220 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് 13 വർഷം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും.
കണ്ണൂർ : 220 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് 13 വർഷം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്മെന്റ് സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനികുമാറും എക്സൈസ് സംഘവും 2021 ഡിസംബർ 10ന് കണ്ണൂർ കൂട്ടുപുഴയിൽ വച്ച് കണ്ടുപിടിച്ച കേസിൽ കെഎൽ 58 എബി 4481 നാഷണൽ പെർമിറ്റ് ലോറിയിലും കെഎൽ 14 എഫ് 3524 പിക്കപ്പിലുമായി 220 കിലോഗ്രാം കഞ്ചാവ് കടത്തി കൊണ്ട് വന്നതിന് ഒന്നാം പ്രതിയായ മട്ടന്നൂർ കോളാരി കളറോട് പുത്തൻപുര ഹൗസിൽ അബ്ദുൽ മജീദ്. പി.പി, രണ്ടാം പ്രതിയായ തലശ്ശേരി പാലയോട് കീഴല്ലൂർ എടയന്നൂർ സജിന മൻസിൽ സാജീർ.സി.എം എന്നിവർക്ക് 13 വർഷം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും, മൂന്നാം പ്രതി മട്ടന്നൂർ വെളിയമ്പ്ര ഷക്കീല മൻസിൽ ഷംസീർ.എന് 10 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും വടകര എൻഡിപിഎസ് സ്‌പെഷ്യൽ കോടതി ശിക്ഷ വിധിച്ചു. ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. രാഗേഷ് അന്വേഷണം പൂർത്തിയാക്കി കംപ്ലയിന്റ് റിപ്പോർട്ട് സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി ഗവ: പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ സനൂജ്. എ ഹാജരായി.
Comments