എന്റെ ആരോഗ്യം എന്റെ സമ്പത്ത് ' ക്യാൻസർ, കിഡ്നി പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം സഭ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ.
കണ്ണൂർ സിറ്റി: 'എന്റെ ആരോഗ്യം എന്റെ സമ്പത്ത് ' ക്യാൻസർ, കിഡ്നി പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു. കണ്ണൂർ സിറ്റി ചികിത്സ സഹായ കമ്മിറ്റി - മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ സെപ്റ്റംബർ 8 2024 ന് കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം സഭ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ക്യാമ്പ്. തണൽ ചെയർമാൻ ഡോക്ടർ ഇദ്രീസ് ഉദ്ഘാടനം ചെയ്യും. മലബാർ കാൻസർ കെയർ സോസൈറ്റി മെഡിക്കൽ ഓഫിസർ ഡോ. ഹർഷ ഗംഗാധരൻ ബോധവൽക്കരണ ക്ലാസ് നയിക്കും. ഡോക്ടർ വി.സി രവീന്ദ്രൻ, ഡോക്ടർ കൃഷ്ണ ആനന്ദ് പൈ തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്യാമ്പ് നയിക്കും. കണ്ണൂർ സിറ്റിയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 മുതൽ 60 വരെ പ്രായത്തിനിടയിലുള്ള 150 പേർക്കാണ് ക്യാമ്പിൽ സൗജന്യ പരിശോധന നടത്തുന്നത്. ക്യാമ്പിലേക്ക് ബോധവൽക്കരണ ക്ലാസിലേക്കും എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.
- ന്യൂസ് ഓഫ് കേരളം, കണ്ണൂർ ഡെസ്ക്.
ക്യാമ്പ് രജിസ്ട്രേഷൻ ലിങ്ക് താഴെ :
Comments