Posts

Showing posts from April, 2024

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ആവേശത്തോടെ വോട്ട് ചെയ്ത് കേരളം, ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര. News

Image
ലോക്‌സഭാ തിരഞ്ഞെടുപ്പ്: ആവേശത്തോടെ വോട്ട് ചെയ്ത് കേരളം, ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടും; കൂട്ടുകെട്ടിൽ ഇപി ജയരാജൻ ശ്രദ്ധിക്കണം: മുഖ്യമന്ത്രി.

Image
ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിലും ബിജെപി വിവാദത്തിലും ഇപി ജയരാജനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ ഇപിക്ക് ജാഗ്രത കുറവുണ്ടായി എന്നും പിണറായി വിജയൻ പറഞ്ഞു. ഇത്തരക്കാരുമായി പരിയത്തിനപ്പുറത്തുള്ള ബന്ധമോ ലോഹ്യമോ ആവശ്യമില്ലെന്നും മുഖ്യമന്ത്രി ഇന്ന് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങിനെ: തെരഞ്ഞെടുപ്പ് സമയമാകുമ്പോൾ തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടാറുണ്ട്. അതിന്റെ ഭാഗമായേ ജനങ്ങൾ ഇതിനെ കാണുകയുള്ളൂ. സഖാവ് ഇപി ജയരാജൻ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും. ഇവിടെ എൽഡിഎഫ് കൺവീനറുമാണ്. പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം വലിയ പരീക്ഷണങ്ങളിലൂടെ കടന്നുവന്നതാണ്. അത് ഏത് കമ്യൂണിസ്റ്റുകാരനും ആവേശമുണര്‍ത്തുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുണ്ടായിട്ടുള്ളത്. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ സിപിഎമ്മിനെതിരെയും എൽഡിഎഫിനെതിരെയും ഉന്നയിച്ചുള്ളതാണ്. അത്തരം ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്ന് ജനങ്ങൾ മനസിലാക്കും. കെ സുരേന്ദ്രൻ ഇതിന്റെ വക്താവായി മാ

പിക്കപ്പ് വാഹനത്തിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് 20 വർഷം വീതം കഠിന തടവും 200000 രൂപ വീതം പിഴയും. News

Image
മലപ്പുറത്ത് കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് എൻഡിപിഎസ് ആക്ട് പ്രകാരം 20 വർഷം വീതം കഠിന തടവും 200000 /- രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കാടാമ്പുഴ സ്വദേശികളായ മുഹമ്മദ് റാഫി (26), സനിൽ കുമാർ (32) എന്നിവരെയാണ് മഞ്ചേരി എൻഡിപിഎസ് കോടതി ശിക്ഷിച്ചത്. മലപ്പുറം അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ T. അനിൽകുമാർ ആണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ P സുരേഷ് ഹാജരായി.‍ ബൊലേറോ പിക്കപ്പ് വാഹനത്തിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കടത്തി കൊണ്ട് വന്ന 26.05 കിലോഗ്രാം കഞ്ചാവ് 30-07-2021 നു രാത്രിയാണ് എക്സൈസ് പിടികൂടിയത്. നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ആർ. പ്രദീപ് കുമാറും പാർട്ടിയും, എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം ടി. ഷിജുമോൻ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം വച്ചായിരുന്നു കഞ്ചാവുമായി വന്ന പ്രതികളെ അറസ്റ്റ് ചെയ്തത്.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട

ഇ പി ജയരാജൻ വിഷയത്തിൽ മുഖ്യപ്രതി മുഖ്യമന്ത്രി: വി ഡി സതീശൻ.

Image
ഇ പി ജയരാജൻ - പ്രകാശ് ജാവദേക്കർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യപ്രതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്നാൽ മുഖ്യമന്ത്രി ഇപ്പോൾ കൂട്ടുപ്രതിയെ തള്ളി പറഞ്ഞിരിക്കുകയാണ്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര പുറത്തുവന്നിരിക്കുകയാണ്. പ്രതിപക്ഷം നേരത്തെ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം സത്യമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ളതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ എന്നും വി ഡി സതീശൻ പറഞ്ഞു. ഇ പി ജയരാജനെ മോശക്കാരൻ ആക്കി മാറ്റിയെന്നും ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയപ്പെടുന്നതോടെ ഇ പി ജയരാജൻ അതിന്റെ ഉത്തരവാദിയാകും. ജയരാജൻ ബലിയാടാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മുഖ്യമന്ത്രി പിണറായി വിജയൻ പിണറായിയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

Image
കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും മകൾ വീണ വിജയനും പിണറായിയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. പിണറായി ആർ സി അമല സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയത്.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വോട്ടിങ്ങിന് ഉപയോഗിക്കാം ഈ തിരിച്ചറിയല്‍ രേഖകള്‍.

Image
ലോക് സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന ഫോട്ടോ ഐഡി കാര്‍ഡ് (എപിക്) ആണ്. എന്നാല്‍ എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്ന ഫോട്ടോ പതിച്ച മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ ഐഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ആധാര്‍ കാര്‍ഡ്, എംഎന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്), ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍, തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്, ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ, കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവന

നാളെ സംസ്ഥാനത്ത് പൊതു അവധി.

Image
ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധി ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും പൊതു അവധി ആയിരിക്കും. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. വാണിജ്യ സ്ഥാപനങ്ങള്‍ക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബര്‍ കമ്മിഷണര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ല. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ്

ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ: അധികസുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേന.

Image
ലോക്സഭ തിരഞ്ഞെടുപ്പിൽ സുരക്ഷിതവും സമാധാനപൂർണവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. കേരള പൊലീസും കേന്ദ്രസേനയുമാണ് വോട്ടെടുപ്പിന് കർശന സുരക്ഷ ഒരുക്കുന്നത്. സംസ്ഥാനത്ത് 25231 ബൂത്തുകളാണ് ഇക്കുറിയുള്ളത്. 13272 സ്ഥലങ്ങളിലായി ഒരുക്കിയ ഈ ബൂത്തുകളുടെ സുഗമമായ നടത്തിപ്പിനും സുരക്ഷയ്ക്കുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്തൊട്ടാകെ ഏർപ്പെടുത്തിയിട്ടുള്ളത്. എഡിജിപി എം.ആർ അജിത്ത് കുമാറാണ് പൊലീസ് വിന്യാസത്തിന്റെ നോഡൽ ഓഫീസർ. പോലീസ് ഇൻസ്പെക്ടർ ജനറൽ (ഹെഡ് ക്വാർട്ടേഴ്സ്) ഹർഷിത അട്ടല്ലൂരി അസി. സംസ്ഥാന പോലീസ് നോഡൽ ഓഫീസറായും നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ 20 ജില്ലാ പൊലീസ് മേധാവിമാരുടെ കീഴിൽ പോലീസ് ജില്ലകളെ 144 ഇലക്ഷൻ സബ്ബ് ഡിവിഷൻ മേഖലകളാക്കിയിട്ടുണ്ട്. ഓരോന്നിന്റയും ചുമതല ഡി.വൈ.എസ്.പി അല്ലെങ്കിൽ എസ്.പിമാർക്കാണ്. 183 ഡിവൈഎസ്പിമാർ, 100 ഇൻസ്പെക്ടർമാർ, 4540 എസ് ഐ, എഎസ്ഐമാർ, 23932 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ, 2874 ഹോം ഗാർഡുകൾ, 4383 ആംഡ് പൊലീസ് ബറ്റാലിയൻ അംഗങ്

വെറുപ്പിൻ്റെ പ്രചാരകരായ മോദിയെയും സംഘത്തെയും ഭരണത്തിൽ നിന്ന് താഴെയിറക്കാൻ വോട്ടവകാശം സൂക്ഷമതയോടെ വിനിയോഗിക്കണം : ബഷീർ കണ്ണാടിപറമ്പ.

Image
കണ്ണൂർ : വിഷലിപ്തമായ വർഗീയ പരാമർശങ്ങൾ ആവർത്തിച്ച് പൗരന്മാരെ വിഭജിച്ച് രാഷ്ട്രീയ മുതലടുപ്പ് നടത്തുന്ന വെറുപ്പിൻ്റെ പ്രചാരകരായ മോദിയെയും സംഘത്തെയും ഭരണത്തിൽ നിന്ന് താഴെയിറക്കാൻ വോട്ടവകാശം സൂക്ഷമതയോടെ വിനിയോഗിക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് പറഞ്ഞു. സിറ്റി മുസ്ലിം ജമാഅത്ത് ഹാളിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. സംഘ്പരിവാർ അക്രമികൾക്ക് വേട്ടയാടാൻ പാകത്തിൽ മുസ്‌ലിംകളെ കൂടുതൽ പാർശ്വവൽക്കരിക്കാനാണ് മോദിയും യോഗിയും ന്യൂനപക്ഷങ്ങൾക്കെതിരെ ഇല്ലാക്കഥകൾ ആവർത്തിക്കുന്നത്. തുടർച്ചയായ പത്തു വർഷം ഭരിച്ചിട്ടും എണ്ണിപ്പറയാൻ ഒരു നേട്ടവുമില്ലെന്ന തിരിച്ചറിവും കൂടിയാണ് മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശം. പ്രധാനമന്ത്രി പദം പോലെ ഉന്നത സ്ഥാനത്തിരിക്കുന്നവർ പുറത്തേക്ക് വിടുന്ന വർഗീയ പരാമർശങ്ങൾ കാരണം രാജ്യത്തിൻ്റെ യശസ്സാണ് തകരുന്നത്. സംഘ് പരിവാർ ശക്തികൾക്ക് ഒരു വട്ടം കൂടി ഭരണം കിട്ടിയാലുള്ള അവസ്ഥ ചിന്തിക്കാൻ കുടിയാവില്ല. രാജ്യം ഇതുവരെ കാത്ത് സൂക്ഷിച്ച എല്ലാ മൂല്യങ്ങളെയും ആർ.എസ്.എസ്സും കുട്ടരും തച്ചുതകർക്കും. അതിനനുവദിക്കാതിരിക്കുക എന്നതായിരിക്കണം

കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ.

Image
ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോൾ അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടർമാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവർക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ എങ്ങനെയാണ് വോട്ട് ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വോട്ടവകാശമുള്ള എല്ലാ യുവജനങ്ങളും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സജ്ഞയ് കൗൾ പറഞ്ഞു. കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ വോട്ടെടുപ്പ് പ്രക്രിയ 1. സമ്മതിദായകൻ പോളിങ് ബൂത്തിലെത്തി ക്യൂവിൽ നിൽക്കുന്നു 2. വോട്ടറുടെ ഊഴമെത്തുമ്പോൾ പോളിങ് ഓഫീസർ വോട്ടർ പട്ടികയിലെ പേരും വോട്ടർ കാണിക്കുന്ന തിരിച്ചറിയൽ രേഖയും പരിശോധിക്കുന്നു 3. ഫസ്റ്റ് പോളിങ് ഓഫീസർ താങ്കളുടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുകയും സ്ലിപ് നൽകുകയും ഒപ്പിടുവിക്കുകയും ചെയ്യുന്നു. 4 പോളിങ് ഓഫീസർ സ്ലിപ് സ്വീകരിക്കുകയും വോട്ടറുടെ വിരലിലെ മഷി അടയാളം പരിശോധിക്കുകയും ചെയ്യുന്നു. 5. വോട്ടർ വോട്ടിങ് നടത്തുന്നതിനുള്ള കമ്പാർട്ടു

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം. News

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം.  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പോലീസിന്റെ സാമൂഹികമാധ്യമ നിരീക്ഷണസംഘങ്ങള്‍ക്ക് വിവരം നല്‍കാം. വാട്‌സ്അപ് നമ്പരുകള്‍ സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് - 9497942700 തിരുവനന്തപുരം സിറ്റി        - 9497942701 തിരുവനന്തപുരം റൂറല്‍        - 9497942715 കൊല്ലം സിറ്റി                          - 9497942702 കൊല്ലം റൂറല്‍                         - 9497942716 പത്തനംതിട്ട                            - 9497942703 ആലപ്പുഴ                                   - 9497942704 കോട്ടയം                                   - 9497942705 ഇടുക്കി                                      - 9497942706 എറണാകുളം സിറ്റി              - 9497942707 എറണാകുളം റൂറല്‍              - 9497942717 തൃശ്ശൂര്‍ സിറ്റി                          - 9497942708 തൃശ്ശൂര്‍ റൂറല്‍                         - 9497942718 പാലക്കാട്                               - 9497942709 മലപ്പുറം                                   - 9497942710

ഏപ്രില്‍ 26ന് നടത്താനിരുന്ന ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് മാറ്റിവെച്ചു. News

Image
കാസർകോട് : കാസര്‍കോട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഏപ്രില്‍ 26ന് നടത്താനിരുന്ന ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ്, സി.എഫ് ടെസ്റ്റ്, വാഹന രജിസ്‌ട്രേഷന്‍ പുതുക്കല്‍ എന്നിവ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ആര്‍.ടി.ഒ കാസര്‍കോട് അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

അമിതഭാരം കയറ്റിയ ടോറസ് വാഹനങ്ങളില്‍ നിന്നും വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ 13.22 ലക്ഷം രൂപ പിഴ ചുമത്തി. News

Image
പാലക്കാട് ജില്ലയിലെ കരിങ്കല്‍ ക്വാറികളില്‍ പാലക്കാട് വിജിലന്‍സ് യൂണിറ്റ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കരിങ്കല്‍ കയറ്റിയ 14 ഓളം ടിപ്പറുകളിലും ടോറസ് ലോറികളിലും പെര്‍മിറ്റിന് വിരുദ്ധമായി അമിത ഭാരം കയറ്റി മതിയായ ജി.എസ്.ടി, ജിയോളജി പാസുകളോ മറ്റ് രേഖകളോ ഇല്ലാതെ ക്വാറി, ക്രഷര്‍ ഉടമകളുടെ ഒത്താശയോടുകൂടിയും, ജി.എസ്.ടി, ആര്‍.ടി.ഒ, ജിയോളജി എന്നീ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടുകൂടിയും അളവില്‍ കൂടുതല്‍ അമിത ഭാരത്തിലും വാഹനങ്ങളുടെ പെര്‍മിറ്റിലും കൂടുതലായി കയറ്റി പോവുന്നത് വഴി റോയലിറ്റി ഇനത്തിലും നികുതി ഇനത്തിലും ദിനംപ്രതി സര്‍ക്കാരിന് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം വരുത്തി വെയ്ക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവനുസരിച്ച് പാലക്കാട് വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശാനുസരണം വിജിലന്‍സ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ 20.04.2024 തീയതി വടനാംകുറിശ്ശി കേന്ദ്രീകരിച്ച് അമിത ഭാരം കയറ്റിയ 14 ടോറസ്/ടിപ്പര്‍ വാഹനങ്ങളെ ഭാരപരിശോധന നടത്തി RTO Enforcement ന് കൈമാറിയതില്‍ പിഴയായി 539500/- രൂപയും GST നികുതി ഇനത്തില്‍ ചുമതിയ 70918/- രൂപയും ജിയോളജി വകുപ്പ് റോയല്‍റ്റി ഇനത്തില്‍ 7

സിനിമാ സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തി കടന്നുകളഞ്ഞ പ്രതിയെ പതിനഞ്ചു മണിക്കൂറിനുള്ളിൽ കണ്ടെത്തി കേരള പോലീസിന്റെ അന്വേഷണ മികവ്. News

Image
കൊച്ചി : എറണാകുളം നഗരത്തിൻ്റെ ഹൃദയഭാഗത്ത് സിനിമാ സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തി കടന്നുകളഞ്ഞ പ്രതിയെ പതിനഞ്ചു മണിക്കൂറിനുള്ളിൽ കണ്ടെത്തി കേരള പോലീസിന്റെ അന്വേഷണ മികവ്. കൊച്ചി സിറ്റി പൊലീസാണ് കൃത്യം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ 1.30 നാണ് പനമ്പിള്ളിനഗറിലെ വീട്ടിൽ മോഷണം നടന്നത്. ഒരു കോടിയിൽ പരം രൂപയുടെ ആഭരണങ്ങൾ നഷ്ടമായി. രാവിലെ 8.30 ന് വിവരം ലഭിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്യാം സുന്ദറിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ എസ് സുദർശന്റെ മേൽനോട്ടത്തിലായിരുന്നു പോലീസിൻ്റെ പിന്നീടുള്ള നീക്കം. എറണാകുളം എ.സി. പി പി രാജ് കുമാറിൻ്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മോഷണസ്ഥലത്തിനു സമീപത്തുനിന്ന് തെളിവുകൾ കണ്ടെത്തി. നിരവധി മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നു. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ മറുനാടൻ രജിസ്ട്രേഷൻ ഉള്ള കാറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് വഴിത്തിരിവായത്. വിവിധ സ്ഥലങ്ങളിലെ cctv ക്യാമറകൾ പരിശോധിച്ചതിൽ പ്രതിയുടെ യാത്ര എറണാകുളത്തു

കാഞ്ഞിരോട് പുതിയ പള്ളിക്ക് സമീപത്ത വ്യാപാരി അബ്ദുൽ ഖാദർ നിര്യാതനായി.

Image
മാണിയൂർ (കണ്ണൂർ) : കാഞ്ഞിരോട് പുതിയ പള്ളിക്ക് സമീപത്ത വ്യാപാരി തരിയേരി ആമിന മൻസിലിൽ ചെക്കിച്ചാൽ അബ്ദുൽ ഖാദർ കണയന്നൂർ (70) നിര്യാതനായി. ഭാര്യമാർ: ആമിന (ചേലേരി മുക്ക്), പരേതയായ കുഞ്ഞാമിന. മക്കൾ: സീനത്ത്, നൗഫൽ, (ദുബൈ), നുസ്രത്ത്, മുബീന. ജാമാതാക്കൾ: റഫീഖ് അലാറമ്പ്, ആരിഫ് കളങ്കാൽ, ഷമീദ് എടയന്നൂർ, റഷീല വെങ്ങാട്. സഹോദരങ്ങൾ : ആസിയ, പരേതനായ അബ്ദുറഹിമാൻ. കബറടക്കം ബുധനാഴ്ച രാവിലെ പത്ത് മണിക്ക് മാണിയൂർ പാറാൽപള്ളി ഖബർസ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കാൻ പോലീസ് ഹെലികോപ്ടറിൽ നിരീക്ഷണം നടത്തി.

Image
കണ്ണൂർ : ലോക്സഭ ഇലക്ഷനോട് അനുബന്ധിച്ച് മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കാൻ പോലീസ് വ്യോമ നിരീക്ഷണം നടത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസ്, അസിസ്റ്റന്റ് കളക്ടർ അനുപ് ഗാർഗ്‌ ഐ എ എസ് എന്നിവരുടെ നേതൃത്വത്തിലാണ് വ്യോമ നിരീക്ഷണം നടത്തിയത്. കൂത്തുപറമ്പ് എ സി പി കെ വി വേണുഗോപാൽ സ്പെഷ്യൽ ബ്രാഞ്ച് എ സി പി മനോജ്‌ വി വി എന്നിവരും നിരീക്ഷണത്തിൽ പങ്കെടുത്തു. ഹെലികോപ്ടറിലായിരുന്നു നിരീക്ഷണ പറക്കൽ. നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ കണ്ണവം വനമേഖലയിലാണ് നിരീക്ഷണം നടത്തിയത്.ഒരു മണിക്കൂർ പറക്കലിന് ശേഷം ഹെലികോപ്ടർ മടങ്ങി. ലോക്സഭാ ഇലക്ഷൻ അടുത്തതോടെ മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കുന്നതിനായി പൊലീസ് കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പഴുതടച്ച ക്യാമറ നിരീക്ഷണം: പൊലീസ്, എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ നിരീക്ഷണം നടത്തുന്ന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സ്ഥിരമായുള്ള ക്യാമറകള്‍ക്ക് പുറമെ വൈഫൈ സംവിധാനത്തോടെയുള്ള ക്യാമറകള്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്. News

Image
കണ്ണൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍, വിവിധ സ്‌ക്വാഡുകള്‍, ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടികള്‍, വോട്ടിങ് യന്ത്രങ്ങളുടെ സംഭരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്യാമറ നിരീക്ഷണം ശക്തം. ഇതിനായുള്ള കണ്‍ട്രോള്‍ റൂമും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊലീസ്, എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ നിരീക്ഷണം നടത്തുന്ന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സ്ഥിരമായുള്ള ക്യാമറകള്‍ക്ക് പുറമെ വൈഫൈ സംവിധാനത്തോടെയുള്ള ക്യാമറകള്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്. അവയുടെ നിരീക്ഷണം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാര്യാലയത്തില്‍ ലഭിക്കും. കലക്ടറേറ്റില്‍ സജ്ജമാക്കിയ വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമും 24 മണിക്കൂര്‍ നിരീക്ഷണം നടത്തുന്നുണ്ട്. 33 വീതം സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും ഫ്‌ളയിങ് സ്‌ക്വാഡുകളും 360 ഡിഗ്രി കറങ്ങുന്ന വൈഫൈ ക്യാമറയുടെ സംവിധാനത്തോടെ 24 മണിക്കൂറും ജില്ലയിലാകെ പരിശോധന നടത്തുന്നു. തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയമിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനങ്ങള്‍, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ നിയമസഭ അടിസ്ഥാനത്തിലുള്ള സംഭരണ കേന്ദ്രങ്ങള്‍

കെ.പി പവിത്രന്റെ നിര്യാണത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചനം രേഖപ്പെടുത്തി. Condolences.

Image
കണ്ണൂർ : കെ.പി പവിത്രന്റെ നിര്യാണത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചനം രേഖപ്പെടുത്തി. കണ്ണൂർ ശ്രീഭക്തി സംവർദ്ധിനി യോഗം സെക്രട്ടറി കെ.പി പവിത്രന്റെ നിര്യാണത്തിൽ രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചനം രേഖപ്പെടുത്തി. പരേതന്റെ വസതിയിൽ ചെന്ന് റീത്ത് സമർപ്പിച്ചു സന്തപ്ത കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സൂക്ഷ്മ പരിശോധനയിൽ വടകര മൂന്നും കോഴിക്കോട് രണ്ടും പത്രികകൾ തള്ളി. News

Image
കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലേക്ക് സ്ഥാനാർഥികൾ നൽകിയ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന വെള്ളിയാഴ്ച പൂർത്തിയായപ്പോൾ ഡമ്മികൾ ഉൾപ്പെടെ അഞ്ചു പേരുടെ പത്രികകൾ തള്ളി.  വടകരയിൽ മൂന്നും കോഴിക്കോട് രണ്ടും പത്രികകളാണ് തള്ളിയത്.  വടകരയിൽ സി.പി.ഐ.എം ഡമ്മി സ്ഥാനാർഥി കെ കെ ലതിക, ബി.ജെ.പി ഡമ്മി സ്ഥാനാർഥി സത്യപ്രകാശ് പി എന്നിവരുടെതും ബി.എസ്.പി സ്ഥാനാർഥി പവിത്രൻ ഇ യുടെയും പത്രികകളാണ് തള്ളിയത്. നിശ്ചിത സമയത്തിനുള്ളിൽ സത്യവാങ്മൂലം നൽകാത്തത് മൂലമാണ് ബി.എസ്.പി സ്ഥാനാർഥിയുടെ പത്രിക തള്ളിയത്.  കോഴിക്കോട് സി.പി.ഐ.എം ഡമ്മി സ്ഥാനാർഥി എ പ്രദീപ്കുമാർ, ബി.ജെ.പി ഡമ്മി സ്ഥാനാർഥി നവ്യ ഹരിദാസ് എന്നിവരുടെ പത്രികകൾ തള്ളി.  ഇതോടെ കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ 13 ഉം വടകരയിൽ 11 ഉം സ്ഥാനാർഥികളാണ് നിലവിലുള്ളത്.  കോഴിക്കോട് മണ്ഡലത്തിലെ വരണാധികാരി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതു നിരീക്ഷക ഇഫാത്ത് അറ  സന്നിഹിതയായിരുന്നു.  വടകര മണ്ഡലത്തിലെ വരണാധികാരി എ.ഡി. എം കെ അജീഷിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടന്നത്. പൊതു നിരീക്ഷകൻ ഡോ സ

ഓൺലൈൻ തട്ടിപ്പ് ജാഗ്രത പാലിക്കുക: ഫേസ്ബുക്കിൽ വ്യാജ പരസ്യം കണ്ട് ട്രേഡിങിൽ പണം നിക്ഷേപിച്ച വളപട്ടണം സ്വദേശിക്ക് 25,94,163 രൂപ നഷ്ടമായി. News

Image
കണ്ണൂർ : ഫേസ്ബുക്കിൽ വ്യാജ പരസ്യം കണ്ട് ട്രേഡിങിൽ പണം നിക്ഷേപിച്ച വളപട്ടണം സ്വദേശിക്ക് 25,94,163 രൂപ നഷ്ടമായി. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പരാതിക്കാരനെ തട്ടിപ്പിന് ഇരയാക്കിയത്. പിണറായി സ്വദേശിനിക്ക് 9,899 രൂപ നഷ്ടപ്പെട്ടു, കെ വൈ സി അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പണം പോകുമെന്നും,അപ്ഡേറ്റ് ചെയ്യണമെന്നും പറഞ്ഞു ഫോണിൽ ലഭിച്ച ലിങ്കിൽ പ്രവേശിച്ച് ക്രെഡിറ്റ്കാർഡ് വിവരങ്ങളും ഒ ടി പി യും കൈമാറിയതോടെയാണ് പണം നഷ്ടപ്പെട്ടത്. മറ്റൊരു പരാതിയിൽ മട്ടന്നൂർ സ്വദേശിക്ക് 7,300 രൂപ നഷ്ടപ്പെട്ടു. എസ് ബി ഐ റിവാർഡ് പോയിന്റ് റെഡീം ചെയ്യുന്നതിന് വേണ്ടി. ഫോണിൽ ലഭിച്ച ലിങ്കിൽ അക്കൗണ്ട് വിവരങ്ങൾ ഒ ടി പി യും നൽകിയതോടെയാണ് പണം നഷ്ടപ്പെട്ടത്. ഫേസ് ബുക്കിൽ സമ്മാനം ലഭിക്കുമെന്ന വ്യാജ പരസ്യത്തിൽ ലഭിച്ച സ്ക്രാച്ച് ആൻഡ് വിൻ സ്ക്രാച്ച് ചെയ്യു സ്വകാര്യ വിവരങൾ നൽകിയ പെരിങ്ങത്തൂർ, തയ്യിൽ സ്വദേശികൾക്ക് യഥാക്രമം 4995, 4800രൂപ നഷ്ടപ്പെട്ടു ഫേസ്ബുക്കിൽ കുർത്തയുടെ പരസ്യം കണ്ട് വാങ്ങാൻ പണം അടച്ച അഴീക്കോടു സ്വദേശിക്കും പണം നഷ്ടമായി. 1250 രൂപ അടചതിനുശേഷം ഇതുവരെയും പണമോ വസ

ട്രെയിൻ മാർഗം എത്തിച്ച അഞ്ചു കിലോയിലധികം കഞ്ചാവ് കണ്ണൂർ ടൗൺ പോലീസ് പിടികൂടി.

Image
കണ്ണൂർ : ഒറീസയിൽ നിന്ന് ട്രെയിൻ മാർഗം എത്തിച്ച അഞ്ചു കിലോയിലധികം കഞ്ചാവ് കണ്ണൂർ ടൗൺ പോലീസ് പിടികൂടി.ഒറീസയിൽ നിന്ന് ട്രെയിൻ മാർഗം എത്തിച്ച 5 കിലോയിലധികം കഞ്ചാവാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. ബംഗാൾ ട സ്വദേശികളായ ഭിപുൽ ബാറോയ്, ഓറോസിത് ബാല എന്നിവരെയാണ് കണ്ണൂർ ടൗൺ എസ്.ഐമാരായ പി.പി ഷമീൽ, സവ്യസാചി, ഡാൻസാഫ് ടീം എന്നിവർ ചേർന്ന് പിടികൂടിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

തൃശൂരിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ റെയിൽവെ ടിടിഇ കെ വിനോദ് ദാരുണമായി കൊല്ലപ്പെട്ടത് ഏറെ വേദനാജനകമാണെന്ന് മുഖ്യമന്ത്രി; പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി. News

Image
തിരുവനന്തപുരം : തൃശ്ശൂര്‍ വെളപ്പായയില്‍ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ റെയിൽവെ ടിടിഇ കെ വിനോദ് ദാരുണമായി കൊല്ലപ്പെട്ടത് ഏറെ വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ വിനോദിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പകല്‍ സമയത്തെ മയക്കം രാത്രികാല ഉറക്കത്തേക്കാള്‍ അപകടകരം: വേനല്‍ക്കാല ഡ്രൈവിംഗ് ..., മുന്നറിയപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്: വേനൽക്കാല ഡ്രൈവിംഗ് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ.. News

Image
ഫോട്ടോ കടപ്പാട് : എംവിഡി  വേനൽക്കാല ഡ്രൈവിംഗ് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ.. വാഹന യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. വേനൽചൂട് അതിൻെറ പാരമ്യത്തിലേക്ക് എത്തുകയാണ്. ചൂടും പൊടിയും ശബ്ദ മലിനീകരണവും എല്ലാം ഡ്രൈവർക്കും യാത്രക്കാർക്കും വളരെയധികം ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാക്കാവുന്ന ഒന്നാണ്. ഉറക്കം, അമിത ക്ഷീണം, നിർജ്ജലീകരണം (Dehydration ), മാനസിക പിരിമുറുക്കം, പുറം വേദന (Backpain), കണ്ണിന് കൂടുതൽ ആയാസം സൃഷ്ടിക്കൽ എന്നിവയെല്ലാം സുരക്ഷിതമായ യാത്രയെ ബാധിക്കും. മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും :  വേനൽക്കാല ഡ്രൈവിംഗ് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ..   വേനൽചൂട് അതിൻെറ പാരമ്യത്തിലേക്ക് എത്തുകയാണ്. ചൂടും പൊടിയും ശബ്ദ മലിനീകരണവും എല്ലാം ഡ്രൈവർക്കും യാത്രക്കാർക്കും വളരെയധികം ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാക്കാവുന്ന ഒന്നാണ്. ഉറക്കം, അമിത ക്ഷീണം, നിർജ്ജലീകരണം (Dehydration ), മാനസിക പിരിമുറുക്കം, പുറം വേദന (Backpain), കണ്ണിന് കൂടുതൽ ആയാസം സൃഷ്ടിക്കൽ എന്നിവയെല്ലാം സുരക്ഷിതമായ യാത്രയെ ബാധിക്കും. ദീർഘദൂര യാത്രകളിൽ ഇത് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കും. ദാഹവും ശാരീരിക പ്രശ്നങ്ങളും മാത്

സ്വിഫ്റ്റ് കാറിൽ 53.855 ഗ്രാം എം.ഡി.എം.എ കടത്തിക്കൊണ്ട് വന്ന കേസിലെ പ്രതികൾക്ക് പത്ത് വര്‍ഷം കഠിന തടവും 200000 രൂപ പിഴയും വിധിച്ചു. News

Image
മലപ്പുറം : പൊന്നാനിയിൽ 53.855 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത കേസിലെ പ്രതികൾക്ക് പത്ത് വര്‍ഷം കഠിന തടവും 200000 രൂപ പിഴയും വിധിച്ചു.  04.09.2022 നാണ് സ്വിഫ്റ്റ് കാറിൽ 53.855 ഗ്രാം എം.ഡി.എം.എ കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് കുന്നംകുളം സ്വദേശികളായ മിഥുൻ (31), സനത് (28) എന്നിവരെ സംഭവ സ്ഥലത്ത് വച്ചും തലപ്പള്ളി സ്വദേശി രഞ്ജിത് (30) എന്നയാളെ പിന്നീടും പൊന്നാനി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ. ജിനീഷും പാർട്ടിയും അറസ്റ്റ് ചെയ്തത്.  മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇന്‍സ്പെക്ടര്‍ ആയിരുന്ന ശ്രീ. ജിജി പോൾ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.സുരേഷ് ഹാജരായി.‍ മഞ്ചേരി എൻഡിപിഎസ് കോടതി ജഡ്ജ് ശ്രീ. എം.പി. ജയരാജ് ആണ് വിചാരണ നടത്തി പ്രതികളെ ശിക്ഷിച്ചത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിനായി ഗൂഗിളിൽ സെർച്ച് ചെയ്ത് കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച തോട്ടട സ്വദേശിക്ക് 2,44,075 രൂപ നഷ്ടപ്പെട്ടു; മറ്റൊരു പരാതിയിൽ വാരം സ്വദേശിക്ക് 21,000 രൂപ നഷ്ടപ്പെട്ടു. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടത്. News

Image
കണ്ണൂർ : ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിനായി ഗൂഗിളിൽ സെർച്ച് ചെയ്ത് കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച തോട്ടട സ്വദേശിക്ക് 2,44,075 രൂപ നഷ്ടപ്പെട്ടു. കസ്റ്റമർ കെയറിൽ നിന്ന് നൽകിയ വാട്സ്ആപ്പ് ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ ടി എം കാർഡ് നമ്പർ എന്നിവ നൽകിയതോടെയാണ് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായത്. ഇത്തരത്തിലുള്ള സൈബർ തട്ടിപ്പുകൾ ധാരാളം നടക്കുന്നുണ്ട്.ഓൺലൈനിൽ നൽകുന്ന വിവരങ്ങൾ കണ്ണുമടച്ച് വിശ്വസിക്കരുത്. ഗൂഗിളിൽ ആദ്യം വരുന്ന വിവരങ്ങളെ ആശ്രയിക്കരുത്. പകരം ബന്ധപ്പെടാനുള്ള വിശദാംശങ്ങൾക്കായി നിങ്ങൾ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ആരെങ്കിലും നിങ്ങളോട് ഫോണിലൂടെ ബാങ്കിംഗ് വിശദാംശങ്ങൾ ചോദിച്ചാൽ, അത് നൽകരുത്. ഫോണിലൂടെ വ്യക്തിപരമായ വിവരങ്ങൾ നൽകാൻ ബാങ്കുകളോ സ്ഥാപനങ്ങളോ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. മറ്റൊരു പരാതിയിൽ വാരം സ്വദേശിക്ക് 21,000 രൂപ നഷ്ടപ്പെട്ടു. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ടതിന്റെ തലേ ദിവസം എസ് ബി ഐ ക്രെഡിറ്റ് കാർഡ് റിന്യൂവൽ ചെയ്യുന്നതിനായി ഒരു ഫോൺ കോൾ വന്നിരുന്നുവെന്നും അവർ നൽകിയ ലിങ്കിൽ

സ്വര്‍ണവില വീണ്ടും കൂടി സര്‍വകാല റെക്കോര്‍ഡിലെത്തി; ബുധനാഴ്ച വര്‍ധിച്ചത് പവന് 600 രൂപ; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,280 ആയി. News

Image
സ്വര്‍ണവില വീണ്ടും കൂടി സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് 600 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,280 ആയി. ഗ്രാമിന് 75 രൂപയാണ് ഇന്ന് കൂടിയത്. കഴിഞ്ഞ ദിവസം പവന് 200 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കൂടിയത്. അന്താരാഷ്ട്രതലത്തില്‍ വില കൂടിയതാണ് സംസ്ഥാനത്തും സ്വര്‍ണവില കൂടാന്‍ കാരണം.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW