സ്വിഫ്റ്റ് കാറിൽ 53.855 ഗ്രാം എം.ഡി.എം.എ കടത്തിക്കൊണ്ട് വന്ന കേസിലെ പ്രതികൾക്ക് പത്ത് വര്‍ഷം കഠിന തടവും 200000 രൂപ പിഴയും വിധിച്ചു. News
മലപ്പുറം : പൊന്നാനിയിൽ 53.855 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത കേസിലെ പ്രതികൾക്ക് പത്ത് വര്‍ഷം കഠിന തടവും 200000 രൂപ പിഴയും വിധിച്ചു.
04.09.2022 നാണ് സ്വിഫ്റ്റ് കാറിൽ 53.855 ഗ്രാം എം.ഡി.എം.എ കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് കുന്നംകുളം സ്വദേശികളായ മിഥുൻ (31), സനത് (28) എന്നിവരെ സംഭവ സ്ഥലത്ത് വച്ചും തലപ്പള്ളി സ്വദേശി രഞ്ജിത് (30) എന്നയാളെ പിന്നീടും പൊന്നാനി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ. ജിനീഷും പാർട്ടിയും അറസ്റ്റ് ചെയ്തത്.
മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇന്‍സ്പെക്ടര്‍ ആയിരുന്ന ശ്രീ. ജിജി പോൾ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.സുരേഷ് ഹാജരായി.
മഞ്ചേരി എൻഡിപിഎസ് കോടതി ജഡ്ജ് ശ്രീ. എം.പി. ജയരാജ് ആണ് വിചാരണ നടത്തി പ്രതികളെ ശിക്ഷിച്ചത്.
Comments