തളിപ്പറമ്പിൽ ഇറച്ചി കടയുടെ മറവിൽ മയക്കുമരുന്ന് വിൽപന ലക്ഷകണക്കിനു രൂപയുടെ എംഡിഎംഎ പിടികൂടി.
കണ്ണൂർ : തളിപ്പറമ്പിൽ ഇറച്ചി കടയുടെ മറവിൽ മയക്കുമരുന്ന് വിൽപന ലക്ഷകണക്കിനു രൂപയുടെ എംഡിഎംഎ പിടികൂടി. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജിന്റെ പരിസരത്ത് നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങൾ വിലയുള്ള 57.700 ഗ്രാം എംഡിഎംഎയുമായി ഫ്രഷ് ബീഫ് സ്റ്റാൾ ഉടമ തളിപ്പറമ്പ് സ്വദേശി ഷഫീഖിനെയാണ് പിടികൂടിയത്. തളിപ്പറമ്പ് ഭാഗത്ത് മയക്കുമരുന്ന് വിൽക്കുന്ന മൊത്തവ്യാപാരിയാണ്ഇയാളെന്നും ദിവസങ്ങളായി ഇയാൾ നിരീക്ഷണത്തിലാണ്. ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നയാളെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരുന്നതായും എക്സൈസ് പറഞ്ഞു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എം.വി അഷ്റഫ് മലപ്പട്ടം, സിവിൽ എക്സൈസ് ഓഫീസർ വിനേഷ് ടി.വി, മുഹമ്മദ് ഹാരിസ് കെ, വനിതാ സിവിൽ എക്സൈസ് രമ്യ പി എന്നിവരും ഉണ്ടായിരുന്നു.
Comments