മറൈൻ ഡ്രൈവ് അബ്ദുൾകലാം മാർഗിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു സ്വർണ്ണാഭരണങ്ങൾ കവർന്നെടുത്ത സംഭവം : കണ്ണൂർ തളിപ്പറമ്പ് സ്വദേശി അടക്കം 2 യുവാക്കൾ പിടിയിൽ, ആഭരണങ്ങൾ പണയം വെച്ചും വില്പന നടത്തിയും ലഭിക്കുന്ന പണം കൊണ്ട് പ്രതികൾ മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള ആർഭാടജീവിതം നയിക്കുകയായിരുന്നു. News






കൊച്ചി : എറണാകുളം അബ്ദുൾകലാം മാർഗിൽ വിശ്രമത്തിനായി എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്നെടുത്തു പണയം വെക്കുകയും വിൽക്കുകയും ചെയ്ത വയനാട് ബത്തേരി ബീനാച്ചി സ്വദേശി പറമ്പത്ത് വീട്ടിൽ താഹിർ (21), കണ്ണൂർ തളിപ്പറമ്പ് സ്വദേശി തെക്കനത്ത് ആഷിൻ തോമസ് (25) എന്നിവരാണ് മുളവുകാട് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും 2 മോതിരവും ഒരു മാലയും അടങ്ങുന്ന സ്വർണ്ണാഭരണങ്ങൾ കാണാനില്ല എന്ന് പറഞ്ഞു ദമ്പതികൾ മുളവുകാട് പോലീസ് സ്റ്റേഷനിൽ പരാതി പറയാൻ വന്നപ്പോളാണ് പ്രണയം നടിച്ചുള്ള പീഡനവിവരവും അതിന്റെ മറവിൽ സ്വർണ്ണ കവർച്ചയും പോലീസ് പുറത്തുകൊണ്ട് വന്നത്. സംശയം തോന്നിയ പോലീസ് അനേഷണത്തിന്റെ ഭാഗമായി പ്രായപൂർത്തിയാകാത്ത മകളെയും കണ്ടു ചോദിച്ചപ്പോൾ ആണ് സ്വർണ്ണാഭരങ്ങൾ തന്റെ കാമുകൻ തട്ടിയെടുത്ത വിവരം പറയുന്നത്.പോലീസിന്റെ തന്ത്രപരമായ ചോദ്യം ചെയ്യലിൽ ആണ് പെൺകുട്ടി പീഡനവിവരവും മറ്റും സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസറുടെ അടുത്ത് വെളിപ്പെടുത്തിയത് സ്കൂൾ സമയം കഴിഞ്ഞു എറണാകുളം അബ്ദുൾകലാം മാർഗിൽ സ്ഥിരമായി എത്തുന്ന പെൺകുട്ടിയെ നാട്ടിൽ മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന താഹിർ പരിചയപെടുകയും ഇൻസ്റ്റാഗ്രാം ഐഡി വാങ്ങുകയും പിന്നീട് പെൺകുട്ടിയെ ചാറ്റിങ്ങിലൂടെ പ്രണയകുരുക്കിൽ വീഴ്ത്തുകയും ചെയ്തു. തന്റെ പേര് വിഷ്ണു എന്നാണെന്നാണ് താഹിർ പെൺകുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ചത് പ്രണയത്തിലായ പെൺകുട്ടിയെ താഹിർ അബ്ദുൾകലാം മാർഗിൽ മറ്റും വച്ചു ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. തുടർന്ന് തന്റെ കൂട്ടാളിയായ അഷിൻ ഒന്നിച്ചു പീഡനവിവരവും മറ്റും പുറത്തറിയിക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ ആഭരണങ്ങൾ ഓരോന്നായി തട്ടിയെടുക്കുകയായിരുന്നു തട്ടിയെടുത്ത ആഭരണങ്ങൾ പണയം വെക്കുന്നതും വില്പന നടത്തുന്നതും അഷിൻ ആണ്. ഒളിവിൽ പോയ താഹിർ വയനാടുള്ള വീട്ടിൽ നിന്നും ആണ് പോലീസ് പിടിയിലായത്. സ്റ്റേഷനിൽ എത്തിച്ച താഹിറിനെ ചോദ്യം ചെയ്തപോളാണ് അഷിൻ എറണാകുളത്ത് ഉള്ള വിവരം പോലീസ് അറിഞ്ഞത് അത്യാവശ്യമായി കാണണമെന്ന് താഹിർ ആഷിനെ ഫോൺ വിളിച്ചു പറഞ്ഞ പ്രകാരം ഹൈകോർട്ട് ഭാഗത്തെത്തിയ ആഷിൻ പോലീസിനെ കണ്ടു രക്ഷപെടാൻ ശ്രമിക്കുകയും തുടർന്ന് പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ആഭരണങ്ങൾ പണയം വെച്ചും വില്പന നടത്തിയും ലഭിക്കുന്ന പണം കൊണ്ട് പ്രതികൾ മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള ആർഭാടജീവിതം നയിക്കുകയായിരുന്നു. അബ്ദുൾകലാം മാർഗിൽ വരുന്ന മറ്റു പെൺകുട്ടികളെ ഇവർ ഇത്തരത്തിൽ പ്രണയം നടിച്ചു ലൈംഗികമായി ഉപയോഗിച്ച് പണം കവർന്നിട്ടുണ്ടോ എന്നും ലഹരിക്ക് അടിമകൾ ആക്കിയിട്ടുണ്ടോ എന്നും ഇത്തരത്തിലുള്ള സംഘങ്ങൾ കൂടുതൽ സജീവമാണോ എന്നും തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമാകും.

ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023