ഓൺലൈൻ തട്ടിപ്പ് ജാഗ്രത പാലിക്കുക: ഫേസ്ബുക്കിൽ വ്യാജ പരസ്യം കണ്ട് ട്രേഡിങിൽ പണം നിക്ഷേപിച്ച വളപട്ടണം സ്വദേശിക്ക് 25,94,163 രൂപ നഷ്ടമായി. News
കണ്ണൂർ : ഫേസ്ബുക്കിൽ വ്യാജ പരസ്യം കണ്ട് ട്രേഡിങിൽ പണം നിക്ഷേപിച്ച വളപട്ടണം സ്വദേശിക്ക് 25,94,163 രൂപ നഷ്ടമായി. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പരാതിക്കാരനെ തട്ടിപ്പിന് ഇരയാക്കിയത്.
പിണറായി സ്വദേശിനിക്ക് 9,899 രൂപ നഷ്ടപ്പെട്ടു, കെ വൈ സി അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പണം പോകുമെന്നും,അപ്ഡേറ്റ് ചെയ്യണമെന്നും പറഞ്ഞു ഫോണിൽ ലഭിച്ച ലിങ്കിൽ പ്രവേശിച്ച് ക്രെഡിറ്റ്കാർഡ് വിവരങ്ങളും ഒ ടി പി യും കൈമാറിയതോടെയാണ് പണം നഷ്ടപ്പെട്ടത്.
മറ്റൊരു പരാതിയിൽ മട്ടന്നൂർ സ്വദേശിക്ക് 7,300 രൂപ നഷ്ടപ്പെട്ടു. എസ് ബി ഐ റിവാർഡ് പോയിന്റ് റെഡീം ചെയ്യുന്നതിന് വേണ്ടി. ഫോണിൽ ലഭിച്ച ലിങ്കിൽ അക്കൗണ്ട് വിവരങ്ങൾ ഒ ടി പി യും നൽകിയതോടെയാണ് പണം നഷ്ടപ്പെട്ടത്.
ഫേസ് ബുക്കിൽ സമ്മാനം ലഭിക്കുമെന്ന വ്യാജ പരസ്യത്തിൽ ലഭിച്ച സ്ക്രാച്ച് ആൻഡ് വിൻ സ്ക്രാച്ച് ചെയ്യു സ്വകാര്യ വിവരങൾ നൽകിയ പെരിങ്ങത്തൂർ, തയ്യിൽ സ്വദേശികൾക്ക് യഥാക്രമം 4995, 4800രൂപ നഷ്ടപ്പെട്ടു
ഫേസ്ബുക്കിൽ കുർത്തയുടെ പരസ്യം കണ്ട് വാങ്ങാൻ പണം അടച്ച അഴീക്കോടു സ്വദേശിക്കും പണം നഷ്ടമായി. 1250 രൂപ അടചതിനുശേഷം ഇതുവരെയും പണമോ വസ്ത്രമോ യുവതിക്ക് നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു.
ഇൻസ്റ്റഗ്രാം , ടെലിഗ്രാം , ഫേസ്ബുക്ക് വാട്സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ പറ്റി ജാഗ്രത പുലർത്തേണ്ടതും കസ്റ്റമർ കെയർ നമ്പർ ഗൂഗിൾ സെർച്ച് ചെയ്ത് വിളിക്കുകയോ അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയോ, ലിങ്കിൽ കയറാൻ ആവശ്യപ്പടുകയോ ചെയ്താൽ അത്തരം പ്രവർത്തികളിൽ ഏർപ്പെടാൻ പാടില്ലാത്തതും, ആരും തന്നെ വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകുകയോ ചെയ്യരുത്. ഇത്തരം ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് കംപ്ലയിന്റ് റജിസ്റ്റർ ചെയ്യാവുന്നതാണ് അല്ലെകിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകുക.
Comments