ഹവാല പണം പിടികൂടി. News
കാഞ്ഞങ്ങാട് : ഹവാല പണം പിടികൂടി. കാസർക്കോട് ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ പി എസിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർക്കോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധന യിൽ കുഴൽ പണം പിടികൂടി. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ പി. ഷൈനിന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ കുശാൽ നഗർ റയിൽവേ ഗേറ്റിനു സമീപം വെച്ച് നടത്തിയ പരിശോധനയിൽ ആണ് കെഎൽ 14 വൈ 2798 നമ്പർ ബൈക്കിൽ നിന്നും 8 ലക്ഷം രൂപ കുഴൽ പണവുമായി കാസർകോട് തളങ്കര പട്ടേൽ റോഡ് മുഹമ്മദ് ഷാഫി (45) നെയാണ് അറസ്റ്റ് ചെയ്തത്. പോലീസ് സംഘത്തിൽ അബൂബക്കർ കല്ലായി, നികേഷ്,ജിനേഷ്, പ്രണവ് എന്നിവർ ഉണ്ടായിരുന്നു.
Comments