പിക്കപ്പ് വാഹനത്തിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് 20 വർഷം വീതം കഠിന തടവും 200000 രൂപ വീതം പിഴയും. News
മലപ്പുറത്ത് കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് എൻഡിപിഎസ് ആക്ട് പ്രകാരം 20 വർഷം വീതം കഠിന തടവും 200000 /- രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കാടാമ്പുഴ സ്വദേശികളായ മുഹമ്മദ് റാഫി (26), സനിൽ കുമാർ (32) എന്നിവരെയാണ് മഞ്ചേരി എൻഡിപിഎസ് കോടതി ശിക്ഷിച്ചത്. മലപ്പുറം അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ T. അനിൽകുമാർ ആണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ P സുരേഷ് ഹാജരായി. ബൊലേറോ പിക്കപ്പ് വാഹനത്തിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കടത്തി കൊണ്ട് വന്ന 26.05 കിലോഗ്രാം കഞ്ചാവ് 30-07-2021 നു രാത്രിയാണ് എക്സൈസ് പിടികൂടിയത്. നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ആർ. പ്രദീപ് കുമാറും പാർട്ടിയും, എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം ടി. ഷിജുമോൻ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം വച്ചായിരുന്നു കഞ്ചാവുമായി വന്ന പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments