ചെയ്യും. മലബാർ കാൻസർ കെയർ സോസൈറ്റി മെഡിക്കൽ ഓഫിസർ ഡോ. ഹർഷ ഗംഗാധരൻ ബോധവൽക്കരണ ക്ലാസ് നയിക്കും. ഡോക്ടർ വി.സി രവീന്ദ്രൻ, ഡോക്ടർ കൃഷ്ണ ആനന്ദ് പൈ തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്യാമ്പ് നയിക്കും. കണ്ണൂർ സിറ്റിയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 മുതൽ 60 വരെ പ്രായത്തിനിടയിലുള്ള 150 പേർക്കാണ് ക്യാമ്പിൽ സൗജന്യ പരിശോധന നടത്തുന്നത്. ക്യാമ്പിലേക്ക് ബോധവൽക്കരണ ക്ലാസിലേക്കും എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.  - ന്യൂസ് ഓഫ് കേരളം, കണ്ണൂർ ഡെസ്ക്.   ക്യാമ്പ് രജിസ്ട്രേഷൻ ലിങ്ക് താഴെ :  https://surveyheart.com/form/66898bd7561e29487669f0c0 • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്

കണ്ണൂർ കോർപ്പറേഷൻ ഓഫീസ് അറ്റൻ്റൻ്റ് മുണ്ടയാട് പാറപ്പുറത്ത് ഹൗസിൽ പ്രീത. പി നിര്യാതയായി.

Image
കണ്ണൂർ കോർപ്പറേഷൻ ഓഫീസ് അറ്റൻ്റൻ്റ് മുണ്ടയാട് പാറപ്പുറത്ത് ഹൗസിൽ പ്രീത. പി (44) നിര്യാതയായി. ഭർത്താവ്: പരേതനായ സജിത്ത്. മക്കൾ : സംഗീത് പി, സാന്ദ്ര പി. (ഇരുവരും  വിദ്യാർത്ഥികൾ). പരേതരായ കരുണാകരൻ -  കമല എന്നിവരുടെ മകളാണ്. സംസ്കാരം ചൊവ്വാഴ്ച (നാളെ)  ഉച്ചക്ക് 3 മണിക്ക് പയ്യാമ്പലത്ത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കൊട്ടാനിച്ചേരി കോട്ടം റോഡിൽ ഈന്തും കാടിൽ സി.കെ ആസ്യ നിര്യാതയായി.

Image
കാഞ്ഞിരോട് : കൊട്ടാനിച്ചേരി കോട്ടം റോഡിൽ ഈന്തും കാടിൽ സി.കെ ആസ്യ (85) നിര്യാതയായി. പരേതരായ അഹമ്മദിന്റെയും സി.കെ ആയിഷയുടെയും മകളാണ്. ഭർത്താവ്: പൗര പ്രമുഖനും കാഞ്ഞിരോട് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും മൗവഞ്ചേരി യുപി സ്കൂൾ അധ്യാപകനുമായ പരേതനായ കെ. ടി.മമ്മു മാസ്റ്റർ. മക്കൾ: സി കെ ബഷീർ (സൂപ്പർ ടെക്സ്റ്റ്‌യിൽസ് (സിദ്ധപുരം), ഡോക്ടർ സി.കെ. ഖലീൽ (കണ്ണൂർ ജില്ല മുൻ മെഡിക്കൽ ഓഫീസർ വെറ്റിനറി),സി. കെ നജീബ് (സിദ്ധപുരം), സി.കെ ശരീഫ്. (സ്റ്റൈലോ ഫാബ്രിക്സ് ടെക്സ്റ്റൈൽ പോളിബെട്ട), സി. കെ.റഫീഖ് (സിദ്ധാപുരം), ഡോക്ടർ സലീം (ചക്കരക്കൽ) ജാമാതാക്കൾ: സുഹ്റ (കൊയ്യോട്), മറിയം (കച്ചേരിപ്പറമ്പ്), തസ്നി (കൂടാളി), ഹസീന (ശിവപുരം), ശുഹബ്ബത്ത് സുഹറ (കമ്പിൽ), പരേതയായ മറിയം (ചെങ്ങളായി). സഹോദരങ്ങൾ : പരേതരായ അബ്ദുള്ള, കലന്തൻ മാസ്റ്റർ, അഹ്മദ്, മൊയ്തു, ബീവി. കബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് കാഞ്ഞിരോട് പുതിയ പള്ളി കബർസ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓ

എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ കനവ് ബേബി എന്ന കെ ജെ ബേബി അന്തരിച്ചു. Obituary

Image
എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ കനവ് ബേബി എന്ന കെ ജെ ബേബി അന്തരിച്ചു.70 വയസ്സായിരുന്നു. വയനാട് നടവയലിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാക്കവിഭാ​ഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. വയനാട്ടിലെ ആദിവാസി കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും, സ്വയം പര്യാപ്തമാകുന്നതിനും വേണ്ടി നടവയലിൽ ചിങ്ങോട് 1994 ൽ കനവ് എന്ന വിദ്യാലയം ആരംഭിച്ചു. 2006ൽ ബേബി കനവിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയും അവിടെ പഠിച്ച മുതിർന്ന കുട്ടികളെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്. മാവേലി മൻറം എന്ന നോവലിന് ആണ് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കെ.എം.സി.സി അബുദാബി കണ്ണൂർ ജില്ലാ കമ്മിറ്റി മുന്‍ പ്രസിഡന്റും സ്വദേശത്തും വിദേശത്തും മത-രാഷ്ട്രീയ-സാമൂഹ്യ മേഖലകളില്‍ സജീവവുമായിരുന്ന എ.കെ മാടായി (എ.കെ മഹമൂദ് ഹാജി) നിര്യാതനായി. Obituary

Image
കണ്ണൂർ / അബുദാബി : പഴയങ്ങാടി മാടായി പുതിയങ്ങാടി യാസീൻ പള്ളി മഹല്ലിലെ കെ.എം.സി.സി അബുദാബി കണ്ണൂർ ജില്ലാ കമ്മിറ്റി മുന്‍ പ്രസിഡന്റും സ്വദേശത്തും വിദേശത്തും മത-രാഷ്ട്രീയ-സാമൂഹ്യ മേഖലകളില്‍ സജീവവുമായിരുന്ന എ.കെ മാടായി (എ.കെ മഹമൂദ് ഹാജി) നിര്യാതനായി. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. പുതിയങ്ങാടി മൊട്ടാമ്പ്രത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പരേതരായ ഹസന്റെയും കുല്‍സുവിന്റെയും മകനാണ്. ഭാര്യ: ആയിഷ. മക്കൾ: ഇമ്രാൻ, ഫാത്തിമ, ഷെഫിൻ. മരുമക്കൾ: കെ.സി അഫ്സൽ, ഫാത്തിമ. സഹോദരങ്ങള്‍: ബീവി, ഖൈറുന്നിസ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ സ്വദേശി മുംബൈയിൽ വെച്ച് നിര്യാതനായി.

Image
കാഞ്ഞിരോട്: കാഞ്ഞിരോട് തെരുവിൽ മീത്തലെ പള്ളിക്ക് സമീപം നടുക്കണ്ടിയിൽ താമസിക്കുന്ന ഇ. വി.സാജിദ് (51) മുംബൈയിൽ വെച്ച് നിര്യാതനായി. എളയവൂർ സ്വദേശിയാണ്. കണ്ണൂർ തെക്കി ബസാറിൽ ജനത സ്പെയർ പാർട്സ് കടയിൽ ജീവനക്കാരനായി ജോലി ചെയ്തിരുന്നു. പിതാവ് : പരേതനായ ഇബ്രാഹിംകുട്ടി. മാതാവ് : ഫാത്തിമ. ഇ.വി. ഭാര്യ : തഫ്സീറ നടുക്കണ്ടി. മക്കൾ ഫാഹിം, ഫറാസ്, ഫൈഹ മറിയം (എല്ലാവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ഷമീർ, റസിയ, ഹസീന, സജ്ന. കബറടക്കം ഞായറാഴ്ച രാവിലെ 11. 30ന് കാഞ്ഞിരോട് പഴയ പള്ളി കബർ സ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW