Posts

Showing posts from February, 2023

ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ - കണ്ണൂർ

Image
• ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ  കൊന്നേരിപ്പാലം ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച് ഒന്ന് ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി  മുടങ്ങും. • ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ചേരൻ കുന്ന്, തവറൂൽ, പെരിങ്കോന്ന്  എന്നീ ഭാഗങ്ങളിൽ മാർച്ച് ഒന്ന് ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

സ്വതന്ത്ര പത്രപ്രവർത്തനത്തിനു കേരളത്തിൽ ഒരു വിലക്കുമുണ്ടാകില്ല, എല്ലാ പരിരക്ഷയും നൽകും: മുഖ്യമന്ത്രി; എത്ര കടുത്ത അസത്യം വിളിച്ചുപറഞ്ഞാലാണു കൂടുതൽ ആളുകളിലേക്ക് എത്തുകയെന്നതു മാത്രമായി മാധ്യമങ്ങളുടെ പരിഗണന മാറുന്നു.

Image
തിരുവനന്തപുരം :   സ്വതന്ത്രവും നീതിപൂർവകവും ജനാധിപത്യപരവുമായ പത്രപ്രവർത്തനത്തിനു കേരളത്തിൽ ഒരു വിലക്കുമുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പത്രസ്വാതന്ത്ര്യത്തിന് എല്ലാ പരിരക്ഷയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേരള സർവകലാശാല സെനറ്റ് ഹാളിൽ 2020ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരവും 2020, 2021 വർഷങ്ങളിലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 2020ലെ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡുകളും സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാധ്യമ പ്രവർത്തനത്തിനു ദേശീയതലത്തിൽ വലിയ ഭീഷണിയുണ്ടാകുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിഷ്പക്ഷവും നീതിപൂർവകവുമായി മാധ്യമപ്രവർത്തനം നടത്തുന്നവർ തടങ്കലിലാകുന്നു. പൗരന്മാരുടെ അവകാശങ്ങൾ പോലും ധ്വംസിക്കപ്പെടുന്നു. ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ അജണ്ടയാണിത്. പലയിടത്തും ജനാധിപത്യപരമായ പത്രപ്രവർത്തനത്തിനെതിരേ വിലക്കുകളും കടന്നാക്രമണങ്ങളും നടക്കുന്നു. അത്തരം രാഷ്ട്രീയത്തെ അപ്പാടെ എതിർക്കുന്ന രാഷ്ട്രീയമാണു കേരളത്തിലുള്ളത്. ഈ വ്യത്യാസം ഇല്ലെന്നു വരുത്തിത്തീർത്ത് രണ്ടും ഒന്നെന്നു വരുത്താൻ കേരളത്തിൽ ചിലർ കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. മാധ്യമപ്രവർത്തനമെ

റേഷൻകടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു: മന്ത്രി ജി.ആർ.അനിൽ; ഇന്ന് മുതൽ സംസ്ഥാനത്തൊട്ടാകെ റേഷൻകടകളുടെ പ്രവർത്തന സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകിട്ട് 4 മുതൽ 7 വരെയുമായി പുനഃക്രമീകരിച്ചു.

Image
സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തനം നിലവിലെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ച് പഴയ രീതിയിലേക്ക് മാറ്റുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. മാർച്ച് 1 മുതൽ സംസ്ഥാനത്തൊട്ടാകെ റേഷൻകടകളുടെ പ്രവർത്തന സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകിട്ട് 4 മുതൽ 7 വരെയുമായി പുനഃക്രമീകരിച്ചു. ഷിഫ്റ്റ് സമ്പ്രദായം പൊതുജനങ്ങൾക്ക് റേഷൻ വിഹിതം കൈപ്പറ്റുന്നതിന് പ്രയാസം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടതും, നിലവിൽ സംസ്ഥാനത്ത് വേനലിന്റെ കാഠിന്യം കൂടിവരുന്ന പശ്ചാത്തലത്തിലുമാണ് മുൻവർഷങ്ങളിലെപോലെ റേഷൻ കടകളുടെ പ്രവർത്തനം പുനഃക്രമീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഗുണഭോക്താക്കൾക്ക് യഥാസമയം കൈപ്പറ്റാൻ കഴിയാത്ത സാഹചര്യം പരിഗണിച്ച് ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് 4 വരെ നീട്ടിയതായും മന്ത്രി അറിയിച്ചു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കേരളത്തിലെ ഏറ്റവും വലിയ ഹാൻസ് വേട്ട പാലക്കാട്; ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്തിയ 2.75 കോടി വില വരുന്ന അഞ്ച് ലക്ഷത്തി എഴുപത്തി ആറായിരം ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തു: പിടിയിലായത് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് പുകയില ഉത്പന്നങ്ങൾ എത്തിക്കുന്ന വലിയ റാക്കറ്റിൻ്റെ കണ്ണികൾ.

Image
പാലക്കാട് : പാലക്കാട് വീണ്ടും വൻ ഹാൻസ് വേട്ട. ലോറിയിൽ കടത്തിയ അഞ്ചേമുക്കാൽ ലക്ഷം ഹാൻസ് പാക്കറ്റുകൾ,  കഞ്ചാവ്, മാരകായുധങ്ങൾ എന്നിവ  പിടികൂടി .ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചെർപ്പുളശ്ശേരി പോലീസും  ചേർന്ന് നടത്തിയ പരിശോധനയിൽ ഡൽഹിയിൽ  നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്തിയ നിരോധിത പുകയില ഉത്പന്നമായ  767 ചാക്കുകളിലുണ്ടായിരുന്ന  അഞ്ച് ലക്ഷത്തി  എഴുപത്തി ആറായിരം  ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തു. ചില്ലറ വിപണിയിൽ  രണ്ടേ മുക്കാൽ കോടിയോളം വില വരുന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. പ്രതികളുടെ കൈവശം നിന്നും 15 ഗ്രാം കഞ്ചാവ് മാരകായുധമായ വടിവാളുകൾ എന്നിവ കണ്ടെടുത്തു.സംസ്ഥാനത്തെ തന്നെ വലിയ ഹാൻസ് വേട്ടയാണിത്. ചെർപ്പുളശ്ശേരി  പോലീസ് സ്റ്റേഷന് സമീപം കച്ചേരിക്കുന്നിൽ  വെച്ചാണ് ഹാൻസ് ലോറി പിടികൂടിയത്.  ആട്ട, മൈദ ലോഡിനകത്താണ് ഹാൻസ് കടത്തിയത്.  ഹാൻസ്   കയറ്റിയ ലോറി ഓടിച്ച പാലക്കാട് പാലക്കാട് കാരാ കുറിശ്ശി ഇളമ്പുലാശ്ശേരി  ഇടവക്കത്ത് വീട്ടിൽ ഹനീഫ (48),  കൂടെ ലോറിയിൽ ഉണ്ടായിരുന്ന മലപ്പുറം കരുവാരക്കുണ്ട്   മുഹമ്മദ് ആരിഫ് കിളിക്കോട് (44)  എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തേക്ക് സപ്ലൈ ചെയ്യാനാണ്

യുവാവ് വാഹനാപകടത്തിൽ മരിച്ചു.

Image
കാസർക്കോട് :  കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറി സ്കൂടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൊഗ്രാൽ പുത്തൂർ കടവത്ത് മൊഗറിലെ അബ്ദുൽ ഖാദർ - ഫൗസിയ ദമ്പതികളുടെ മകൻ ഫാസിൽ തബശീർ (23) ആണ് മരിച്ചത്. കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ വസ്ത്ര മൊത്ത വ്യാപാരിയാണ് ഫാസിൽ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാസർകോട് പഴയ ബസ് സ്റ്റാൻഡിൽ വൺവേ ട്രാഫികിൽ ബദ്രിയ ഹോടെലിന് സമീപം വെച്ചാണ് അപകടം നടന്നത്. ഉടനെ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുന്നിൽ പോവുകയായിരുന്ന മറ്റൊരു വാഹനം ബ്രെകിട്ടപ്പോൾ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് കെഎസ്ആർടിസി ബസിന്റെ പിൻചക്രത്തിനടിയിൽ പെടുകയായിരുന്നു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

അങ്കണവാടി വർക്കർ, ഹെൽപ്പർ - (കണ്ണൂർ).

Image
കണ്ണൂർ : ഇരിക്കൂർ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലെ എരുവേശ്ശി, മലപ്പട്ടം, മയ്യിൽ, പയ്യാവൂർ ഗ്രാമപഞ്ചായത്തുകളുടെയും ശ്രീകണ്ഠാപുരം  നഗരസഭയുടെയും പരിധിൽ താമസിക്കുന്ന 18നും 46നും ഇടയിൽ പ്രായമുളള വനിതകളിൽ നിന്നും അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി പാസായവർക്ക് വർക്കർ തസ്തികയിലേക്കും എഴുത്തും വായനയും അറിയാവുന്നവർക്ക് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം. 2023 ജനുവരി ഒന്നിന് 46 വയസ് കവിയരുത്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക ശ്രീകണ്ഠാപുരത്തുള്ള ഇരിക്കൂർ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും അതത് ഗ്രാമപഞ്ചായത്ത്/ നഗരസഭ ഓഫീസുകളിലും ലഭിക്കും. അപേക്ഷ മാർച്ച് 15ന് വൈകിട്ട് അഞ്ച് മണിക്കകം ഇരിക്കൂർ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0460 2233416 . ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കണ്ണൂര്‍ സിറ്റി പോലീസ് സേനയിൽ നിന്നും വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നൽകി.

Image
കണ്ണൂർ : പോലീസ് സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം 28-02-2023 നു കണ്ണൂര്‍ സിറ്റി പോലീസ് സേനയിൽ നിന്നും വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നല്കി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറില്‍ ഒരുക്കിയ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് കുമാർ ഐ.പി.എസ് വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് മെമെന്റോയും പ്രശംസ പത്രവും  നൽകി ആശംസകള്‍ നേര്‍ന്നു. കണ്ണൂർ  കൺട്രോൾ റൂം സബ്ബ്‌ ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ഗ്രേഡ്)  വിനോദ് കുമാർ കെ.സി , കണ്ണൂർ സിറ്റി ഡി. എച്ച്. ക്യുവിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ  ഗോപാലകൃഷ്ണൻ .പി  എന്നീ ഓഫീസർമാരാണ് പോലീസ് സേനയിൽ നിന്നും വിരമിക്കുന്നത്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

മോഷണ കേസിൽ നിരവധി മോഷണ, നർക്കോട്ടിക് കേസുകളിലും പ്രതിയായ യുവാവ് പിടിയിൽ.

Image
  കാസർക്കോട് : മോഷണ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കാസർക്കോട് ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിൽ ഫെബ്രുവരി 11, 20 എന്നീ ദിവസങ്ങളിൽ നടന്ന മോഷണ കേസിലെ പ്രതി നിരവധി മോഷണ, നർക്കോട്ടിക് കേസുകളിലും പ്രതിയായ  കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ഗാർഡർ വളപ്പിൽ താമസിക്കുന്ന ആസിഫ് പി.എച്ച് (21) നെയാണ് ചീമേനി സബ് ഇൻസ്പെക്ടർ കെ അജിതയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കയ്യൂർ ഞണ്ടാടി, ആലന്തട്ട എന്നിവിടങ്ങളിൽ പകൽ സമയത്താണ് വീടിൻ്റെ പിൻഭാഗം പൂട്ട് പൊളിച്ച് അകത്ത് കയറി ഷെൽഫ് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ചത് കാസർക്കോട് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, കാഞ്ഞങ്ങാട് ഡി.വൈ.എസ് പി പി.ബാലകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ കണ്ടെത്തുന്നതിനായി സ്ക്വാഡ് രൂപീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ അജിത, ബാബു എന്നിവരെ കൂടാതെ എ.എസ് ഐ സുഗുണൻ എസ് സി.പി ഒ ഗിരീഷ് സി പി ഒ മാരായ സജിത്ത് കമൽ കുമാർ രഞ്ജിത്ത് എന്നിവരുമുണ്ടായിരുന്നു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

പബ്ലിക് ഹെൽത്ത് സെന്ററിലെ യു.ഡി ക്ലർക്കിനെ വിജിലൻസ് കോടതി ഒരു വർഷം കഠിനതടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.

പബ്ലിക് ഹെൽത്ത് സെന്ററിലെ  യു.ഡി ക്ലർക്കിനെ വിജിലൻസ് കോടതി ഒരു വർഷം കഠിനതടവിനും  പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. 2006 ലും,    2008 ലും      മലപ്പുറം ജില്ലയിലെ,    വെട്ടത്തൂര്‍ പ്രൈമറി ഹെല്‍ത്ത്‌ സെന്ററിലെ യു.ഡി ക്ലാർക്ക് ആയിരുന്ന പി.എസ്.ഗിരിവാസൻ ആകെ  1,32,800 രൂപ വെട്ടിപ്പ് നടത്തിയത്തിലേക്ക്  മലപ്പുറം  വിജിലന്‍സ് യുണിറ്റ് റെജിസ്റ്റര്‍  ചെയ്ത രണ്ട് കേസുകളില്‍ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി  കോഴിക്കോട് വിജിലന്‍സ് കോടതി ഒരു വർഷം  വീതം കഠിന തടവിനും, 10,000 രൂപ (പതിനായിരം രൂപ)  വീതം പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. പിഴ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധി ന്യായത്തില്‍ പറയുന്നു.    2006 ല്‍ വെട്ടത്തൂര്‍ പ്രൈമറി ഹെല്‍ത്ത്‌ സെന്ററില്‍  ജോലി നോക്കി വരവെ    അറ്റകുറ്റ പണികള്‍ക്കായി പഞ്ചായത്ത്‌ അനുവദിച്ച   39,900 രൂപ  പെരിന്തല്‍മണ്ണ  അര്‍ബന്‍  കോ- ഓപ്പറേറ്റിവ് ബാങ്കിന്‍റെ മേലാറ്റൂര്‍ശാഖയില്‍ ഒടുക്കുന്നതിന് മെഡിക്കല്‍ ഓഫീസര്‍  ആവശ്യപ്പെട്ടത് സ്വന്തം  ബാങ്ക് അക്കൌണ്ടിലേക്ക്   അടച്ച്   വെട്ടിപ്പ് നടത്തിയതിലേക്കും,  2008 ല്‍ ജൂനിയര്‍ പബ്ലിക്‌ ഹെല്‍ത്ത്‌ നേഴ്സ്മാര്‍ക്കുള്ള  നാഷണല്‍ റൂറല്‍ ഹെല്‍ത്ത്‌ മ

ബസ്സുകളിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി; മന്ത്രി ആന്റണി രാജു; നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവും ഇക്കാര്യത്തിൽ സാവകാശം വേണമെന്ന ബസ് ഉടമകളുടെ അഭ്യർത്ഥനയും മാനിച്ചാണ് തീരുമാനം.

Image
സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി മാർച്ച്  31  വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവും ഇക്കാര്യത്തിൽ സാവകാശം വേണമെന്ന ബസ് ഉടമകളുടെ അഭ്യർത്ഥനയും മാനിച്ചാണ് തീരുമാനം.സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങൾ ചർച്ച ചെയ്യാൻ കൊച്ചിയിൽ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ചു ചേർത്ത യോഗത്തിൽ കെഎസ്ആർടിസി ഉൾപ്പെടെ സംസ്ഥാനത്തോടുന്ന എല്ലാ ബസ്സുകളിലും ഫെബ്രുവരി  28 ന് മുൻപ് ക്യാമറകൾ ഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

മാർച്ച് ഒന്നു മുതൽ പി.ജി. ഡോക്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിലും: മന്ത്രി വീണാ ജോർജ്; പരമാവധി അതത് ജില്ലകളിലെ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള പിജി ഡോക്ടർമാരെയാണ് നിയമിക്കുന്നത്.

Image
*  താലൂക്ക് ,  ജില്ല ,  ജനറൽ ആശുപത്രികളിൽ സേവനം ലഭ്യമാകും മാർച്ച് ഒന്നു മുതൽ സംസ്ഥാനത്തെ സർക്കാർ ,  സ്വകാര്യ മേഖലയിലെ പിജി ഡോക്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകളിലെ രണ്ടാം വർഷ പിജി ഡോക്ടർമാരെ താലൂക്ക് ,  ജില്ല ,  ജനറൽ ആശുപത്രികളിലേക്കാണ് നിയമിക്കുന്നത്. നാഷണൽ മെഡിക്കൽ കമ്മീഷന്റെ നിബന്ധനയനുസരിച്ച് പിജി വിദ്യാർഥികളുടെ ട്രെയിനിംഗിന്റെ ഭാഗമായി ജില്ലാ റെസിഡൻസി പ്രോഗ്രാമനുസരിച്ചാണ് ഇവരെ വിന്യസിക്കുന്നത്. താലൂക്ക് തലം മുതലുള്ള ആശുപത്രികളിൽ മെഡിക്കൽ കോളേജുകളിലെ സ്പെഷ്യലിറ്റി വിഭാഗങ്ങളിലെ പിജി ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നതോടെ ആ ആശുപത്രികൾക്ക് സഹായകരമാകും. മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും റഫറൽ ,  ബാക്ക് റഫറൽ സംവിധാനങ്ങൾ നടപ്പിലാക്കാൻ നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി. ജില്ലാ റെസിഡൻസി പ്രോഗ്രാം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഡിസംബർ രണ്ടിന് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നാണ് അന്തിമ തീരുമാനമെടുത്തത്. സംസ്ഥാനതല നോഡൽ ഓഫീസറായി മെ

220 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് 13 വർഷം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും.

Image
കണ്ണൂർ : 220 കിലോഗ്രാം കഞ്ചാവ്  കടത്തിയ കേസിലെ പ്രതികൾക്ക് 13 വർഷം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്മെന്റ് സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ്  എക്‌സൈസ് കമ്മീഷണർ ടി. അനികുമാറും എക്സൈസ് സംഘവും 2021 ഡിസംബർ  10ന് കണ്ണൂർ കൂട്ടുപുഴയിൽ വച്ച് കണ്ടുപിടിച്ച കേസിൽ കെഎൽ 58 എബി 4481 നാഷണൽ പെർമിറ്റ്‌ ലോറിയിലും കെഎൽ 14 എഫ് 3524 പിക്കപ്പിലുമായി  220 കിലോഗ്രാം  കഞ്ചാവ് കടത്തി കൊണ്ട് വന്നതിന് ഒന്നാം പ്രതിയായ മട്ടന്നൂർ കോളാരി കളറോട് പുത്തൻപുര ഹൗസിൽ അബ്ദുൽ മജീദ്. പി.പി, രണ്ടാം പ്രതിയായ തലശ്ശേരി പാലയോട് കീഴല്ലൂർ എടയന്നൂർ സജിന മൻസിൽ  സാജീർ.സി.എം എന്നിവർക്ക് 13 വർഷം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും, മൂന്നാം പ്രതി  മട്ടന്നൂർ വെളിയമ്പ്ര ഷക്കീല മൻസിൽ ഷംസീർ.എന് 10 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും   വടകര എൻഡിപിഎസ് സ്‌പെഷ്യൽ കോടതി ശിക്ഷ വിധിച്ചു.  ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിൽ  രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. രാഗേഷ്  അന്വേഷണം പൂർത്തിയാക്കി കംപ്ലയിന്റ് റിപ്പോർട്ട്‌ സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി ഗവ: പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ സനൂജ്. എ

തളിപ്പറമ്പിൽ ഇറച്ചി കടയുടെ മറവിൽ മയക്കുമരുന്ന് വിൽപന ലക്ഷകണക്കിനു രൂപയുടെ എംഡിഎംഎ പിടികൂടി.

Image
കണ്ണൂർ : തളിപ്പറമ്പിൽ ഇറച്ചി കടയുടെ മറവിൽ മയക്കുമരുന്ന് വിൽപന ലക്ഷകണക്കിനു രൂപയുടെ എംഡിഎംഎ പിടികൂടി. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജിന്റെ പരിസരത്ത് നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങൾ വിലയുള്ള  57.700 ഗ്രാം എംഡിഎംഎയുമായി ഫ്രഷ് ബീഫ് സ്റ്റാൾ ഉടമ തളിപ്പറമ്പ് സ്വദേശി ഷഫീഖിനെയാണ് പിടികൂടിയത്. തളിപ്പറമ്പ് ഭാഗത്ത് മയക്കുമരുന്ന് വിൽക്കുന്ന മൊത്തവ്യാപാരിയാണ്ഇയാളെന്നും ദിവസങ്ങളായി ഇയാൾ നിരീക്ഷണത്തിലാണ്. ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നയാളെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരുന്നതായും എക്സൈസ് പറഞ്ഞു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എം.വി അഷ്റഫ് മലപ്പട്ടം, സിവിൽ എക്സൈസ് ഓഫീസർ വിനേഷ് ടി.വി, മുഹമ്മദ് ഹാരിസ് കെ, വനിതാ സിവിൽ എക്സൈസ് രമ്യ പി എന്നിവരും ഉണ്ടായിരുന്നു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

(ചൊവ്വാഴ്ച 28) കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

Image
• പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മഹാദേവ ഗ്രാമം, സുരഭി നഗർ, തെരു, മമ്പലം, എഫ് സി ഐ, പടോളി, കണ്ടങ്കാളി സ്‌ക്കൂൾ, കണകത്തറ, കാരളി അമ്പലം എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 28 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. • ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ഫാഷൻ ടെക്നോളജി, ഇ എസ് ഐ ആശുപത്രി, ആർ കെ ബേക്കറി പരിസരം എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 28 ചൊവ്വ രാവിലെ 10.30 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും. • വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ വെള്ളാനപൊയിൽ, വട്ടിപ്രംടൗൺ, വട്ടിപ്രം-118, വട്ടിപ്രംവയൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 28 ചൊവ്വ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. • കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ഒണ്ടേൻ പറമ്പ്, മടിയൻ മുക്ക്, ഭജന കോവിൽ, വി പി നൗഷാദ്, ടൈലകസ്, എസ് എൻ നഴ്സറി എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 28 ചൊവ്വ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കാഞ്ഞിരോട് കരക്കാട് കൂലോത്തുവളപ്പിൽ നളിനി നിര്യതയായി.

Image
കണ്ണൂർ : കാഞ്ഞിരോട് കരക്കാട് കൂലോത്തുവളപ്പിൽ നളിനി (86) നിര്യതയായി. ഭർത്താവ്: പരേതനായ കഞ്ഞാറ്റി കുമാരൻ. മക്കൾ : അശോകൻ (കാഞ്ഞിരോട്), പുഷ്പ (മട്ടന്നൂർ കല്ലൂര്), പ്രകാശൻ (റിട്ട. അധ്യാപകൻ, പട്ടാന്നൂർ ഹൈസ്കൂൾ), സതീശൻ (കാഞ്ഞിരോട്), രജിത (കാപ്പാട്), രതീശൻ (കാഞ്ഞിരോട് സർവീസ്‌ സഹകരണ ബാങ്ക് & സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി പള്ളിച്ചിറ കരക്കാട്ട്), സജിത (കോളിൽമൂല), പരേതനായ ദിനേശൻ (കുടുക്കിമൊട്ട). മരുമക്കൾ : സീത (കാഞ്ഞിരോട് ), പ്രസീത (അധ്യാപിക ചട്ടുകപ്പാറ ഗവ. ഹൈസ്കൂൾ), ഷൈമ (ഐ.സി.ഡി.എസ്‌ സൂപ്പർവൈസർ, കുറ്റ്യാട്ടൂർ  പഞ്ചായത്ത്), മോഹനൻ (കാപ്പാട്), രതീശൻ (കോളിൽമൂല), ജിബിഷ (പാതിരിയാട്), പരേതനായ കൃഷ്ണൻ (കല്ലൂർ മട്ടന്നൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് കണ്ണൂർ പയ്യാമ്പലം സ്മശാനത്തിൽ. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ച വാഹനം ലേലം ചെയ്യും - കാസർകോട്.

Image
കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും ബദിയടുക്ക, വിദ്യനഗര്‍, മഞ്ചേശ്വരം,കാസര്‍കോട്, കുമ്പള,വെള്ളരിക്കുണ്ട്, നിലേശ്വരം, ബേഡകം, രാജപുരം, ആദൂര്‍,മേല്‍പ്പറമ്പ  എന്നീ സ്റ്റേഷനുകളില്‍ സുക്ഷിച്ചിട്ടുള്ളതും അവകാശികള്‍ ഇല്ലാത്തതുമായ 19 ലോട്ടുകളില്‍ ഉള്‍പ്പെട്ട 159 വാഹനങ്ങള്‍ 19 ലോട്ടുകളായി തിരിച്ച് കേരള പോലീസ് ആക്ട് 56 ഉപവകുപ്പ് 77,10,11 പ്രകാരം എം.എസ്.ടി. സി ലിമിറ്റഡിന്റെ വെബ്സെറ്റായ www.mstcommerce.com മുഖേന മാര്‍ച്ച് 07ന് രാവിലെ 11 മുതല്‍ 3.30 വരെ ഇ-ലേലം ചെയ്യുന്നു. താല്‍പര്യമുള്ളവര്‍ എം.എസ്.ടി.സി വെബ്സെറ്റില്‍  രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. വാഹനങ്ങള്‍ പരിശോധിക്കണമെന്നുള്ളവര്‍ക്ക് ലേല തീയതിക്ക് തൊട്ട് മുന്‍പ് വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10   മുതല്‍ 5 വരെ വാഹനം സൂക്ഷിച്ചിട്ടുള്ള മേലാധികാരിയുടെ അനുമതിയോടെ പരിശോധിക്കാം ഫോണ്‍ 04994255461. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിലായി.

Image
കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം പാലാഴി ലാൻഡ് മാർക്ക് വേൾഡ് അപ്പാർട്ട്മെന്റിലെ മുറി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിലായി. കോഴിക്കോട് പെരുമണ്ണ സ്വദേശി  സവാദ് (28) ആണ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത് ബാബുവിന്റെ നേതൃത്വത്തിലുള്ള  സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 4 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കോഴിക്കോട് എക്സൈസ് സർക്കിൾ ഓഫീസും, ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. റെയ്‌ഡിൽ  പ്രിവന്റീവ് ഓഫീസർ യു പി മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിലീപ് കുമാർ ഡി എസ്, രാഗേഷ്. ടി കെ, ജസ്റ്റിൻ വി എ, ദീൻ ദയാൽ എസ് ആർ, സുരാജ് സി കെ, എക്സൈസ് ഡ്രൈവർ അബ്ദുൽ കരീം എന്നിവർ ഉണ്ടായിരുന്നു.   ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ തിരച്ചിലിൽ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ ; എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇയാൾ പതിവായി ചേർത്തലയിലും, പരിസരത്തും മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നു.

Image
ചേർത്തല: ചേർത്തലയിൽ  എംഡിഎംഎയും ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി അറസ്റ്റിലായി. ചേർത്തല റേഞ്ച് പാർട്ടിയും, ആലപ്പുഴ ഐ ബിയും  സംയുക്തമായി ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ തിരച്ചിലിലാണ് 28 ഗ്രാം എംഡിഎംഎയും, 27 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശ്ശൂർ അന്തിക്കാട് സ്വദേശി എം എസ് സംഗീത് (34 ) ആണ് പിടിയിലായത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇയാൾ പതിവായി ചേർത്തലയിലും, പരിസരത്തും മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഷാഡോ നിരീക്ഷണത്തിലായിരുന്നു ഇയാൾ.  എക്സൈസ് ഇൻസ്പെക്ടർ വി.ജെ റോയിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ അസി എക്സൈസ് ഇൻസ്പെക്ടർ എൻ ബാബു, ഐ ബി പ്രിവൻ്റീവ് ഓഫീസർ റോയി ജേക്കബ്, ഷിമ്പു പി ബെഞ്ചമിൻ, മായാജി ഡി, സിവിൽ എക്സൈസ് ഓഫിസർമാരായ ബി എം ബിയാസ്, പ്രതീഷ്, ശ്രീലാൽ, വനിത സിവിൽ എക്സൈസ് ഓഫിസർ സീനമോൾ കേ എസ് എന്നിവർ ഉണ്ടായിരുന്നു ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

മുട്ടത്തറ ഫ്ളാറ്റ് പദ്ധതി 15 മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

Image
മുട്ടത്തറ ഫ്ളാറ്റ് പദ്ധതി  15  മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. വിഴിഞ്ഞം പദ്ധതി ഒത്തുതീർപ്പ് വ്യവസ്ഥ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം സമരം ഒത്തുതീർപ്പുമായി ബന്ധപ്പെട്ട ഏഴ് തീരുമാനങ്ങളിലും നല്ല പുരോഗതിയുണ്ടെന്ന് യോഗം വിലയിരുത്തി. ജില്ലാ മോണിറ്ററിംഗ് സമിതികൾ കൃത്യമായി യോഗം ചേർന്ന് തീരുമാനങ്ങളുടെ പ്രവർത്തന പുരോഗതി അവലോകനം ചെയ്യണം. മണ്ണെണ്ണ എൻജിൻ മാറ്റി എൽ.പി.ജി ,  ഡീസൽ എൻജിൻ ആക്കുന്നതിനുള്ള പ്രദർശനം തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾക്കിടയിൽ നടത്തും. തുടർന്ന് മറ്റു ജില്ലകളിൽ ഇത് നടത്തും. യോഗത്തിൽ മന്ത്രിമാരായ സജി ചെറിയാൻ ,  അഹമ്മദ് ദേവർകോവിൽ ,  വി. ശിവൻകുട്ടി ,  ആന്റണി രാജു ,  ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ് ,  ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

തദ്ദേശ ഉപതിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി; വോട്ടെടുപ്പ് നാളെ, വോട്ടെണ്ണൽ മാർച്ച് 1 ന്.

Image
സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ ഫെബ്രുവരി 28 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ്. വോട്ടെണ്ണൽ മാർച്ച് 1 ന് നടത്തും. സമ്മതിദായകർക്ക് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് ,  പാസ്‌പോർട്ട് ,  ഡ്രൈവിംഗ് ലൈസൻസ് ,  പാൻ കാർഡ് ,  ആധാർ കാർഡ് ,  ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി. ബുക്ക് ,  ദേശസാൽകൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് ,  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ  ഉപയോഗിക്കാം. ഇടുക്കി ,  കാസർഗോഡ് ഒഴികെ 12 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത് ,  ഒരു ബ്ലോക്ക് പഞ്ചായത്ത് ,  ഒരു കോർപ്പറേഷൻ ,  രണ്ട് മുനിസിപ്പാലിറ്റി ,  23 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 97 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 40 പേർ സ്ത്രീകളാണ്. വോട്ടർപട്ടിക ജനുവരി 30 ന് പ്രസിദ്ധീകരിച്ചു. ആകെ 1,22,473 വോട്ടർമാർ. 58,315 പുരുഷന്മാരും 64,155 സ്ത്രീകളും 3 ട്രാൻസ്‌ജെൻഡറുകളും. പ