ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിനായി ഗൂഗിളിൽ സെർച്ച് ചെയ്ത് കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച തോട്ടട സ്വദേശിക്ക് 2,44,075 രൂപ നഷ്ടപ്പെട്ടു; മറ്റൊരു പരാതിയിൽ വാരം സ്വദേശിക്ക് 21,000 രൂപ നഷ്ടപ്പെട്ടു. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടത്. News
കണ്ണൂർ : ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിനായി ഗൂഗിളിൽ സെർച്ച് ചെയ്ത് കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച തോട്ടട സ്വദേശിക്ക് 2,44,075 രൂപ നഷ്ടപ്പെട്ടു. കസ്റ്റമർ കെയറിൽ നിന്ന് നൽകിയ വാട്സ്ആപ്പ് ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ ടി എം കാർഡ് നമ്പർ എന്നിവ നൽകിയതോടെയാണ് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായത്. ഇത്തരത്തിലുള്ള സൈബർ തട്ടിപ്പുകൾ ധാരാളം നടക്കുന്നുണ്ട്.ഓൺലൈനിൽ നൽകുന്ന വിവരങ്ങൾ കണ്ണുമടച്ച് വിശ്വസിക്കരുത്. ഗൂഗിളിൽ ആദ്യം വരുന്ന വിവരങ്ങളെ ആശ്രയിക്കരുത്. പകരം ബന്ധപ്പെടാനുള്ള വിശദാംശങ്ങൾക്കായി നിങ്ങൾ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ആരെങ്കിലും നിങ്ങളോട് ഫോണിലൂടെ ബാങ്കിംഗ് വിശദാംശങ്ങൾ ചോദിച്ചാൽ, അത് നൽകരുത്. ഫോണിലൂടെ വ്യക്തിപരമായ വിവരങ്ങൾ നൽകാൻ ബാങ്കുകളോ സ്ഥാപനങ്ങളോ നിങ്ങളോട് ആവശ്യപ്പെടുന്നില്ല.
മറ്റൊരു പരാതിയിൽ വാരം സ്വദേശിക്ക് 21,000 രൂപ നഷ്ടപ്പെട്ടു. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ടതിന്റെ തലേ ദിവസം എസ് ബി ഐ ക്രെഡിറ്റ് കാർഡ് റിന്യൂവൽ ചെയ്യുന്നതിനായി ഒരു ഫോൺ കോൾ വന്നിരുന്നുവെന്നും അവർ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തിരുന്നു എന്നും പരാതിക്കാരൻ അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് ഡ്രസ്സ് ഓർഡർ ചെയ്ത പാനൂർ സ്വദേശിക്കും പണം നഷ്ടമായി. 5,500 രൂപയാണ് ഡ്രസ്സിനായി അയച്ചു കൊടുത്തത് . ഡ്രസ്സ് ഓർഡർ ചെയ്ത് നാളിതുവരെയായിട്ടും ലഭിക്കാത്തതിനാൽ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇൻസ്റ്റഗ്രാം , ടെലിഗ്രാം , ഫേസ്ബുക്ക് വാട്സ്ആപ്പ് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും കസ്റ്റമർ കെയർ നമ്പർ ഗൂഗിൾ സെർച്ച് ചെയ്ത് വിളിക്കുകയോ അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയോ, ലിങ്കിൽ കയറാൻ ആവശ്യപ്പടുകയോ ചെയ്താൽ അത്തരം പ്രവർത്തികളിൽ ഏർപ്പെടാതിരിക്കുക, വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകുകയോ ചെയ്യരുത്. ഇത്തരം ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് കംപ്ലയിന്റ് റജിസ്റ്റർ ചെയ്യാവുന്നതാണ് അല്ലെകിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകുക
Comments