എറണാകുളം കലൂർ ബസ് സ്റ്റാൻഡിൽ മയക്കുമരുന്ന് ലഹരിയിൽ പോലീസുകാരെ ആക്രമിച്ച പ്രതി പിടിയിൽ; ഇയാൾക്ക് കേരളത്തിൽ പല സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ ഉണ്ട്. News
കൊച്ചി : കലൂർ ബസ് സ്റ്റാൻഡിൽ മയക്കുമരുന്ന് ലഹരിയിൽ ആളുകളെ ഉപദ്രവിക്കുന്നു എന്ന് വിളിച്ചറിയിച്ചതിനെ തുടർന്നാണ് പോലീസ് കൺട്രോൾ റൂം വാഹനം കലൂർ ബസ്സ് സ്റ്റാന്റിന് എത്തിയത്. പോലീസ് വാഹനം അവിടെ പ്രശ്നം ഉണ്ടാക്കിയിരുന്ന ആളെ തടയാൻ ശ്രമിച്ചപ്പോൾ അയാൾ പോലീസിനെ ആക്രമിക്കുകയായിരുന്നു. അയാളുടെ കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ചുള്ള അക്രമത്തിൽ പോലീസ് കൺട്രോൾ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർക്കും സിവിൽ പോലീസ് ഓഫീസർക്കും ഗുരുതരമായി പരിക്കുപറ്റി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആണ്. ആ സമയം അവിടെ ഉണ്ടായിരുന്ന ലോഡിങ് തൊഴിലാളികളുടെ സഹായത്തോടെയാണ് മലപ്പുറം പൊന്നാനി സ്വദേശി യൂനസ് (23) നെ പോലീസ് പിടികൂടിയത്. ഇയാൾക്ക് കേരളത്തിൽ പല സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ ഉണ്ട്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊച്ചി നഗരത്തിൽ മയക്കുമരുന്ന് ഉപയോഗവും അതെ തുടർന്നുള്ള അക്രമ പ്രവർത്തനങ്ങൾ വർദ്ധിച്ചു വരുന്നതായും ഇതിനെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സേതുരാമൻ ഐ.പി.എസ് അറിയിച്ചു.
Comments