അമിതഭാരം കയറ്റിയ ടോറസ് വാഹനങ്ങളില്‍ നിന്നും വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ 13.22 ലക്ഷം രൂപ പിഴ ചുമത്തി. News




പാലക്കാട് ജില്ലയിലെ കരിങ്കല്‍ ക്വാറികളില്‍ പാലക്കാട് വിജിലന്‍സ് യൂണിറ്റ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കരിങ്കല്‍ കയറ്റിയ 14 ഓളം ടിപ്പറുകളിലും ടോറസ് ലോറികളിലും പെര്‍മിറ്റിന് വിരുദ്ധമായി അമിത ഭാരം കയറ്റി മതിയായ ജി.എസ്.ടി, ജിയോളജി പാസുകളോ മറ്റ് രേഖകളോ ഇല്ലാതെ ക്വാറി, ക്രഷര്‍ ഉടമകളുടെ ഒത്താശയോടുകൂടിയും, ജി.എസ്.ടി, ആര്‍.ടി.ഒ, ജിയോളജി എന്നീ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടുകൂടിയും അളവില്‍ കൂടുതല്‍ അമിത ഭാരത്തിലും വാഹനങ്ങളുടെ പെര്‍മിറ്റിലും കൂടുതലായി കയറ്റി പോവുന്നത് വഴി റോയലിറ്റി ഇനത്തിലും നികുതി ഇനത്തിലും ദിനംപ്രതി സര്‍ക്കാരിന് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം വരുത്തി വെയ്ക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവനുസരിച്ച് പാലക്കാട് വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശാനുസരണം വിജിലന്‍സ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ 20.04.2024 തീയതി വടനാംകുറിശ്ശി കേന്ദ്രീകരിച്ച് അമിത ഭാരം കയറ്റിയ 14 ടോറസ്/ടിപ്പര്‍ വാഹനങ്ങളെ ഭാരപരിശോധന നടത്തി RTO Enforcement ന് കൈമാറിയതില്‍ പിഴയായി 539500/- രൂപയും GST നികുതി ഇനത്തില്‍ ചുമതിയ 70918/- രൂപയും ജിയോളജി വകുപ്പ് റോയല്‍റ്റി ഇനത്തില്‍ 712469/- ചുമത്തുകയുണ്ടായി . 
മിന്നല്‍ പരിശോധനയില്‍ ഇന്‍സ്പെക്ടര്‍മാരായ മിഥുന്‍ ഡി, അരുണ്‍പ്രസാദ്. എസ്, ഗസ്റ്റഡ് ഉദ്യോഗസ്ഥനായ ശ്രീ. വ്യാസ്, അഗ്രിക്കള്‍ച്ചര്‍ അസി ഡയറക്ടര്‍, ഷൊര്‍ണ്ണൂര്‍ എസ്.ഐ മാരായ സുരേന്ദ്രന്‍ ബി, ശശി ടി ആര്‍, അശോകന്‍.കെ, എസ്.സി.പി.ഒ മാരായ ഉവൈസ്.കെ രാജേഷ്. ആര്‍, സുബാഷ്, ഷാനവാസ്.കെ സി പി ഒ മാരായ സുജിത്ത്, സന്തോഷ്, ജിതിന്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023