മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിലായി.
കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം പാലാഴി ലാൻഡ് മാർക്ക് വേൾഡ് അപ്പാർട്ട്മെന്റിലെ മുറി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിലായി. കോഴിക്കോട് പെരുമണ്ണ സ്വദേശി സവാദ് (28) ആണ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 4 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കോഴിക്കോട് എക്സൈസ് സർക്കിൾ ഓഫീസും, ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ യു പി മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിലീപ് കുമാർ ഡി എസ്, രാഗേഷ്. ടി കെ, ജസ്റ്റിൻ വി എ, ദീൻ ദയാൽ എസ് ആർ, സുരാജ് സി കെ, എക്സൈസ് ഡ്രൈവർ അബ്ദുൽ കരീം എന്നിവർ ഉണ്ടായിരുന്നു.
Comments