കാമ്പസുകളെ ലഹരി മുക്തമാക്കാൻ വിദ്യാർഥി ശക്തിയെ ഉപയോഗപ്പെടുത്തണമെന്ന് എം.എസ്.എം.
എം.എസ്.എം ഹയർ സെക്കണ്ടറി വിദ്യാർത്ഥി സമ്മേളനം സമാപിച്ചു
കണ്ണൂർ: കാമ്പസുകളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണം നടത്തണമെന്ന് എം എസ് എം കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹയർ സെക്കണ്ടറി വിദ്യാർത്ഥി സമ്മേളനം (ഹൈസെക്) ആവശ്യപ്പെട്ടു. ലഹരിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ബോധവൽക്കരണ ങ്ങളിൽ അധികവും വിദ്യാർത്ഥികളിൽ എത്തുന്നില്ല എന്ന് റിപ്പോർട്ടുകൾ ആശങ്കാജനകമാണ്. രാസലഹരിയുടെ അപകടത്തെക്കുറിച്ച് പ്രത്യേക ബോധവൽക്കരണ പരിപാടികൾ നിശ്ചയിക്കണം. ജില്ലാ ഹയർ സെക്കണ്ടറി വിദ്യാർത്ഥി സമ്മേളനം കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ സുൽഫിക്കർ അലി ഉദ്ഘാടനം ചെയ്തു. എം എസ് എം ജില്ലാ പ്രസിഡണ്ട് ജാബിർ കടവത്തൂർ അധ്യക്ഷത വഹിച്ചു. കെ എൻ എം ജില്ല പ്രസിഡണ്ട് പി കെ ഇബ്രാഹിം ഹാജി, സെക്രട്ടറി ഡോ: എ എ ബഷീർ, ഇസ്ഹാഖ് അലി കല്ലിക്കണ്ടി, എം എസ് എം ജില്ലാ സെക്രട്ടറി ബാസിൽ കൈതേരി, അക്രം സി ഓ ടി, നിഷാൻ തമ്മിട്ടോൺ, സകീന ടീച്ചർ, മുഹാദ് പാപ്പിനിശ്ശേരി, ആദിൽ മുണ്ടേരി തുടങ്ങിയവർ പങ്കെടുത്തു. ഉനൈസ് പാപ്പിനിശ്ശേരി, നൗഷാദ് സ്വലാഹി, അംജദ് എടവണ്ണ, കെ വി അബ്ദുൽ ലത്തീഫ് മൗലവി, മിസാജ് സുല്ലമി, ആദിൽ അത്താണിക്കൽ, ഷമീമ ഇസ്‌ലാഹിയ, ഫർഹാൻ സ്വലാഹി, അബ്ദുൽ ജലീൽ മാമാങ്കര തുടങ്ങിയവർ വിവിധ വിഷയങ്ങളെ അധികരിച്ചു സംസാരിച്ചു.
Comments