Posts

Showing posts from May, 2023

മഴക്കാലം മുന്നിൽ കണ്ട് സംസ്ഥാനത്ത് ജൂൺ 2 മുതൽ പ്രത്യേകമായി ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി. News

Image
മഴക്കാലം മുന്നിൽ കണ്ട് സംസ്ഥാനത്ത് ജൂൺ 2 മുതൽ പ്രത്യേകമായി ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. താലൂക്ക് ആശുപത്രികൾ മുതലായിരിക്കും ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുക. ഇതുകൂടാതെ ഫീവർ വാർഡുകളും ആരംഭിക്കും. ജൂൺ 1, 2 തീയതികളിൽ മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഇവ ഉറപ്പ് വരുത്തണം. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധം നേരത്തെതന്നെ ശക്തമാക്കുന്നതിന് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വേനൽമഴയെ തുടർന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡെങ്കിപ്പനി നേരിയ തോതിൽ വർധനവുള്ളതിനാൽ ജില്ലകൾ കൂടുതൽ ശ്രദ്ധിക്കണം. മറ്റ് കൊതുക് ജന്യ രോഗങ്ങളും ചെറുതായി വർധിക്കുന്നതായി കാണുന്നു. ഡെങ്കിപ്പനി, എലിപ്പനി, സിക്ക, ചിക്കൻഗുനിയ, കോളറ, ഷിഗല്ല, എച്ച്. 1 എൻ. 1 എന്നിവയ്ക്കെതിരെ ശ്രദ്ധ വേണം. നിലവിലെ ചികിത്സാ പ്രോട്ടോകോൾ പാലിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. ബോധവത്ക്കരണം ശ

മണിക്കിലുക്കത്തിന്റെ താളത്തില്‍ ഇന്ന് വിദ്യാലയ മുറ്റങ്ങളില്‍ കളിചിരികളുണരും; പുത്തനുടുപ്പിട്ട് വര്‍ണ്ണക്കുടചൂടി അക്ഷരമുറ്റങ്ങളിലേക്കെത്തുന്ന കുരുന്നുകള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും തുടക്കത്തിന്റെ മധുരാനുഭവം പകരാന്‍ വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയത

Image
പുത്തനുടുപ്പിട്ട് വര്‍ണ്ണക്കുടചൂടി അക്ഷരമുറ്റങ്ങളിലേക്കെത്തുന്ന  കുരുന്നുകള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും തുടക്കത്തിന്റെ മധുരാനുഭവം പകരാന്‍ വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയത്. ഇന്ന് വിദ്യാലയത്തിലെത്തുന്ന എല്ലാവർക്കും ന്യൂസ് ഓഫ് കേരളം വാർത്തയുടെ ആശംസകൾ സംസ്ഥാന തല സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം, മലയിൻകീഴ് ജി എൽ പി ബി സ്‌കൂളിൽ നിർവഹിക്കും. നവാഗതർക്ക് മുഖ്യമന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്യുകയും സ്‌കൂളിലെ പുതിയ മന്ദിരം നാടിന് സമർപ്പിക്കുകയും ചെയ്യും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ 2023 -24 അദ്ധ്യയന വർഷത്തെ കലണ്ടർ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്യും. മധുരം മലയാളം, ഗണിതം രസം കുട്ടിക്കൂട്ടം കൈപ്പുസ്തക പ്രകാശനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ഹലോ ഇംഗ്ലീഷ് - കിഡ്‌സ് ലൈബ്രറി ബുക് സീരീസ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രകാശനം ചെയ്യും. അടൂർ പ്രകാശ് എം പി, ഐ ബി സതീഷ് എം എൽ എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, നവകേരളം കർമ പദ്ധതി 2 ക

ലെവല്‍ക്രോസ് അടച്ചിടും - Kannur News

Image
കണ്ണൂർ : പള്ളിച്ചാല്‍-കാവിന്‍മുനമ്പ് (ഒതയമ്മാടം) റോഡില്‍ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 254-ാം നമ്പര്‍ ലെവല്‍ക്രോസ് ജൂണ്‍ രണ്ടിന് രാവിലെ ഒമ്പത് മുതല്‍ ജൂണ്‍ ആറിന് രാത്രി 11 മണി വരെയും തളിപ്പറമ്പ്- കണ്ണപുരം (കോണ്‍വെന്റ്) റോഡില്‍ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 253-ാം നമ്പര്‍ ലെവല്‍ക്രോസ് ജൂണ്‍ നാലിന് രാവിലെ ഒമ്പത് മുതല്‍ ജൂണ്‍ എട്ടിന് രാത്രി 11 മണി വരെയും അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ മലബാറിൽ നിന്നും ഗൾഫ് നാടുകളിലേക്ക് യാത്രാ കപ്പൽ സർവ്വീസ് പരിഗണനയിൽ: മന്ത്രി ദേവർകോവിൽ; തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട സാഹചര്യമാണ് പ്രവാസികൾക്ക് നിലവിലുള്ളത്. News

Image
  പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പൽ സർവ്വീസ് ആരംഭിക്കുവാൻ നോർക്കയുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മലബാർ ഡെവലപ്പ്മെന്റ് കൗൺസിലിന്റെയും കേരള മാരിടൈം ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേരള യു.എ.ഇ സെക്ടറിൽ കപ്പൽ സർവ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് മാരിടൈം ബോർഡിന്റെയും കപ്പൽ കമ്പനി പ്രതിനിധികളുടെയും സംയുക്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളിൽ നിന്ന് വിമാന കമ്പനികൾ ഉത്സവ സീസണുകളിൽ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട സാഹചര്യമാണ് പ്രവാസികൾക്ക് നിലവിലുള്ളത്. പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതു കൂടി ഉപയോഗപ്പെടുത്തി കപ്പൽ സർവ്വീസ് ആരംഭിക്കുവാനാണ് ആലോചന. യാത്രാ ഷെഡ്യുളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോർക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുവാനാണ് ഉദ

ജൂണ്‍ ഒന്ന് വ്യാഴം കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. News

Image
• ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാപ്പാട്, ഡി-ടെക്, കിതാപുരം എന്നീ ട്രാന്‍സ്ഫോര്‍ പരിധിയില്‍ ജൂണ്‍ ഒന്ന് വ്യാഴം രാവിലെ എട്ടു മുതല്‍ വൈകിട്ട് മൂന്നു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. • ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ വെളിയനാട്, കരയത്തുംചാല്‍, ഞണ്ണമല, വളയം കുണ്ട്, വടക്കേമൂല, ഒടയം പ്ലാവ് എന്നിവിടങ്ങളില്‍ ജൂണ്‍ ഒന്ന് വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. •  ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നവ ഭാരത് കളരി ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ജൂണ്‍ ഒന്ന് വ്യാഴം രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 12 മണി വരെയും കൊങ്ങണാംകോട് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയും ഭാഗീകമായി വൈദ്യുതി മുടങ്ങും. •  പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരുമ്പ, കെ എസ് ആര്‍ ടി സി, മാര്‍ക്കറ്റ്, സെഞ്ച്വറി, റിയാദ്മാള്‍, പി ഡബ്ല്യൂ ഡി ഓഫീസ് പരിസരം, മുന്‍സിപ്പല്‍ ഓഫീസ്, ബൈപ്പാസ് റോഡ് ട്രാന്‍സ്‌ഫോര്‍മറിന്റെ ഹൈവേ ഫീഡിങ്ങ് എന്നീ സ്ഥലങ്ങളില്‍ ജൂണ്‍ ഒന്ന് വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാലു മണി വരെ വൈദ്യുതി മുടങ്ങും. •  വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വടവന്തൂര്‍,

കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ എസ്എസ്എൽസി പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കുന്നു; എസ്എസ്എൽസി പ്ലസ് ടു മാർക്ക് ലിസ്റ്റിന്റെ പകർപ്പ്,ഫോട്ടോ,ഫോൺ നമ്പർ എന്നിവ കോർപ്പറേഷൻ ഓഫീസിൽ ഹാജരാക്കേണ്ടതാണ്. News

Image
  കണ്ണൂർ : കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു. കോർപ്പറേഷൻ  പരിധിയിൽ  സ്ഥിതിചെയ്യുന്ന സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സ്കൂൾ മേധാവി മുഖേന ഇ -മെയിലിലും കോർപ്പറേഷൻ പരിധിയിൽ താമസിക്കുകയും കോർപ്പറേഷൻ പരിധിക്ക് പുറത്തുള്ള സ്കൂളിൽ പഠിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾ നേരിട്ടോ കൗൺസിലർമാർ മുഖേനയോ    എസ്എസ്എൽസി, പ്ലസ് ടു മാർക്ക് ലിസ്റ്റിന്റെയും ആധാറിന്റെയും പകർപ്പ്, ഫോട്ടോ, ഫോൺ നമ്പർ  എന്നിവ കോർപ്പറേഷൻ ഓഫീസിൽ ഹാജരാക്കേണ്ടതാണ്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കണ്ണൂർ പള്ളിപ്രം ഉപതിരഞ്ഞെടുപ്പ് ഫലം, സിപിഎമ്മിന്റെ കുപ്രചരണങ്ങൾക്ക് ജനങ്ങൾ നൽകിയ മറുപടി : മേയർ; ദേശീയതലത്തിലും സംസ്ഥാനതലത്തിലും നിരവധി അംഗീകാരം നേടി കേരളത്തിലെ ഇതര കോർപ്പറേഷനുകൾക്ക് മാതൃകയായി പ്രവർത്തിക്കുന്ന കണ്ണൂർ കോർപ്പറേഷന് എതിരെ അപവാദ പ്രചാരണം തൊഴിലാക്കി മാറ്റിയ സിപിഎം ഇനിയെങ്കിലും ആത്മ പരിശോധന നടത്തി ക്രിയാത്മക നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മേയർ. News

Image
കണ്ണൂർ കോർപ്പറേഷൻ പള്ളിപ്രം ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ റെക്കോർഡ് വിജയം സിപിഎം കോർപ്പറേഷന് നേരെ നിരന്തരം നടത്തുന്ന കുപ്രചരണങ്ങൾക്ക് ജനങ്ങൾ നൽകിയ മറുപടിയാണ് എന്ന് മേയർ അഡ്വ. ടി ഒ മോഹനൻ പറഞ്ഞു. ആകെ രേഖപ്പെടുത്തിയ വോട്ടുകളിൽ യു ഡി എഫിന് 2006 വോട്ട് ലഭിച്ചപ്പോൾ എൽ ഡി എഫിന് 991 വോട്ട് മാത്രമാണ് ലഭിച്ചത്. യുഡിഎഫിന് കഴിഞ്ഞതവണത്തേക്കാൾ 150 ഓളം വോട്ട് കൂടുതൽ ലഭിച്ചപ്പോൾ എൽഡിഎഫിന് 170 ഓളം വോട്ടുകൾ കുറയുകയാണ് ചെയ്തത്. ഇത് യുഡിഎഫ് ഭരണസമിതിക്ക് ജനങ്ങൾ നൽകിയ അംഗീകാരവും എൽഡിഎഫിന്റെ നിലപാടുകൾക്ക് ഏറ്റ തിരിച്ചടിയും ആണ്. നിരവധി വികസന ക്ഷേമ പ്രവർത്തനങ്ങളിലൂടെ ദേശീയതലത്തിലും സംസ്ഥാനതലത്തിലും നിരവധി അംഗീകാരം നേടി കേരളത്തിലെ ഇതര കോർപ്പറേഷനുകൾക്ക് മാതൃകയായി പ്രവർത്തിക്കുന്ന കണ്ണൂർ കോർപ്പറേഷന് എതിരെ അപവാദ പ്രചാരണം തൊഴിലാക്കി മാറ്റിയ സിപിഎം ഇനിയെങ്കിലും ആത്മ പരിശോധന നടത്തി ക്രിയാത്മക നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മേയർ പറഞ്ഞു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ഡോ. വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം; 52 ദിവസം ട്രോളിംഗ് നിരോധനം, ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍. News

Image
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ :  31-05-2023. ----------------------------------------------------- *ഡോ. വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം* കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.  തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ കെടുത്തവെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെട്ട ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ജെ.എസ്. രഞ്ജിത്തിന്റെ കുടുംബത്തിന് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ധനസഹായം അനുവദിക്കും. കേരള വാട്ടര്‍ അതോറിറ്റിയുടെ കടുത്തുരുത്തി സബ്ഡിവിഷന്റെ കീഴില്‍ കാവാലിപ്പുഴ പമ്പ് ഹൗസില്‍ പമ്പ് ഓപ്പറേറ്ററായി താല്‍ക്കാലിക ജോലി ചെയ്യവെ വാട്ടര്‍ ടാങ്കില്‍ വീണ് മരണമടഞ്ഞ എസ്.ആര്‍. രാജേഷ്‌കുമാറിന്റെ ഭാര്യ എന്‍.കെ. ഷൈബിക്ക് ഒറ്റത്തവണ ധനസഹായമായി 10 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിയുടെ തനതു ഫണ്ടില്‍ നിന്നും അനുവദിക്കാനും തീരുമാനിച്ചു.   *ആംഗ്യഭാഷാ വ്യാഖ്യ

ചിരിക്കിലുക്കവുമായി സംസ്ഥാനത്തെ അങ്കണവാടികളില്‍ പ്രവേശനോത്സവം നടന്നു; ഈ വർഷത്തോടെ സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വൈദ്യുതീകരിക്കുമെന്ന് മന്ത്രി. News

Image
സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും ഈ വർഷത്തോടെ സമ്പൂർണമായി വൈദ്യുതീകരിക്കുമെന്ന് സംസ്ഥാന വനിതാശിശു വികസന മന്ത്രി വീണാ ജോർജ്.  പുതിയ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പൂജപ്പുരയിലെ സ്മാർട്ട് അങ്കണവാടിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത്  33,115 അങ്കണവാടികളാണുള്ളത്. ഇതിൽ 2500 ഓളം അങ്കണവാടികൾ വൈദ്യുതീകരിച്ചിട്ടില്ലാത്തവയായിരുന്നു. എന്നാൽ ഇപ്പോൾ വൈദ്യുതീകരിക്കാത്തവയുടെ എണ്ണം 200 താഴെ മാത്രമാണ്.  ആ അങ്കണവാടികളിൽ കൂടി വൈദ്യുതി എത്തിച്ച് ഈ വർഷം തന്നെ സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ആദിവാസി മേഖലകളിൽ ഉൾപ്രദേശങ്ങളിലുള്ള, വൈദ്യുതി ലൈൻ വലിക്കാൻ ബുദ്ധിമുട്ടുള്ള അങ്കണവാടികളിലേക്ക് കെ.എസ്.ഇ.ബിയുടെ സൗരോർജ പാനൽ ഉപയോഗിച്ച് വെളിച്ചമെത്തിക്കും. അങ്കണവാടികളിൽ ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും  വിതരണം ചെയ്യുന്നത് എല്ലാ ദിവസവുമാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത്  30 ൽ അധികം സ്മാർട്ട് അങ്കണവാടികളാണുള്ളത്. സ്മാർട്ട് അങ്കണവാടികളുടെ എണ്ണം കൂട്ടാനും പദ്ധതിയുണ്ട്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റേയും വകുപ്പി

കണ്ണൂര്‍ സിറ്റി പോലീസ് നാളെ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി. News

Image
കണ്ണൂർ :  സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം നാളെ ബുധനാഴ്ച കണ്ണൂര്‍ സിറ്റിയിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറില്‍ ഒരുക്കിയ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍  അജിത് കുമാർ ഐ.പി.എസ് വിരമിക്കുന്നവർക്ക് പ്രശംസ പത്രം നൽകി ആശംസകള്‍ നേര്‍ന്നു.  അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എ വി പ്രദീപ് കണ്ണൂർ സിറ്റി, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ സമദ് കെ വി കൺട്രോൾ റൂം കണ്ണൂർ സിറ്റി, സബ് ഇൻസ്പെക്ടർ പോലീസ് അശോകൻ ആലക്കാട്ടൻ പാനൂർ പോലീസ് സ്റ്റേഷൻ , സബ് ഇൻസ്പെക്ടർ പോലീസ് ബാബു ഗണേഷ് വി കെ പാനൂർ പോലീസ് സ്റ്റേഷൻ, സബ് ഇൻസ്പെക്ടർ പോലീസ് ബാലകൃഷ്ണൻ എ.വി കൺട്രോൾ റൂം കണ്ണൂർ, സബ് ഇൻസ്പെക്ടർ പോലീസ് ദേവദാസ് പി പാനൂർ പോലീസ് സ്റ്റേഷൻ, സബ് ഇൻസ്പെക്ടർ പോലീസ് ദേവാനന്ദ് ഗുരുക്കൾ കണ്ടി ട്രാഫിക് പോലീസ് സ്റ്റേഷൻ കണ്ണൂർ, സബ് ഇൻസ്പെക്ടർ പോലീസ് ദിനേശൻ .ബി ഡി സി ആർ ബി കണ്ണൂർ, ദിനേശൻ ചെറുവളത്ത് പാനൂർ പോലീസ് സ്റ്റേഷൻ, സബ് ഇൻസ്പെക്ടർ പോലീസ് ഫ്രാൻസിസ് കെ ഡി കണ്ണപുരം പോലീസ് സ്റ്റേഷൻ, സബ് ഇൻസ്പെക്ടർ പോലീസ് ഗംഗാധരൻ എൻ കെ സ്പെഷ്യൽ ബ്രാഞ്ച് കണ്ണൂർ സിറ്റി, സബ്

മെയ് 31 ബുധൻ കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. Kseb News

Image
• വെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കുണ്ടയംകൊവ്വൽ, താഴെകുറുന്ത്, വലിയചാൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ മെയ് 31 ബുധൻ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും കാപ്പാലം, കളരി ആലക്കാട്, കാളീശ്വരം, ഹെൽത്ത് സെന്റർ, കുണ്ടയ്യംകൊവ്വൽ, ആലാംകുന്ന്, മുക്കോട് ആലക്കാട്, ദേവിസഹായം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും. • ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ പയറ്റ്ചാൽ, ചേപ്പറമ്പ ഭാഗങ്ങളിൽ മെയ് 31 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. • ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ സൂര്യ-1 ട്രാൻസ്ഫോമർ പരിധിയിൽ മെയ് 31 ബുധൻ രാവിലെ എട്ടു മുതൽ 10 മണി വരെയും സൂര്യ -2 ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മതൽ 12 മണി വരെയും വലിയകുണ്ട് കോളനി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് മണി വരെയും കൈപ്പക്കയിൽ മൊട്ട, കൈപ്പക്കയിൽ മൊട്ട പള്ളി, കോയ്യോട്ട് പാലം, ചെമ്മാടം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട്് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും. • തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സുനാമി, മൈതാനപ്പള്ളി, ഗ്രാമീണ ബാങ്ക്, മൈതാനപ്പള്ളി കോളനി എന്

സര്‍വ്വീസില്‍നിന്നു വിരമിക്കുന്ന ഒന്‍പത് പോലീസ് സൂപ്രണ്ടുമാര്‍ക്ക് പോലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് നല്‍കി; സേനയ്ക്കും സമൂഹത്തിനും വേണ്ടി സര്‍വ്വീസ് കാലത്ത് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഓഫീസര്‍മാരെ സംസ്ഥാനപോലീസ് മേധാവി അനുമോദിച്ചു News

Image
ബുധനാഴ്ച സര്‍വ്വീസില്‍നിന്നു വിരമിക്കുന്ന ഒന്‍പത് പോലീസ് സൂപ്രണ്ടുമാര്‍ക്ക് പോലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് നല്‍കി. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അധ്യക്ഷത വഹിച്ചു. സേനയ്ക്കും സമൂഹത്തിനും വേണ്ടി സര്‍വ്വീസ് കാലത്ത് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഓഫീസര്‍മാരെ സംസ്ഥാനപോലീസ് മേധാവി അനുമോദിച്ചു. അവര്‍ക്ക് സ്മരണിക സമ്മാനിച്ചു. ഓഫീസര്‍മാര്‍ മറുപടി പ്രസംഗം നടത്തി. സംസ്ഥാന വനിതാകമ്മീഷന്‍ ഡയറക്ടറും എസ്.പിയുമായ പി.ബി.രാജീവ്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് എസ്.പി ടി.രാമചന്ദ്രന്‍, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ്.പി കെ.വി.വിജയന്‍, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എസ്.പി സി.ബാസ്റ്റിന്‍ സാബു, സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എസ്.പി ജെ.കിഷോര്‍ കുമാര്‍, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് കോഴിക്കോട് റേഞ്ച് എസ്.പി പ്രിന്‍സ് എബ്രഹാം, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ (ക്രൈംസ് ആന്‍റ് അഡ്മിനിസ്ട്രേഷന്‍) കെ.ലാല്‍ജി, ഇടുക്കി ക്രൈബ്രാഞ്ച് എസ്.പി കെ.എം.ജിജിമോന്‍, കേരളാ ആംഡ് പോലീസ് ഒന്നാം ബറ്റാലിയന്‍ കമാന്‍റന്‍റ് കെ.എന്‍.അരവിന്ദന്‍ എന്നിവരാണ് ബുധനാഴ്ച സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്

ഹവാല പണം പിടികൂടി. News

Image
കാഞ്ഞങ്ങാട് : ഹവാല പണം പിടികൂടി. കാസർക്കോട് ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ പി എസിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർക്കോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധന യിൽ കുഴൽ പണം പിടികൂടി. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ പി. ഷൈനിന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ കുശാൽ നഗർ റയിൽവേ ഗേറ്റിനു സമീപം വെച്ച് നടത്തിയ പരിശോധനയിൽ ആണ് കെഎൽ 14 വൈ 2798 നമ്പർ ബൈക്കിൽ നിന്നും 8 ലക്ഷം രൂപ കുഴൽ പണവുമായി കാസർകോട് തളങ്കര പട്ടേൽ റോഡ് മുഹമ്മദ്‌ ഷാഫി (45) നെയാണ് അറസ്റ്റ് ചെയ്തത്. പോലീസ് സംഘത്തിൽ അബൂബക്കർ കല്ലായി, നികേഷ്,ജിനേഷ്, പ്രണവ് എന്നിവർ ഉണ്ടായിരുന്നു.  ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

അപരിചിതരിൽ നിന്നുള്ള വീഡിയോ കാളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക; കരുതിയിരിക്കുക. സൈബർ കുറ്റവാളികൾ നമുക്ക് ചുറ്റുമുണ്ട്. വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കാളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ഏറിവരുകയാണ്. News

Image
 കോഴിക്കോട് സിറ്റി പോലീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോ  അപരിചിതരിൽ നിന്നുള്ള വീഡിയോ കാളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക. മുന്നറിയിപ്പു നൽകി കോഴിക്കോട് സിറ്റി പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.   കോഴിക്കോട് സിറ്റി പോലീസ് ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും  :  കരുതിയിരിക്കുക. സൈബർ കുറ്റവാളികൾ നമുക്ക് ചുറ്റുമുണ്ട്. കുറ്റവാളികളുടെ കെണികളിൽ വീഴാതിരിക്കാൻ കോഴിക്കോട് സിറ്റി പോലീസ് ദിനംപ്രതി നടത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ ശ്രദ്ധയോടെ ഉൾക്കൊള്ളുക. അപരിചിതരിൽ നിന്നുള്ള വീഡിയോ കാളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക  വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കാളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ഏറിവരുകയാണ്. മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കാൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. വീഡിയോ സാമൂഹിക മാധ്യമങ്ങള

എറണാകുളം കലൂർ ബസ് സ്റ്റാൻഡിൽ മയക്കുമരുന്ന് ലഹരിയിൽ പോലീസുകാരെ ആക്രമിച്ച പ്രതി പിടിയിൽ; ഇയാൾക്ക് കേരളത്തിൽ പല സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ ഉണ്ട്. News

Image
കൊച്ചി : കലൂർ ബസ് സ്റ്റാൻഡിൽ മയക്കുമരുന്ന് ലഹരിയിൽ ആളുകളെ ഉപദ്രവിക്കുന്നു എന്ന് വിളിച്ചറിയിച്ചതിനെ തുടർന്നാണ് പോലീസ് കൺട്രോൾ റൂം വാഹനം കലൂർ ബസ്സ് സ്റ്റാന്റിന് എത്തിയത്. പോലീസ് വാഹനം അവിടെ പ്രശ്നം ഉണ്ടാക്കിയിരുന്ന ആളെ തടയാൻ ശ്രമിച്ചപ്പോൾ അയാൾ പോലീസിനെ ആക്രമിക്കുകയായിരുന്നു. അയാളുടെ കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ചുള്ള അക്രമത്തിൽ പോലീസ് കൺട്രോൾ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർക്കും സിവിൽ പോലീസ് ഓഫീസർക്കും ഗുരുതരമായി പരിക്കുപറ്റി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആണ്. ആ സമയം അവിടെ ഉണ്ടായിരുന്ന ലോഡിങ് തൊഴിലാളികളുടെ സഹായത്തോടെയാണ് മലപ്പുറം പൊന്നാനി സ്വദേശി യൂനസ് (23) നെ പോലീസ് പിടികൂടിയത്. ഇയാൾക്ക് കേരളത്തിൽ പല സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ ഉണ്ട്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. കൊച്ചി നഗരത്തിൽ മയക്കുമരുന്ന് ഉപയോഗവും അതെ തുടർന്നുള്ള അക്രമ പ്രവർത്തനങ്ങൾ വർദ്ധിച്ചു വരുന്നതായും ഇതിനെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സേതുരാമൻ ഐ.പി.എസ് അറിയിച്ചു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsap

ഹജ്ജ് ക്യാമ്പിനായി വിപുലമായി സൗകര്യങ്ങളൊരുക്കി സിയാൽ; ലക്ഷദ്വീപിൽ നിന്നുള്ള 163 തീർത്ഥാടകർ ഉൾപ്പെടെ മൊത്തം 2407 ഹാജിമാർ ഇത്തവണ കൊച്ചി വിമാനത്താവളത്തിൽ നിന്ന് തീർത്ഥാടനത്തിന് പോകും. News

Image
    ഈവർഷത്തെ ഹജ്ജ് തീർത്ഥാടകർക്കുള്ള എംബാർക്കേഷൻ പോയിന്റായ കൊച്ചിവിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിനായി വിപുലമായ സൗകര്യങ്ങൾ സിയാൽ ഒരുക്കി. തിരുവനന്തപുരം മുതൽ തൃശ്ശൂർവരെയുള്ള ജില്ലകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമുള്ള തീർത്ഥാടകരാണ് ഇത്തവണ കൊച്ചിയിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നത്. ജൂൺ ഏഴിനാണ് ആദ്യ വിമാനം. സിയാലിന്റെ ഏവിയേഷൻ അക്കാദമിയോട് ചേർന്നാണ് ഹജ്ജ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. 1.3 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പന്തൽ, 600 പേർക്ക് യോഗം ചേരാനുള്ള അസംബ്ലി ഹാൾ, 600 പേരെ ഉൾക്കൊള്ളാവുന്ന പ്രാർത്ഥനാ ഹാൾ, 60 ടോയ്‌ലെറ്റുകൾ, 40 ഷവർ റൂമുകൾ, 152 പേർക്ക് ഒരേസമയം വുളു ചെയ്യുന്നതിനുള്ള സൗകര്യം, അലോപ്പതി, ഹോമിയോ ആശുപത്രികൾ, ബാങ്ക് കൗണ്ടറുകൾ, എയർലൈൻ ഓഫീസ്, പാസ്‌പോർട്ട് പരിശോധനാ കേന്ദ്രം, ഹജ്ജ് സെൽ ഓഫീസ്, ഹജ്ജ് കമ്മറ്റി ഓഫീസ് എന്നിവ ക്യാമ്പിൽ സിയാൽ സജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമേ രാജ്യാന്തര ടെർമിനലിൽ ഹാജിമാർക്കായി പ്രത്യേകം ചെക്ക് ഇൻ, ഇമിഗ്രേഷൻ കൗണ്ടറുകൾ, സുരക്ഷാ പരിശോധനാ സൗകര്യം, സംസം ജലം സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും ഒരുക്കി. സംസ്ഥാന സർക്കാരിന്റെ നിർദേശാനുസരണം, ഹാജിമാർക്ക് ഏറ്റവും മികച്ച രീ

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 64 ലക്ഷത്തോളം രൂപ വരുന്ന 1048 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. News

Image
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 64 ലക്ഷത്തോളം രൂപ വരുന്ന 1048 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. കാസർകോട് ചെങ്കള സ്വദേശി മുഹമ്മദ് സാബിത്തിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ഷാർജയിൽ നിന്ന് ഐ എക്സ് 744 വിമാനത്തിൽ വന്ന കാസർകോട് ചെങ്കള സ്വദേശി മുഹമ്മദ് സാബിത്ത് എന്ന യാത്രക്കാരനെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ തടഞ്ഞു. ഒരു കോഫി മേക്കറിന്റെ റോട്ടർ കോറിനുള്ളിൽ ഒളിപ്പിച്ച 63,92,800 രൂപ വിലവരുന്ന 1048 ഗ്രാം 24 കാരറ്റ് സ്വർണ്ണമാണ് പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി. ജയകാന്ത്, അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസ്, സുപ്രണ്ടുമാരായ കൂവൻ പ്രകാശൻ, എസ്. ഗീതാകുമാരി, ജെ. വില്യംസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വർണം പിടിച്ചത് ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണമെന്ന് എസ്ഡിപിഐ; പ്രവാസികളോടുള്ള ക്രൂരതയ്ക്ക് അടിയന്തരമായി പരിഹാരം കാണണെന്നും എസ്ഡിപിഐ . News

Image
കണ്ണൂര്‍: മലബാറിലെ സുപ്രധാന വിമാനത്താവളങ്ങളിലൊന്നായ കണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുതെന്നും പ്രവാസികളോടുള്ള ക്രൂരതയ്ക്ക് അടിയന്തരമായി പരിഹാരം കാണണെന്നും എസ് ഡിപി ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വടക്കന്‍ മലബാറിന്റെ വികസനത്തിന് ഏറ്റവും അനുയോജ്യമാവുമെന്ന് കരുതിയ വലിയ പദ്ധതിയാണ് കണ്ണൂര്‍ വിമാനത്താവളം. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞ് മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ യാത്രക്കാരില്ലാതെ വന്‍ പ്രതിസന്ധിയിലാണ്. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കുടക് ഭാഗങ്ങളിലെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാവുമെന്ന കരുതിയ പദ്ധതിയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേട് മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാത്തതാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രധാന പ്രതിസന്ധിക്ക് കാരണം. വിമാന യാത്രാ നിരക്കിലെ വര്‍ധനവും തിരിച്ചടിയാണ്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ബഹുഭൂരിഭാഗം പ്രവാസികളും കണ്ണൂര്‍ വിമാനത്താവളത്തെ കൈയൊഴിയുകയാണ്. ഏതാനും വിദേശ രാജ്യങ്ങളും വിമാനക്കമ്പനികളും സര്‍വ്വീസ് നടത്താനുള്ള അനുവാദത്തിനായി കേന്ദ്ര സര്‍ക്കാറിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രാലയം വൈകിപ്പിക്കുക

കഥയും പാട്ടും കളികളുമായി ‘ചിരികിലുക്കം’: അങ്കണവാടി പ്രവേശനോത്സവം മെയ് 30ന് സംസ്ഥാനമൊട്ടാകെ വർണ്ണാഭമായി ആഘോഷിക്കും. News

Image
അങ്കണവാടി പ്രവേശനോത്സവം 30ന്. കഥയും പാട്ടും കളികളുമായി ‘ചിരികിലുക്കം’ എന്ന പേരിൽ ഈ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവം മെയ് 30ന് സംസ്ഥാനമൊട്ടാകെ വർണ്ണാഭമായി ആഘോഷിക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 30നു രാവിലെ ഒമ്പതിന് തിരുവനന്തപുരം പൂജപ്പുരയിലുള്ള സാമൂഹ്യനീതി ഇൻസ്റ്റിറ്റ്യൂഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സെന്റർ നമ്പർ 37 സ്മാർട്ട് അങ്കണവാടിയിൽ വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് നിർവഹിക്കും. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.  വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ പ്രീ സ്കൂൾ കുട്ടികളുടെ (3 മുതൽ 6 വയസ്സ് വരെ) പ്രവേശനം വർധിപ്പിക്കുക, കുട്ടികളുടെ സമഗ്ര വികസനം ഉറപ്പ് വരുത്തുന്നതിൽ അങ്കണവാടികൾക്കുള്ള പ്രാധാന്യം, അങ്കണവാടികളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ എന്നിവ സംബന്ധിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളിലും എല്ലാ വർഷവും പ്രവേശോത്സവം സംഘടിപ്പിക്കുന്നത്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

മെയ് 30 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. News

Image
    • കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ എസ് എൻ നഴ്‌സറി, പി വി എസ് ഫോർച്യൂൺ, ശ്രീ റോഷ് കണ്ണോത്തും ചാൽ, മടിയൻ മുക്ക്, വി പി നൗഷാദ്, ഒണ്ടേൻ പറമ്പ, ഭജനകോവിൽ, എടചൊവ്വെ പൈപ്പ് എന്നീ ഭാഗങ്ങളിൽ മെയ് 30 രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. • തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ സുനാമി, മൈതാനപ്പള്ളി, ഗ്രാമീണ ബാങ്ക്, മൈതാനപ്പള്ളി കോളനി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ മെയ് 30ന് രാവിലെ എട്ട് മണി മുതൽ 11 മണി വരെയും തയ്യിൽ, ശാന്തിമൈതാനം, സ്റ്റാർസി, ബി എസ് എൻ എൽ, നീർച്ചാൽ പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് ഒരു മണി വരെയും ആനയിടുക്ക്, കൊച്ചിപ്പള്ളി, സിറ്റിസെന്റർ, വിക്ടറി ഐസ് പ്ലാന്റ്, ഷാജി ഐസ് പ്ലാന്റ്, അൽനൂർ കോംപ്ലക്സ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഉച്ചക്ക് 11 മണി മുതൽ 2.30 വരെയും ഖിദ്മ, മൊയിദീൻ പള്ളി, ഹാർബർ, മോഡേൺ, ഐഡിയ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഉച്ചക്ക് 12 മണി മുതൽ 2.30 വരെയും വൈദ്യുതി മുടങ്ങും. • ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കനാൽപാലം ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് 30 രാവിലെ എട്ട് മുതൽ 10 മണി വരെയും വലിയന്നൂർ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുത

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; ഒറീസയിൽ നിന്നും കൊണ്ട് വന്നു വിവിധ സ്ഥലങ്ങളിൽ കഞ്ചാാവ് എത്തിക്കലാണ് ഇവരുടെ ജോലി. News

Image
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 11.285 കിലോ കഞ്ചാവ് കൈവശം വച്ചു കടത്തി കൊണ്ട് വന്നതിന് രണ്ടു പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചിറയിൻകീഴ് കിളിമാനൂർ വട്ടപ്പച്ച അസീം മൻസിലിൽ എസ്.അസീം (25), കൊട്ടാരക്കര കടക്കൽ ആയന്തകുഴി ജിഷ്ണു ഭവനിൽ ജെ. ജിഷ്ണു (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റഫോമിൽ നിന്നാണ് അറസ്റ്റ്. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ജിഷ്ണുവിന്റെ പേരിൽ നിലവിൽ രണ്ട് എൻഡിപിഎസ് കേസുകൾ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ ഉണ്ട്. പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 5 ലക്ഷം രൂപ വിലവരും. ഒറീസയിൽ നിന്നും കൊണ്ട് വന്നു വിവിധ സ്ഥലങ്ങളിൽ കഞ്ചാാവ് എത്തിക്കലാണ്  ഇവരുടെ ജോലി. - ന്യൂസ്‌ ഓഫ് കേരളം. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷാഫലം പിൻവലിച്ചു എന്ന് തെറ്റായി വാർത്ത ഉണ്ടാക്കി യൂട്യൂബിൽ അപ്ലോഡ് ചെയ്തയാൾ പിടിയിൽ. News

Image
രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷാഫലം പിൻവലിച്ചു എന്ന് തെറ്റായി വാർത്ത ഉണ്ടാക്കി യൂട്യൂബിൽ അപ്ലോഡ് ചെയ്ത ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പോരുവഴി പഞ്ചായത്ത്‌ എട്ടാം വാർഡ് ആയ അമ്പലത്തുംഭാഗത്തിലെ ബിജെപി വാർഡ് മെമ്പർ ആയ നിഖിൽ മനോഹർ ആണ് അറസ്റ്റിലായത്. ഈ വീഡിയോയ്ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഇയാൾ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

എസ്.എം.എ. രോഗികൾക്ക് ആശ്വാസം: സ്പൈനൽ മസ്‌കുലാർ അട്രോഫി (എസ്.എം.എ.) ബാധിച്ച കുട്ടികളിൽ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സർക്കാർ മേഖലയിൽ ആരംഭിച്ചു.

Image
• സർക്കാർ മേഖലയിൽ ആദ്യം: എസ്.എം.എ. രോഗികൾക്ക് സ്പൈൻ സർജറി ആരംഭിച്ചു  ആരോഗ്യം   സ്പൈനൽ മസ്‌കുലാർ അട്രോഫി (എസ്.എം.എ.) ബാധിച്ച കുട്ടികളിൽ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരംഭിച്ചു. എസ്.എം.എ. ബാധിച്ച കുട്ടികൾക്ക് സ്പൈൻ സ്‌കോളിയോസിസ് സർജറിയ്ക്കായി വേണ്ട സംവിധാനമൊരുക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ഇക്കഴിഞ്ഞ ജനുവരിയിൽ യോഗം വിളിച്ചു ചേർത്തിരുന്നു. ഇതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ഓർത്തോപീഡിക് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് സ്പൈൻ സ്‌കോളിയോസിസ് സർജറി നടത്തിയത്. സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന സർജറിയാണ് മെഡിക്കൽ കോളജിൽ സർക്കാർ പദ്ധതിയിലൂടെ സൗജന്യമായി ചെയ്തത്. സർജറിയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.           എസ്.എം.എ. ബാധിച്ച് കഴിഞ്ഞ 11 വർഷമായി വീൽച്ചെയറിൽ കഴിയുന്ന കോഴിക്കോട് സ്വദേശിനി പതിനാല് വയസുകാരിയാണ് വ്യാഴാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എട്ടുമണിക്കൂർ നീണ്ടുനിന്ന സങ്കീർണമായ ശസ്ത്രക്രിയയിൽ നട്ടെല്ലിലെ കശേരുക്കളിൽ ടൈറ്റാനിയം

സ്‌കൂൾ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി; എല്ലാ സ്‌കൂളുകളിലും ലഹരിവിരുദ്ധ ജനജാഗ്രതസമിതികൾ രൂപീകരിക്കും, യൂണിഫോം, പാഠപുസ്തകങ്ങളുടെ വിതരണം 95 ശതമാനം പൂർത്തിയായി. News

Image
• സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ. വി.എച്ച്.എസ്.എസിൽ സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ 10 മണിക്ക് എല്ലാ സ്‌കൂളുകളിലും നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌കൂൾതലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്ന് തലങ്ങളിലായി ഒരേ സമയം ഉദ്ഘാടനം നടക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവൺമെൻറ് വി.എച്ച്.എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മന്ത്രിമാരായ ആന്റണി രാജു, ജി. ആർ അനിൽ എന്നിവർ പങ്കെടുക്കും. കവി മുരുകൻ കാട്ടാക്കട രചിച്ച 'മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം, സൂര്യനെ പിടിക്കണം...' എന്ന പ്രവേശനോത്സവ ഗാനത്തിന്റെ സി.ഡി കുട്ടികൾക്ക് നൽകി മന്ത്രി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പ്രകാശനം ചെയ്തു. വിജയ് കരുൺ സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായിക മഞ്ജരിയാണ്. സ്‌കൂൾ പ്രവേശനത്തിന്റെ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി മന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട് എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഗതാഗതം

മറൈൻ ഡ്രൈവ് അബ്ദുൾകലാം മാർഗിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു സ്വർണ്ണാഭരണങ്ങൾ കവർന്നെടുത്ത സംഭവം : കണ്ണൂർ തളിപ്പറമ്പ് സ്വദേശി അടക്കം 2 യുവാക്കൾ പിടിയിൽ, ആഭരണങ്ങൾ പണയം വെച്ചും വില്പന നടത്തിയും ലഭിക്കുന്ന പണം കൊണ്ട് പ്രതികൾ മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള ആർഭാടജീവിതം നയിക്കുകയായിരുന്നു. News

Image
കൊച്ചി : എറണാകുളം അബ്ദുൾകലാം മാർഗിൽ വിശ്രമത്തിനായി എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്നെടുത്തു പണയം വെക്കുകയും വിൽക്കുകയും ചെയ്ത വയനാട് ബത്തേരി ബീനാച്ചി സ്വദേശി പറമ്പത്ത് വീട്ടിൽ താഹിർ (21), കണ്ണൂർ തളിപ്പറമ്പ് സ്വദേശി തെക്കനത്ത് ആഷിൻ തോമസ് (25) എന്നിവരാണ് മുളവുകാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും 2 മോതിരവും ഒരു മാലയും അടങ്ങുന്ന സ്വർണ്ണാഭരണങ്ങൾ കാണാനില്ല എന്ന് പറഞ്ഞു ദമ്പതികൾ മുളവുകാട് പോലീസ് സ്റ്റേഷനിൽ പരാതി പറയാൻ വന്നപ്പോളാണ് പ്രണയം നടിച്ചുള്ള പീഡനവിവരവും അതിന്റെ മറവിൽ സ്വർണ്ണ കവർച്ചയും പോലീസ് പുറത്തുകൊണ്ട് വന്നത്. സംശയം തോന്നിയ പോലീസ് അനേഷണത്തിന്റെ ഭാഗമായി പ്രായപൂർത്തിയാകാത്ത മകളെയും കണ്ടു ചോദിച്ചപ്പോൾ ആണ് സ്വർണ്ണാഭരങ്ങൾ തന്റെ കാമുകൻ തട്ടിയെടുത്ത വിവരം പറയുന്നത്.പോലീസിന്റെ തന്ത്രപരമായ ചോദ്യം ചെയ്യലിൽ ആണ് പെൺകുട്ടി പീഡനവിവരവും മറ്റും സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസറുടെ അടുത്ത് വെളിപ്പെടുത്തിയത് സ്കൂൾ സമയം കഴിഞ്ഞു എറണാകുളം അബ്ദുൾകലാം മാർഗിൽ സ്ഥിരമായി എത്തുന്ന പെൺകുട്ടിയെ നാട്ടിൽ

സംസ്ഥാനത്തെ 2000 ത്തോളം സർക്കാർ - എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബ്ബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം. News

Image
സംസ്ഥാനത്തെ 2000 ത്തോളം സർക്കാർ - എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബ്ബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബ്ബുകളിൽ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന് നടക്കും. സ്കൂളുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോമിൽ കുട്ടികൾ പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്.  സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിഞ്ജാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർഥികൾക്കായി ജൂൺ 3, 4, 5 തീയതികളിൽ രാവിലെ 6.30നും രാത്രി 8.00നും പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേർസ് ചാനൽ വഴി സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. അംഗങ്ങളായി തെരെഞ്ഞെടുക്കുന്നവർക്ക് ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം

കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ജലസംഭരണിയിൽ വീണ് കുട്ടി മരിച്ച സംഭവം, നഷ്ടപരിഹാരം നൽകണം : എസ്ഡിപിഐ. News

Image
കണ്ണൂർ: കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേക്ക് വേണ്ടി നിർമ്മിച്ചു കൊണ്ടിരിക്കുന്ന ജല സംഭരണിയിൽ വീണ് പതിനാലുകാരനായ മുഹമ്മദ് സെയിൻ ഷാസ് മരണപ്പെട്ടതിൽ എസ് ഡി പി ഐ കണ്ണൂർ മണ്ഡലം പ്രസിഡണ്ട് ഷഫീഖ് പി സി  അഗാധമായ ദുഖം രേഖപ്പെടുത്തി. കരാർ ഏറ്റെടുത്തവർ പ്രാഥമികമായി ചെയ്യേണ്ടുന്ന യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് ജലസംഭരണിയുടെ  പ്രവൃത്തി നടത്തി കൊണ്ടിരിക്കുന്നത്. ഈ അവസ്ഥ തുടർന്നാൽ ഇനിയും മരണങ്ങൾ ആവർത്തിക്കും. നേതാക്കൾ സംഭവസ്ഥലം സന്ദർശിച്ച സമയത്തും സമീപവാസികളും മറ്റും ഇതിനു സമീപത്തുകൂടി നടന്നു പോകുന്നത് കാണാമായിരുന്നു. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച അനാസ്ഥക്ക് കാരണക്കാരായ കരാറുകാരനെതിരെ നരഹത്യക്ക് കേസെടുക്കണം.  കൂടാതെ കുട്ടിയുടെ കുടുംബത്തിന് ഇരുപത്തിയഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. എസ് ഡി പി ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് എ ഫൈസൽ, മണ്ഡലം പ്രസിഡണ്ട് ഷെഫീഖ് പി സി, സെൻട്രൽ സിറ്റി കമ്മിറ്റി പ്രസിഡണ്ട് ആഷിഖ്, മുഷ്താഖ് എന്നിവർ കുടുംബത്തെയും സംഭവസ്ഥലവും  സന്ദർശിച്ചു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ് നാളെ. News

Image
സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ മേയ് 30ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.  വോട്ടെടുപ്പ് ചെവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ്.  അന്ന് രാവിലെ 6 മണിക്ക് മോക്പോൾ നടത്തും.  വോട്ടെണ്ണൽ മേയ് 31ന് രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.  9 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്.  ആകെ 60 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.  29 പേർ സ്ത്രീകളാണ്.  വോട്ടെണ്ണൽ ഫലം  www.lsgelection.kerala.gov.in   സൈറ്റിലെ TREND ൽ ലഭ്യമാകും.        ഉപതിരഞ്ഞെടുപ്പ്  നടക്കുന്ന  വാർഡുകൾ  ജില്ലാ   അടിസ്ഥാനത്തിൽ:     തിരുവനന്തപുരം  - തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ 18. മുട്ടട, പഴയകുന്നുമ്മേൽ  ഗ്രാമപഞ്ചായത്തിലെ 10. കാനാറ.   കൊല്ലം  - അഞ്ചൽ ഗ്രാമപഞ്ചായത്തിലെ 14. തഴമേൽ.   പത്തനംതിട്ട  – മൈലപ്ര ഗ്രാമപഞ്ചായത്തിലെ 05. പഞ്ചായത്ത് വാർഡ്.   ആലപ്പുഴ  - ചേർത്തല മുനിസിപ്പൽ കൗൺസിലിലെ 11. മുനിസിപ്പൽ ഓഫീസ്.   കോട്ടയം  - കോട്ടയം മുനിസിപ്പൽ കൗൺസിലിലെ 38. പുത്തൻതോട്, മണിമല

കണ്ണൂർ ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ വൻ തീ പിടിത്തം; നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. News

Image
കണ്ണൂർ : ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ വൻ തീ പിടിത്തം. ഇന്ന് പുലർച്ചെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ പടർന്നത്. നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.  ചേലോറ തീപിടുത്തം അട്ടിമറി സംശയിക്കുന്നു: മേയർ.  ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ ഇന്ന് കാലത്ത് ഉണ്ടായ തീപിടുത്തത്തിൽ അട്ടിമറി സംശയിക്കുന്നതായി മേയർ അഡ്വ. ടി ഒ മോഹനൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് മഴപെയ്തതുകൊണ്ടു തന്നെ കാലാവസ്ഥയുടെ സമ്മർദ്ദം മൂലം തീപിടിക്കേണ്ട സാഹചര്യം നിലവിലില്ല എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെയാണ് ഇക്കാര്യത്തിൽ അട്ടിമറി സംശയിക്കുന്നത്. ബ്രഹ്മപുരത്തെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ചേലോറയിൽ എല്ലാം മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ചേർത്തലയിലും മലപ്പുറത്തും മേജർ അളവിൽ മയക്കുമരുന്നുകൾ പിടികൂടി; നാല് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. News

Image
ആലപ്പുഴ ചേർത്തലയിലും മലപ്പുറത്തും മേജർ അളവിൽ മയക്കുമരുന്നുകൾ പിടികൂടി നാല് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ചേർത്തല നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി വിതരണത്തിന് കൊണ്ടുവന്ന 6 കിലോഗ്രാം കഞ്ചാവാണ് ചേർത്തല എക്സൈസ് ഇൻസ്പെക്ടറും സംഘവും പിടികൂടിയത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം വച്ച് കോട്ടയം മീനച്ചിൽ സ്വദേശികളായ മിഥുൻ കെ ബാബു (24 ), അമൽ സുരേന്ദ്രൻ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ആന്ധ്രയിൽ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ വഴി കേരളത്തിൽ എത്തിയശേഷം ബസ് മാർഗം സഞ്ചരിച്ചു ചേർത്തല കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് എക്‌സൈസിന്റെ പിടിയിലായത്. ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷത്തിലാണ് ഇവർ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം എസ് സുഭാഷ്, കെ വി സുരേഷ്, എം കെ . സജിമോൻ, മായാജി ഡി, സാനു ടി. ആർ സിവിൽ എക്സൈസ് ഓഫീസർ ഹരീഷ്, ഡ്രൈവർ വിനോദ്. കെ വി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിനി, അശ്വതി തുടങ്ങിയവർ പങ്കെടുത്തു.  മലപ്പുറം എടപ്പാളിലെ ലോഡ്ജിൽ നിന്നും യുവാക്കളെ എംഡിഎംഎയുമായ

റെയിൽവേ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി നിർമ്മിച്ച ജല സംഭരണിയിൽ പ്രായമുള്ള സെയിൻ ഷാസ് അപകടത്തിൽ മരിച്ചത് അത്യന്തം ദാരുണമായ സംഭവം : വി. ശിവദാസൻ എംപി; ഒരുതരത്തിലുമുള്ള സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നിർമ്മിച്ചിട്ടുള്ള ഇത്തരം നിർമ്മിതികൾ, ഒളിഞ്ഞിരിക്കുന്ന മരണക്കളങ്ങളെന്നും എംപി. News

Image
കണ്ണൂർ : കണ്ണൂർ ഇടചൊവ്വയിൽ റെയിൽവേ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി നിർമ്മിച്ച ജല സംഭരണിയിൽ സെയിൻ ഷാസ് അപകടത്തിൽ മരിച്ചത് അത്യന്തം ദാരുണമായ ഒരു സംഭവമാണെന്ന് വി. ശിവദാസൻ എംപി. കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം പാളത്തിനടുത്തായി കൂറ്റൻ മഴവെള്ള സംഭരണി കുഴിയിൽ കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെയാണ് ഉരുവച്ചാൽ സ്വദേശി നബീസാ ബാദിൽ അഷറഫിന്റെ മകൻ സെയിൻ ഷാസ് (14) മരണപ്പെട്ടത്. ശനിയാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ഒരുതരത്തിലുമുള്ള സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നിർമ്മിച്ചിട്ടുള്ള ഇത്തരം നിർമ്മിതികൾ, ഒളിഞ്ഞിരിക്കുന്ന മരണക്കളങ്ങളാണ്. അത്യന്തം അപകടകരങ്ങളായ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലായിരിക്കണം ഇത്തരം നിർമ്മാണ പ്രവൃത്തികൾ. ഇല്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ ഒരു തുടർ കഥയാകുമെന്നതിൽ സംശയമില്ലെന്നും സെയിൻ ഷാസിന്റെ കുടുംബത്തിന് അടിയന്തിരമായി റെയിൽവേ സഹായധനം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്നും ഒപ്പം ; മന്ത്രി പി.എ.മുഹമ്മദ് റിയാസ്. News

Image
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ കൂടെ ഉണ്ടാകുമെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കരുതലും കൈത്താങ്ങും കാസര്‍കോട് താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാസർക്കോട് :  ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്താത്തതിന്റെ പേരില്‍ ഒരു ശതമാനം പോലും നടക്കാതെ പോകരുത് എന്ന കാഴ്ച്ചപ്പാടാണ് സര്‍ക്കാരിനുള്ളത്. ഇതിനായി പരിപൂര്‍ണ ശ്രമമാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും നടത്തിവരുന്നത്. സാങ്കേതിക വിദ്യയുടെ സാധ്യതകളെ കൂടി ഉള്‍പ്പെടുത്തി കഴിഞ്ഞ ഏഴു വര്‍ഷമായി കേരള സര്‍ക്കാര്‍ ഈ ശ്രമം തുടരുകയാണ്. അതിന്റെ തുടര്‍ച്ച എന്നോണമാണ് ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്ലാ താലൂക്കുകളിലും മന്ത്രിമാര്‍ നേരിട്ടെത്തി അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. അടിയന്തിരമായി പരിഹരിക്കാന്‍ പറ്റുന്നവ അദാലത്ത് നടക്കുമ്പോള്‍ തന്നെ പരിഹരിക്കാന്‍ മുന്‍കൈ എടുത്തിട്ടുണ്ട്. സമയമെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടവ പരിഹരിക്കാന്‍ ജില്ലാ കളക്ടറ