കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 64 ലക്ഷത്തോളം രൂപ വരുന്ന 1048 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. News
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 64 ലക്ഷത്തോളം രൂപ വരുന്ന 1048 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. കാസർകോട് ചെങ്കള സ്വദേശി മുഹമ്മദ് സാബിത്തിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ഷാർജയിൽ നിന്ന് ഐ എക്സ് 744 വിമാനത്തിൽ വന്ന കാസർകോട് ചെങ്കള സ്വദേശി മുഹമ്മദ് സാബിത്ത് എന്ന യാത്രക്കാരനെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ തടഞ്ഞു. ഒരു കോഫി മേക്കറിന്റെ റോട്ടർ കോറിനുള്ളിൽ ഒളിപ്പിച്ച 63,92,800 രൂപ വിലവരുന്ന 1048 ഗ്രാം 24 കാരറ്റ് സ്വർണ്ണമാണ് പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി. ജയകാന്ത്, അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസ്, സുപ്രണ്ടുമാരായ കൂവൻ പ്രകാശൻ, എസ്. ഗീതാകുമാരി, ജെ. വില്യംസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വർണം പിടിച്ചത്
Comments