ഓണാഘോഷവും, ഓണസദ്യയും സംഘടിപ്പിച്ചു.
കണ്ണൂർ സിറ്റി: സ്കൂൾ ഓഫ് മാർഷ്യൽ ആർട്സ് കെന്യു റിയു കരാട്ടെ അക്കാദമിയുടെ ആഭിമുഖ്യത്തിൽ അഞ്ചാമത് ഓണാഘോഷ, ഓണസദ്യ പരിപാടി മരക്കാർകണ്ടി ചന്ദ്രശേഖർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു, കോർപ്പറേഷൻ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങളുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ സനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സിറ്റി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിനോദ് കുമാർ കണ്ണൂർ കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ സി. സമീർ വെത്തിലപള്ളി ഡിവിഷൻ കൗൺസിലർ ആസീമ സി എച്ച്, സി പി എം സിറ്റി ബ്രാഞ്ച് സെക്രട്ടറി ഫൈസൽ മാക്കൂലകത്ത്, ഇൻഡോ നിപ്പോൺ കരാട്ടെ അക്കാദമി ചീഫ് സെൻസായി റസീം പി കെ, അക്കാദമി പ്രസിഡന്റ് ദിവ്യ ഷാജിൽ, ട്രഷറർ റഷീദ ഷിറിൻ, കൺവീനർമാരായ അഷറഫ് ബംഗാളി മുഹല്ല, എം.സി അബ്ദുൽ ഖല്ലാക്ക്
തുടങ്ങിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികളും, രക്ഷിതാക്കളുടെ വടം വലി മത്സരവും മാപ്പിളപ്പാട്ട് ഗായകൻ
കണ്ണൂർ ഷാഫിയുടെ കരോക്കെ ഗാനമേളയും നടന്നു കരാട്ടെ അക്കാദമിയുടെ ചീഫ് ഇൻസ്‌ട്രെക്ടറും, കേരള ഫോക് ലോർ അക്കാദമി പുരസ്‌കാര ജേതാവുമായ
നൗഫൽ ഗുരുക്കൾ നന്ദിയും പറഞ്ഞു.
Comments