കണ്ണൂർ പള്ളിപ്രം ഉപതിരഞ്ഞെടുപ്പ് ഫലം, സിപിഎമ്മിന്റെ കുപ്രചരണങ്ങൾക്ക് ജനങ്ങൾ നൽകിയ മറുപടി : മേയർ; ദേശീയതലത്തിലും സംസ്ഥാനതലത്തിലും നിരവധി അംഗീകാരം നേടി കേരളത്തിലെ ഇതര കോർപ്പറേഷനുകൾക്ക് മാതൃകയായി പ്രവർത്തിക്കുന്ന കണ്ണൂർ കോർപ്പറേഷന് എതിരെ അപവാദ പ്രചാരണം തൊഴിലാക്കി മാറ്റിയ സിപിഎം ഇനിയെങ്കിലും ആത്മ പരിശോധന നടത്തി ക്രിയാത്മക നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മേയർ. News
കണ്ണൂർ കോർപ്പറേഷൻ പള്ളിപ്രം ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ റെക്കോർഡ് വിജയം സിപിഎം കോർപ്പറേഷന് നേരെ നിരന്തരം നടത്തുന്ന കുപ്രചരണങ്ങൾക്ക് ജനങ്ങൾ നൽകിയ മറുപടിയാണ് എന്ന് മേയർ അഡ്വ. ടി ഒ മോഹനൻ പറഞ്ഞു. ആകെ രേഖപ്പെടുത്തിയ വോട്ടുകളിൽ യു ഡി എഫിന് 2006 വോട്ട് ലഭിച്ചപ്പോൾ എൽ ഡി എഫിന് 991 വോട്ട് മാത്രമാണ് ലഭിച്ചത്. യുഡിഎഫിന് കഴിഞ്ഞതവണത്തേക്കാൾ 150 ഓളം വോട്ട് കൂടുതൽ ലഭിച്ചപ്പോൾ എൽഡിഎഫിന് 170 ഓളം വോട്ടുകൾ കുറയുകയാണ് ചെയ്തത്.
ഇത് യുഡിഎഫ് ഭരണസമിതിക്ക് ജനങ്ങൾ നൽകിയ അംഗീകാരവും എൽഡിഎഫിന്റെ നിലപാടുകൾക്ക് ഏറ്റ തിരിച്ചടിയും ആണ്. നിരവധി വികസന ക്ഷേമ പ്രവർത്തനങ്ങളിലൂടെ ദേശീയതലത്തിലും സംസ്ഥാനതലത്തിലും നിരവധി അംഗീകാരം നേടി കേരളത്തിലെ ഇതര കോർപ്പറേഷനുകൾക്ക് മാതൃകയായി പ്രവർത്തിക്കുന്ന കണ്ണൂർ കോർപ്പറേഷന് എതിരെ അപവാദ പ്രചാരണം തൊഴിലാക്കി മാറ്റിയ സിപിഎം ഇനിയെങ്കിലും ആത്മ പരിശോധന നടത്തി ക്രിയാത്മക നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മേയർ പറഞ്ഞു.
Comments