നിരവധി കേസുകളിലെ പ്രതിയെ കാപ്പ പ്രകാരം ജയിലടച്ചു.



കണ്ണൂർ : നിരവധി കേസുകളിലെ പ്രതി കാപ്പാ പ്രകാരം അറസ്റ്റിൽ. മണൽകടത്ത്, വധശ്രമ കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടയാളെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. പാപ്പിനിശേരി കെ. പി ഹൗസിൽ കെ. പി മുഹമ്മദ് ജാസിഫ് (39) ആണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ വെക്കുന്നതിനായി കണ്ണൂർ സിറ്റി പോലിസ് കമ്മീഷണർ അജിത്കുമാർ ഐ. പി. എസ് കണ്ണൂർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ കാപ്പാനിയമപ്രകാരം 6 മാസകാലയളവിലേക്ക് കരുതൽ തടങ്കലിൽ വെക്കുന്നതിനായി കഴിഞ്ഞദിവസം കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യാൻ സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശിച്ചതിൻ്റ അടിസ്ഥാനത്തിൽ കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി കെ രത്നകുമാറിൻ്റെ മേൽനോട്ടത്തിൽ വളപട്ടണം സി.ഐ ടി.പി സുമേഷ്, എ. എസ്. ഐ ബാബു, എസ്. സി. പി. ഓ ഷാജി, സനൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വളപട്ടണത്ത് വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു.
- ന്യൂസ്‌ ഓഫ് കേരളം.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023