മുട്ടത്തറ ഫ്ളാറ്റ് പദ്ധതി 15 മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം



മുട്ടത്തറ ഫ്ളാറ്റ് പദ്ധതി 15 മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. വിഴിഞ്ഞം പദ്ധതി ഒത്തുതീർപ്പ് വ്യവസ്ഥ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിഴിഞ്ഞം സമരം ഒത്തുതീർപ്പുമായി ബന്ധപ്പെട്ട ഏഴ് തീരുമാനങ്ങളിലും നല്ല പുരോഗതിയുണ്ടെന്ന് യോഗം വിലയിരുത്തി. ജില്ലാ മോണിറ്ററിംഗ് സമിതികൾ കൃത്യമായി യോഗം ചേർന്ന് തീരുമാനങ്ങളുടെ പ്രവർത്തന പുരോഗതി അവലോകനം ചെയ്യണം. മണ്ണെണ്ണ എൻജിൻ മാറ്റി എൽ.പി.ജിഡീസൽ എൻജിൻ ആക്കുന്നതിനുള്ള പ്രദർശനം തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾക്കിടയിൽ നടത്തും. തുടർന്ന് മറ്റു ജില്ലകളിൽ ഇത് നടത്തും.

യോഗത്തിൽ മന്ത്രിമാരായ സജി ചെറിയാൻഅഹമ്മദ് ദേവർകോവിൽവി. ശിവൻകുട്ടിആന്റണി രാജുചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ്ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023