മണിക്കിലുക്കത്തിന്റെ താളത്തില്‍ ഇന്ന് വിദ്യാലയ മുറ്റങ്ങളില്‍ കളിചിരികളുണരും; പുത്തനുടുപ്പിട്ട് വര്‍ണ്ണക്കുടചൂടി അക്ഷരമുറ്റങ്ങളിലേക്കെത്തുന്ന കുരുന്നുകള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും തുടക്കത്തിന്റെ മധുരാനുഭവം പകരാന്‍ വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയത
പുത്തനുടുപ്പിട്ട് വര്‍ണ്ണക്കുടചൂടി അക്ഷരമുറ്റങ്ങളിലേക്കെത്തുന്ന കുരുന്നുകള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും തുടക്കത്തിന്റെ മധുരാനുഭവം പകരാന്‍ വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയത്. ഇന്ന് വിദ്യാലയത്തിലെത്തുന്ന എല്ലാവർക്കും ന്യൂസ് ഓഫ് കേരളം വാർത്തയുടെ ആശംസകൾ
സംസ്ഥാന തല സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം, മലയിൻകീഴ് ജി എൽ പി ബി സ്‌കൂളിൽ നിർവഹിക്കും. നവാഗതർക്ക് മുഖ്യമന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്യുകയും സ്‌കൂളിലെ പുതിയ മന്ദിരം നാടിന് സമർപ്പിക്കുകയും ചെയ്യും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ 2023 -24 അദ്ധ്യയന വർഷത്തെ കലണ്ടർ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്യും. മധുരം മലയാളം, ഗണിതം രസം കുട്ടിക്കൂട്ടം കൈപ്പുസ്തക പ്രകാശനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ഹലോ ഇംഗ്ലീഷ് - കിഡ്‌സ് ലൈബ്രറി ബുക് സീരീസ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രകാശനം ചെയ്യും. അടൂർ പ്രകാശ് എം പി, ഐ ബി സതീഷ് എം എൽ എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, നവകേരളം കർമ പദ്ധതി 2 കോർഡിനേറ്റർ ഡോ. ടി എൻ സീമഎന്നിവർ മുഖ്യാതിഥികളാകും. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതം ആശംസിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടർ എ ഷാനവാസ്, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജ, മലയൻകീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ വൽസല കുമാരി എന്നിവർ സംബന്ധിക്കും. മന്ത്രി വി ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കും. തുടർന്ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരത്തിന് ശേ ഷമായിരിക്കും ചടങ്ങുകൾ ആരംഭിക്കുന്നത്. ഇതിന് പുറമെ സ്‌കൂൾ തലത്തിലും ജില്ലാ തലത്തിലും പ്രത്യേകം പ്രവേശനോത്സവങ്ങൾ സംസ്ഥാന വ്യാപകമായി നടക്കും.
Comments