കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ജലസംഭരണിയിൽ വീണ് കുട്ടി മരിച്ച സംഭവം, നഷ്ടപരിഹാരം നൽകണം : എസ്ഡിപിഐ. News
കണ്ണൂർ: കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേക്ക് വേണ്ടി നിർമ്മിച്ചു കൊണ്ടിരിക്കുന്ന ജല സംഭരണിയിൽ വീണ് പതിനാലുകാരനായ മുഹമ്മദ് സെയിൻ ഷാസ് മരണപ്പെട്ടതിൽ എസ് ഡി പി ഐ കണ്ണൂർ മണ്ഡലം പ്രസിഡണ്ട് ഷഫീഖ് പി സി അഗാധമായ ദുഖം രേഖപ്പെടുത്തി. കരാർ ഏറ്റെടുത്തവർ പ്രാഥമികമായി ചെയ്യേണ്ടുന്ന യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് ജലസംഭരണിയുടെ പ്രവൃത്തി നടത്തി കൊണ്ടിരിക്കുന്നത്. ഈ അവസ്ഥ തുടർന്നാൽ ഇനിയും മരണങ്ങൾ ആവർത്തിക്കും. നേതാക്കൾ സംഭവസ്ഥലം സന്ദർശിച്ച സമയത്തും സമീപവാസികളും മറ്റും ഇതിനു സമീപത്തുകൂടി നടന്നു പോകുന്നത് കാണാമായിരുന്നു. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച അനാസ്ഥക്ക് കാരണക്കാരായ കരാറുകാരനെതിരെ നരഹത്യക്ക് കേസെടുക്കണം. കൂടാതെ കുട്ടിയുടെ കുടുംബത്തിന് ഇരുപത്തിയഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. എസ് ഡി പി ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് എ ഫൈസൽ, മണ്ഡലം പ്രസിഡണ്ട് ഷെഫീഖ് പി സി, സെൻട്രൽ സിറ്റി കമ്മിറ്റി പ്രസിഡണ്ട് ആഷിഖ്, മുഷ്താഖ് എന്നിവർ കുടുംബത്തെയും സംഭവസ്ഥലവും സന്ദർശിച്ചു.
Comments