പ്രവാചക ചര്യ പിൻപറ്റി ജീവിക്കുക : പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ.
പുറത്തീൽ : കലുഷിതമായ അന്തരീക്ഷത്തിൽ ഭൗതികതാൽപര്യത്തിന്നു വേണ്ടി മാത്രം പിന്നാലെ പോകാത പാരത്രിക ജിവിതം ധന്യമാക്കാൻ പ്രവാചക ചര്യ ജീവിതത്തിൽ പകർത്തണമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പുതിയ കാലത്ത് മതവിദ്യാഭ്യാസത്തിൻ്റെ പ്രസകതിവർദ്ധിച്ചു വരുകയാണെന്നും മുൻഗാമികളായ മഹാരഥന്മാർ കാണിച്ച മാതൃകയിൽ പള്ളികൾ കേന്ദ്രികരിച്ചുള്ള മതപഠനം പൂർവ്വോപരി സജീവമാക്കണമെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. പുറത്തീൽ മിർഖാത്തുൽ ഇസ്ലാം ജമാഅത്തിൻ്റെ കീഴിലുള്ള ഗൗസുൽ അഅളം അബ്ദുൽ ഖാദിർ സാനി (റ) സ്മാരക ഗൗസിയ്യ ദഅവാ ദറസ് കെട്ടിടം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു തങ്ങൾ.
ജമാഅത്ത് പ്രസിഡണ്ട് കെ.പി താഹിർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. കൗണ്സിലർ കെ.പി അബ്ദുൽ റസാഖ്, ഖലീൽ ഹുദുവി കാസർകോട്, ജനറൽ സെക്രട്ടറി നസീർ പുറത്തീൽ എന്നിവർ പ്രസംഗിച്ചു. അബ്ദുൽ ഖാദർ സഖാഫി ഭാരവാഹികളായ എൽ കെ.അബ്ദുൽ ഖാദർ ഹാജി, ഇബ്രാഹിം മദനി,വി അഹമ്മദ് ഹാജി, ഇംതിയാസ് പുറത്തീൽ, പി ടി കമാൽ, മുഹമ്മദ് കുഞ്ഞി ഹാജി, പി മുഹമ്മദ്, പി മുഹമ്മദലി, റഷീദ് ബുഖാരി, പി എം അഹമ്മദ് ഹാജി, വി വി ഫക്രുദ്ദീൻ മാസ്റ്റർ, മുഹമ്മദ് മുബാറക് ബുഖാരി, കെ പി ബഷീർ അഹ്സനി, പി നാസർ ദാരിമി, കമാൽ തയ്യിൽ, അബ്ദുൾ സമീഹ് സി കെ, കെ ടി റജാസ്, ടി.വി മുസ്തഫ എന്നിവർ പങ്കെടുത്തു.
Comments