വെറുപ്പിൻ്റെ പ്രചാരകരായ മോദിയെയും സംഘത്തെയും ഭരണത്തിൽ നിന്ന് താഴെയിറക്കാൻ വോട്ടവകാശം സൂക്ഷമതയോടെ വിനിയോഗിക്കണം : ബഷീർ കണ്ണാടിപറമ്പ.





കണ്ണൂർ : വിഷലിപ്തമായ വർഗീയ പരാമർശങ്ങൾ ആവർത്തിച്ച് പൗരന്മാരെ വിഭജിച്ച് രാഷ്ട്രീയ മുതലടുപ്പ് നടത്തുന്ന വെറുപ്പിൻ്റെ പ്രചാരകരായ മോദിയെയും സംഘത്തെയും ഭരണത്തിൽ നിന്ന് താഴെയിറക്കാൻ വോട്ടവകാശം സൂക്ഷമതയോടെ വിനിയോഗിക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് പറഞ്ഞു. സിറ്റി മുസ്ലിം ജമാഅത്ത് ഹാളിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം.
സംഘ്പരിവാർ അക്രമികൾക്ക് വേട്ടയാടാൻ പാകത്തിൽ മുസ്‌ലിംകളെ കൂടുതൽ പാർശ്വവൽക്കരിക്കാനാണ് മോദിയും യോഗിയും ന്യൂനപക്ഷങ്ങൾക്കെതിരെ ഇല്ലാക്കഥകൾ ആവർത്തിക്കുന്നത്. തുടർച്ചയായ പത്തു വർഷം ഭരിച്ചിട്ടും എണ്ണിപ്പറയാൻ ഒരു നേട്ടവുമില്ലെന്ന തിരിച്ചറിവും കൂടിയാണ് മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശം. പ്രധാനമന്ത്രി പദം പോലെ ഉന്നത സ്ഥാനത്തിരിക്കുന്നവർ പുറത്തേക്ക് വിടുന്ന വർഗീയ പരാമർശങ്ങൾ കാരണം രാജ്യത്തിൻ്റെ യശസ്സാണ് തകരുന്നത്. സംഘ് പരിവാർ ശക്തികൾക്ക് ഒരു വട്ടം കൂടി ഭരണം കിട്ടിയാലുള്ള അവസ്ഥ ചിന്തിക്കാൻ കുടിയാവില്ല. രാജ്യം ഇതുവരെ കാത്ത് സൂക്ഷിച്ച എല്ലാ മൂല്യങ്ങളെയും ആർ.എസ്.എസ്സും കുട്ടരും തച്ചുതകർക്കും. അതിനനുവദിക്കാതിരിക്കുക എന്നതായിരിക്കണം നമ്മുടെ പ്രഥമ കടമ.
അതുകൊണ്ട് തന്നെ, രാജ്യത്തെ വീണ്ടെടുക്കാനാവണം നമ്മുടെ വോട്ടുകൾ വിനിയോഗിക്കേണ്ടതെന്നും ബഷീർ കണ്ണാടിപ്പറമ്പ് പറഞ്ഞു. കണ്ണൂർ മണ്ഡലം സെക്രട്ടറി ഇക്ബാൽ പൂക്കുണ്ടിൽ, ട്രഷറർ റഫീഖ് എം പി, വിമെൻ ഇന്ത്യ മൂവ്മെന്റ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സമീറ ഫിറോസ്, ജില്ലാ കമ്മിറ്റി അംഗം ഷഹനാസ് ഇക്ബാൽ, മണ്ഡലം പ്രസിഡന്റ് അജ്നാസ് തുടങ്ങിയവർ സംസാരിച്ചു


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023