മോഷണ കേസിൽ നിരവധി മോഷണ, നർക്കോട്ടിക് കേസുകളിലും പ്രതിയായ യുവാവ് പിടിയിൽ.
കാസർക്കോട് : മോഷണ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കാസർക്കോട് ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിൽ ഫെബ്രുവരി 11, 20 എന്നീ ദിവസങ്ങളിൽ നടന്ന മോഷണ കേസിലെ പ്രതി നിരവധി മോഷണ, നർക്കോട്ടിക് കേസുകളിലും പ്രതിയായ
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ഗാർഡർ വളപ്പിൽ താമസിക്കുന്ന ആസിഫ് പി.എച്ച് (21) നെയാണ് ചീമേനി സബ് ഇൻസ്പെക്ടർ കെ അജിതയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കയ്യൂർ ഞണ്ടാടി, ആലന്തട്ട എന്നിവിടങ്ങളിൽ പകൽ സമയത്താണ് വീടിൻ്റെ പിൻഭാഗം പൂട്ട് പൊളിച്ച് അകത്ത് കയറി ഷെൽഫ് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ചത് കാസർക്കോട് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, കാഞ്ഞങ്ങാട് ഡി.വൈ.എസ് പി പി.ബാലകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ കണ്ടെത്തുന്നതിനായി സ്ക്വാഡ് രൂപീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ അജിത, ബാബു എന്നിവരെ കൂടാതെ എ.എസ് ഐ സുഗുണൻ എസ് സി.പി ഒ ഗിരീഷ് സി പി ഒ മാരായ സജിത്ത് കമൽ കുമാർ രഞ്ജിത്ത് എന്നിവരുമുണ്ടായിരുന്നു.
Comments