' എന്റെ ആരോഗ്യം - എന്റെ സമ്പത്ത് ' കണ്ണൂർ സിറ്റി ചികിത്സാ സഹായ കമ്മിറ്റി ക്യാൻസർ, കിഡ്നി പരിശോധനാ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
കണ്ണൂർ സിറ്റി : ' എന്റെ ആരോഗ്യം - എന്റെ സമ്പത്ത് ' എന്ന സന്ദേശവുമായി കണ്ണൂർ സിറ്റി ചികിത്സാ സഹായ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സിറ്റി ഡി.ഐ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ച ക്യാൻസർ കിഡ്നി പരിശോധനാ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. തണൽ ഡയറക്ടർ ഡോ. താജുദ്ധീൻ ഉദ്ഘാടനം ചെയ്തു. ഡോ. സജ്ജാദ്, മലബാർ ക്യാൻസർ കെയർ സൊസൈറ്റി ഡോക്ടർമാരായ ഡോ. രവീന്ദ്രൻ, ഡോ. ഹർഷ, ഡോ. ഗോകുൽ, കമ്മിറ്റി ചെയർമാൻ കെ നിസാമുദ്ധീൻ, കൺവീനർ എ.ഒ ഹാഷിം തുടങ്ങിയവർ സംസാരിച്ചു.
Comments