Posts

Showing posts from December, 2022

കേരളത്തിൽ ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിന് മദർ-ന്യൂബോൺ കെയർ യൂണിറ്റ് : നവജാതശിശു ചികിത്സ മേഖലയിൽ ഈ സംരംഭം ഒരു നാഴികക്കല്ലായി മാറുമെന്ന് മന്ത്രി,

Image
  ›   സംസ്ഥാനത്തെ ആദ്യ സംരംഭം പുതുവർഷത്തിൽ പ്രവർത്തനമാരംഭിക്കും സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മദർ-ന്യൂബോൺ കെയർ യൂണിറ്റ് (എം.എൻ.സി.യു) കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ സജ്ജമായി. ജനുവരി രണ്ടിന് ഉച്ചയ്ക്ക് 1.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.നവജാതശിശു ചികിത്സ മേഖലയിൽ ഈ സംരംഭം ഒരു നാഴികക്കല്ലായി മാറുമെന്ന് മന്ത്രി പറഞ്ഞു. നവജാത ശിശുക്കളുടെ പരിചരണത്തിൽ അമ്മമാരുടെ സാന്നിധ്യം ഉറപ്പാക്കിയുള്ള ചികിത്സാ പദ്ധതിയാണ് എം.എൻ.സി.യു. ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു നൂതന ആശയമാണിത്. ഇതിലൂടെ മാതൃശിശു ബന്ധം ഊട്ടിയുറപ്പിക്കുന്നതിനോടൊപ്പം, നവജാത ശിശു പരിചരണവും, കരുതലും, മുലയൂട്ടലും, കൂടുതൽ ശക്തമാകുന്നു. ഇതിലൂടെ കുഞ്ഞിന്റെ വേഗത്തിലുള്ള രോഗമുക്തിയും കുറഞ്ഞ ആശുപത്രി വാസവും ഉറപ്പാക്കാൻ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.ഇന്ത്യയിൽ നാമമാത്രമായി വിരലിലെണ്ണാവുന്ന കേന്ദ്രങ്ങളിൽ മാത്രമേ ഈ സംവിധാനം നിലവിലുള്ളൂ. ആധുനിക സൗകര്യങ്ങളോട് കൂടിയ എം.എൻ.സി.യു.യിൽ എട്ട് കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്.ഉത്തര കേരളത്തിൽ

മോക്ഡ്രില്ലിനിടെ മരണം: വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ് : സംഭവത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം പത്തനംതിട്ട കളക്ടർ കൈമാറിയിരുന്നു.

Image
  ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ   കല്ലൂപ്പാറ  സ്വദേശി ബിനു സോമൻ മരണപ്പെട്ട സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ  ഉത്തരവിട്ടു. ചീഫ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.സംഭവത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം  പത്തനംതിട്ട കളക്ടർ  കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ്   വകുപ്പ് തല അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. ഇന്നലെയാണ്   പത്തനംതിട്ട വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം  മോക്ഡ്രിൽ നടത്തുന്നതിനിടെ  കല്ലൂപ്പാറ പാലത്തിങ്കൽ സ്വദേശി ബിനു സോമൻ  മുങ്ങി മരിച്ചത്.

പുതുവർഷത്തെ വരവേറ്റ് ലോകം.

Image
    പ്രിയപ്പെട്ട വായനക്കാർക്ക് 'ന്യൂസ് ഓഫ് കേരളം വാർത്ത'യുടെ പുതുവത്സരാശംസകൾ.   പുതുവർഷത്തെ വരവേറ്റ് ലോകം. ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളും ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളും അടങ്ങിയ ഓഷ്യാനിയ വൻകരയിലാണ് പുതുവർഷം ആദ്യമെത്തിയത്‌. കിരിബാട്ടിയിലെ ക്രിതിബതി ദ്വീപാണ്‌ പുതുവർഷത്തെ ആദ്യം വരവേറ്റ ജനവാസമേഖല. ഇന്ത്യൻ സമയം ഡിസംബർ 31ന് വൈകിട്ട്‌ 3.30 മുതൽ ഇവിടെ പുതുവർഷാഘോഷം തുടങ്ങി. ന്യൂസിലൻഡാണ്‌ പുതുവർഷത്തെ ആഘോഷാരവങ്ങളോടെ ആദ്യം വരവേറ്റത്. ഓക്‌ലൻഡിൽ വർണാഭമായ വെടിക്കെട്ടൊരുക്കി രാജ്യം 2023നെ വരവേറ്റു. ഗൾഫ്‌ രാജ്യങ്ങളും പുതുവർഷത്തെ ആഘോഷപൂർവം വരവേറ്റു. യുഎഇയിൽ ബുർജ്‌ ഖലീഫയിലെ ദൃശ്യവിരുന്നിന്‌ സാക്ഷിയാകാൻ ആയിരങ്ങൾ എത്തി.

പുതുവർഷ സമ്മാനവുമായി പൊതുവിദ്യാഭാസ വകുപ്പ് : 136 പുതിയ അധ്യാപക നിയമനങ്ങൾ.

  തൃശൂർ : പുതുവർഷസമ്മാനമായി 136പുതിയ അധ്യാപക നിയമനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. 44 എൽ പി സ്കൂൾ അദ്ധ്യാപകരേയും 92 യു പി സ്കൂൾ അധ്യാപകരേയുമാണ് ഇപ്പോൾ നിയമിക്കുന്നത്.എൽ പി സ്കൂൾ അധ്യാപകരുടെ നിയമന ഉത്തരവുകൾ ഉദ്യോഗാർഥികൾക്ക് അയച്ചു കഴിഞ്ഞു. അടുത്ത പ്രവൃത്തി ദിവസം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ എത്തി സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയാൽ ഈ അധ്യാപകർക്ക് ജോലിയിൽ പ്രവേശിക്കാം. 92 യു പി അധ്യാപകർക്കു ള്ള  നിയമന ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും. നേരത്തെ, ഓണസമ്മാനമായി 215 എൽ പി സ്കൂൾ അധ്യാപകർക്ക് നിയമനം നൽകിയിരുന്നു. ഇപ്പോൾ നടക്കുന്നതുൾപ്പടെ ഉൾപ്പെടെ 351 അധ്യാപകർക്കാണ് ഈ അധ്യയനവർഷം നിയമനം നൽകുന്നത്. ജില്ലയുടെ ചരിത്രത്തിൽ ഇതാദ്യമാണ്.2019ന് ശേഷം വിദ്യാലയങ്ങളിൽ തസ്തികാനിർണ്ണയം നടന്നിരുന്നില്ല.19ലെ തസ്തികൾ തന്നെ കഴിഞ്ഞ രണ്ടു വർഷവും തുടർന്നു. ഈ വർഷം തസ്തികാനിർണ്ണയം നടക്കുകയാണ്.ഈ വർഷം ഉണ്ടായ അധികതസ്തികൾ കണക്കാക്കുന്നതിലേക്കായി ഉന്നതതല പരിശോധന ജില്ലയിൽ പൂർത്തിയായതായി വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ പറഞ്ഞു.

റേഷൻ കടകളുടെ പ്രവർത്തന സമയം.

Image
  2023  ജനുവരി രണ്ടുമുതൽ  31  വരെയുള്ള റേഷൻ കടകളുടെ പ്രവർത്തന സമയം പ്രസിദ്ധീകരിച്ചു. എറണാകുളം ,  കോഴിക്കോട് ,  തിരുവനന്തപുരം ,  കണ്ണൂർ ,  കോട്ടയം ,  കാസർകോട് ,  ഇടുക്കി ജില്ലകളിൽ  2  മുതൽ  7  വരെയും  16  മുതൽ  21  വരെയും രാവിലെ  8  മുതൽ ഒരു മണിവരെയും  9  മുതൽ  14  വരെയും  23  മുതൽ  28  വരെയും  30, 31  തീയതികളിലും ഉച്ചയ്ക്ക്  2  മുതൽ വൈകിട്ട്  7  വരെയും പ്രവർത്തിക്കും. മലപ്പുറം ,  തൃശൂർ ,  പാലക്കാട് ,  കൊല്ലം ,  ആലപ്പുഴ ,  പത്തനംതിട്ട ,  വയനാട് ജില്ലകളിൽ  9  മുതൽ  14  വരെയും  23  മുതൽ  28  വരെയും  30, 31  തീയതികളിലും രാവിലെ  8  മുതൽ  1  മണിവരെയും   2  മുതൽ  7  വരെയും  16  മുതൽ  21  വരെയും ഉച്ചയ്ക്ക്  2  മുതൽ വൈകിട്ട്  7  മണി വരെയും കടകൾ പ്രവർത്തിക്കും.

സ്റ്റേറ്റ് ബാങ്ക് 30 ലക്ഷം തട്ടിപ്പ് : മുഖ്യ സൂത്രധാരകരിൽ ഒരാൾ നേപ്പാൾ അതിർത്തിഗ്രാമത്തിൽ നിന്നും പിടിയിൽ.

Image
  പാലക്കാട്: മേഴ്സികോളെജ് എസ്.ബി.ഐ ബാങ്കിൽ നിന്നും ഓൺലൈൻവഴി 30 ലക്ഷം തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരനെ നേപ്പാൾ അതിർത്തിയിൽ നിന്നും പാലക്കാട് സൗത്ത് പോലീസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതിയും ഇന്ത്യാ നേപ്പാൾ അതിർത്തി കേന്ദ്രീകരിച്ച് കള്ളക്കടത്ത് നടത്തുന്ന സംഘത്തിൻ്റെ  തലവനുമായ ബീഹാർ അരാരിയ ജില്ല ദുമരിയ സ്വദേശി മഹേന്ദ്രപ്രസാദ് മണ്ഡൽ മകൻ 32 വസുള്ള ജീവൻകുമാർ ആണ് അറസ്റ്റിലായത്. നർപത്ഗഞ്ച് ലോക്കൽ പോലീസ് സ്റ്റേഷനിൽ നിരവധി മാഫിയാ സംഘങ്ങളെ കുടുക്കാൻ സഹായിയായി ഇയാൾ പ്രവർത്തിച്ചിരിുന്നതിനാലും സ്ഥലത്തെ പ്രമുഖ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളതിനാലും ലോക്കൽ പോലീസ് ആദ്യം സഹായിക്കാൻ മടിച്ചുനിന്നതിനെത്തുടർന്ന് പാലക്കാട് ജില്ലാപോലീസ് മേധാവി വിശ്വനാഥ് ഐ.പി.എസ്, പാലക്കാട് എ.എസ്.പി ഷാഹുൽഹമീദ് ഐ.പി.എസ് എന്നിവരുടെ സമയോജിത ഇടപെടലിൽ അരാരിയ ജില്ലാ പോലീസ് മേധാവിയുടെ പിന്തുണ കൂടി ലഭിച്ചതിനെത്തുടർന്നാണ് പ്രതിയുടെ മാറിമറിഞ്ഞുള്ള സാന്നിദ്ധ്യസ്ഥലങ്ങൾ തിരിച്ചറിയാനും പെട്ടെന്ന് വലയിലാക്കാനും കഴിഞ്ഞത്. ഡൽഹി, പാറ്റ്നാ, ചണ്ഡിഗഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രതിയും മറ്റു രണ്ടു പേരും ചേർന

പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ കാലം ചെയ്തു.

Image
വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ (95) കാലം ചെയ്തു. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന പോപ്പ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു.  എട്ടു വര്‍ഷത്തോളം കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ശേഷം അനാരോഗ്യം കാരണം  സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. 2005 ല്‍ സഭയുടെ പരമാധ്യക്ഷനായ അദ്ദേഹം 2013 ലാണ് സ്ഥാനത്യാഗം ചെയ്തത്. തുടര്‍ന്ന് വത്തിക്കാനിലെ ആശ്രമത്തില്‍ വിശ്രമത്തിലും ചികിത്സയിലുമായിരുന്നു.  ജോസഫ് റാറ്റ്‌സിംഗര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. മുന്‍ഗാമിയായ ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ കൈപിടിച്ച് നടക്കുകയും പിന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അധികാരം കൈമാറുകയും ചെയ്ത സഭാതലവനായിരുന്നു അദ്ദേഹം.  

അയ്യപ്പഭക്തർക്ക് രക്ഷകരായി പോലീസ് ഉദ്യോഗസ്ഥർ.

Image
  നിലക്കൽ  കണ്ട്രോൾ എമർജൻസി മൊബൈൽ 1 ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ ഗ്രെഡ് എസ്ഐ ശ്രീധർ, ആലത്തൂർ സ്റ്റേഷൻ ഡ്രൈവർ സുഭാഷും  ഡിസംബർ 27 പുലർച്ചെ 1 മണി മുതൽ  5 മണി വരെയുള്ള ഡ്യൂട്ടി ടേൺ സമയത്ത് ഏകദേശം 03:50 മണിയോട് കൂടി പമ്പയിൽ നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോകുകയായിരുന്ന കാർ പ്ലാപ്പള്ളിക്കടുത്ത് ഒരു മരത്തിൽ ഇടിച്ച വിവരം ലഭിച്ചതനുസരിച്ച്,സംഭവ സ്ഥലത്തേക്ക് തിരിക്കുകയും സംഭവ സ്ഥലത്ത് അപകടത്തിൽപ്പെട്ട  കാറിൽ നിന്നും പുകയും തീയും ഉയരുകയായിരുന്നു, ഈ സമയം കാറിനുള്ളിലേക്ക് പുക വ്യാപിച്ചിരുന്നു, ഡോർ  ലോക്കായി പോയതിനാൽ പുറത്തിറങ്ങാൻ പറ്റാതെ കാറിൽ കുടുങ്ങിയ 4 അയ്യപ്പഭക്തരെ, കാറിൻ്റെ ഗ്ലാസ്  കല്ലെടുത്ത്  കുത്തിപ്പൊട്ടിച്ച്,  വളരെ സാഹസികമായി, സ്വന്തം ജീവൻപോലും പണയപ്പെടുത്തി പുറത്തേക്ക് വലിച്ച്  എടുക്കുകയും, ഡ്രൈവർ സീറ്റിൽ കുടുങ്ങി കിടന്ന ഡ്രൈവറെ വളരെ ശ്രമകരമായി  പുറത്തെടുക്കുമ്പോഴേക്കും ബോണറ്റിൽ നിന്നും തീ ആളി കത്താൻ തുടങ്ങിയിരുന്നു. സമയോചിതമായി പിക്കറ്റ് ഡ്യൂട്ടി, BDDS, ആംബുലൻസ്, ഫയർ ഫോഴ്സ് മുതലായവർ സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുക

മുസ്ലിം ലീഗ് നേതാവ് കെ.കെ. അബ്ദുറഹിമാൻ മാസ്റ്റർ അന്തരിച്ചു : കെ കെ അബ്ദുറഹ്മാൻ മാസ്റ്റർ കണ്ണൂർ ജില്ലയിലെ മുസ്ലിംലീഗിന്റെ സംഘടനാ രംഗത്ത് തലയെടുപ്പോടെ പ്രവർത്തിച്ച വ്യക്തിത്വം : അഡ്വ. അബ്ദുൽ കരീം ചെലേരി.

Image
  കണ്ണൂർ : കണ്ണൂർ ജില്ല മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും, തളിപ്പറമ്പ് മണ്ഡലം മുസ്ലിംലീഗിന്റെ മുൻ പ്രസിഡണ്ടും, തളിപ്പറമ്പ് നിയോജകമണ്ഡലം യുഡിഎഫ് ചെയർമാനും, കെ.എസ്.ടി.യുവിൻറെ മുൻ ജില്ലാ പ്രസിഡണ്ടും, കണ്ണൂർ ജില്ലയിലെ മുസ്ലിം ലീഗ് സംഘടനാ രംഗത്തെ പ്രമുഖ നേതാവുമായിരുന്ന മാണിയൂരിലെ കെ.കെ.അബ്ദുറഹ്മാൻ മാസ്റ്റർ അന്തരിച്ചു. ഇന്നലെ (വെള്ളിയാഴ്ച)  മാണിയൂർ തണ്ടപ്പുറം ശാഖാ മുസ്ലിംലീഗിന്റെ വിപുലമായ സമ്മേളനം ത്തിലും വൈകുന്നേരം മുതൽ ആരംഭിച്ച സമ്മേളനത്തിന്റെ സമാപന സമ്മേളന വേദിയിലും അദ്ദേഹം ഉണ്ടായിരുന്നു. രാത്രി പത്തര മണിയോടു കൂടിയാണ് ആ സമ്മേളനം സമാപിച്ചത്.  രാത്രി പത്തര മണിവരെ അദ്ദേഹം കർമ്മസരണിയിൽ സജീവമായിമായിരുന്നു. പ്രാദേശിക മുസ്ലിംലീഗ് നേതാക്കളുമായി ആലോചിച്ച് പഞ്ചായത്ത് മുസ്ലിംലീഗിന്റെ സമ്മേളന തീയതി അടക്കം നിശ്ചയിച്ച് രാത്രി 11 മണിയോടുകൂടിയാണ് എല്ലാവരും പിരിഞ്ഞത്. കണ്ണൂർ ജില്ലയിലെ മുസ്ലിംലീഗിന്റെ സംഘടനാ രംഗത്ത് തലയെടുപ്പോടെ  പ്രവർത്തിച്ച ഒരു  വ്യക്തിത്വമായിരുന്നു കെ കെ അബ്ദുറഹ്മാൻ മാസ്റ്ററെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി അനുസ്മരിച്ചു. കഴിഞ്ഞ സംഘടന തിരഞ്ഞെടുപ്

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ : പിടിയിലായത് കണ്ണൂർ ടൗൺ ഭാഗങ്ങളിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാനി.

Image
കണ്ണൂർ : മാരക മയക്കുമരുന്നായ  എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. ക്രിസ്തുമസ് -പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റ ഭാഗമായി എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ  കണ്ണോത്തുംചാൽ ഭാഗങ്ങളിൽ  നടത്തിയ പരിശോധനയിലാണ്   കെഎൽ - 59 - 7567 കാറിൽ കടത്തി കൊണ്ടു വന്ന 132  ഗ്രാം എംഡിഎംഎ പിടികൂടിയത്. കണ്ണൂർ കണ്ണൂക്കര മാണിക്കക്കാവിന് സമീപം സലീം ക്വാർട്ടേഴ്സിൽ റിയാസ് സാബിർ (36) ആണ് പിടിയിലായത്. കണ്ണൂർ ടൗൺ ഭാഗങ്ങളിൽ മയക്കുമരുന്ന്  എത്തിക്കുന്നതിൽ പ്രധാനിയാണ് അറസ്റ്റിലായ റിയാസെന്ന് എക്സൈസ് പറഞ്ഞു. ആഴ്ച്ചകളോളമായി ഇയാൾ എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. എംഡിഎംഎ  കണ്ടെടുത്ത എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ബിജു. സി. കെ, പ്രവീൺ. എൻ. വി. പ്രിവന്റീവ് ഓഫീസർ ഗ്രേഡ്  ദിനേശൻ. പി.കെ,  സിവിൽ എക്‌സൈസ് ഓഫീസർമാരായ  സജിത്ത്.എം, രജിത്ത് കുമാർ. എൻ.റോഷി. കെ. പി, അനീഷ്. ടി.വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മാരായ ദിവ്യ. വി. വി, ഷമീന. എം. പി.സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ  അജിത്ത്.സി  എന്നിവരും ഉണ്ടായിരുന്നു.

തയ്യിൽ മൈതാനപള്ളി ഫാത്തിബി.ടി.പി നിര്യാതയായി.

Image
 കണ്ണൂർ സിറ്റി : തയ്യിൽ മൈതാനപള്ളിക്ക് സമീപം എസ്. പാലസിൽ ഫാത്തിബി.ടി.പി (76) നിര്യാതയായി. ഭർത്താവ് : പരേതനായ മഠത്തിൽ ഖാലിദ്. മക്കൾ : ഷബീർ. ടി.പി, ശാക്കിറ. ടി.പി, സാജിദ. ടി.പി, ഷംസീർ. ടി.പി. മരുമക്കൾ : സബ്രീന, അലി.ടി, ഉബൈദ്.ടി, ഷർമിന എൻ.കെ. ഖബറടക്കം ശനിയാഴ്ച രാവിലെ 9 മണിക്ക് മൈതാനപ്പള്ളി ഖബർ സ്ഥാനിൽ.

സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സമഗ്രമായ വികസന കാഴ്ചപ്പാടാണ് സർക്കാരിന്റേതെന്ന് മന്ത്രി ആർ.ബിന്ദു : അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി.

Image
സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സമഗ്രമായ വികസന കാഴ്ചപ്പാടാണ് സർക്കാരിന്റേതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭരണ സമിതി രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും ജീവനം പദ്ധതി വഴി വാങ്ങിയ ആംബുലൻസ് ഫ്ലാഗ് ഓഫും നിർവഹിക്കുകയായിരുന്നു മന്ത്രി.  അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. പൊതു വിദ്യാഭ്യാസ രംഗത്ത് വലിയ നേട്ടങ്ങളാണ് കഴിഞ്ഞ കാലയളവിൽ കൈവരിച്ചത്. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള വികസനം കേരളത്തിലും ഉണ്ടാകേണ്ടതുണ്ട്. വികസനത്തിൽ സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന സമഗ്രമായ വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.  രണ്ട് വർഷത്തെ പറപ്പൂക്കര പഞ്ചായത്തിന്റെ പ്രോഗ്രസ് റിപ്പോർട്ടാണ് പ്രകാശനം ചെയ്തത്. പാവപ്പെട്ടവർക്ക് വേണ്ടിയുള്ള ചികിത്സ സഹായ പദ്ധതിയായ ജീവനം പദ്ധതി വഴി  21 ലക്ഷം സമാഹരിച്ച് 9 ലക്ഷം രൂപ ചെലവിലാണ് ആംബുലൻസ് ഒരുക്കിയത്.  നന്തിക്കര കലാഭവൻ മണി സ്മാരക നിറവ് വേദിയിൽ നടന്ന ചടങ്ങിൽ  കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ

വൈദ്യുതി മുടങ്ങും - (ഡിസംബര്‍ 31 ശനിയാഴ്ച).

Image
കണ്ണൂർ  :  • അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പൂതപ്പാറ മുതല്‍ വന്‍കുളത്തവയല്‍ വരെ ഡിസംബര്‍ 31 ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. • ധര്‍മശാല ഇലക്ട്രിക്കല്‍ സെക്ഷനിലെ മാങ്ങാട്, മന്ന ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 31നു ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. • ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കുളത്തൂര്‍ ടെമ്പിള്‍ ഭാഗത്ത് ഡിസംബര്‍ 31നു ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട : പോളിത്തീൻ പാക്കറ്റുകളിലായി രണ്ട് കാലുകളുടെയും സോക്‌സിനുള്ളിൽ ഒളിപ്പിച്ചു കടത്തിയത് 1241 ഗ്രാം സ്വർണം.

Image
  കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട.  ദുബായിൽ നിന്നെത്തിയ ഐഎക്‌സ് 748 വിമാനത്തിൽ  എത്തിയ  കാസർകോട് ബേക്കൽ ഇല്ലാസ്നഗർ സ്വദേശി കുന്നിൽ അബൂബക്കറിൽ നിന്നാണ് 66,26,940 രൂപ വിലമതിക്കുന്ന 1241 ഗ്രാം സ്വർണം പിടികൂടിയത്.  പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ, എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.  രണ്ട് പോളിത്തീൻ പാക്കറ്റുകളിലായി രണ്ട് കാലുകളുടെയും സോക്‌സിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്.   കസ്റ്റംസ് ഡെപ്യുട്ടി കമ്മീഷണർ ജയകാന്ത് സി.വി, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ, ഗീതാകുമാരി, ഇൻസ്‌പെക്ടർമാരായ സന്ദീപ് ദാഹിയ, നിശാന്ത് താക്കൂർ, നിഖിൽ കെ ആർ,  ഹെഡ് ഹവിൽദാർ, വത്സല എം വി, ഓഫീസ് സ്റ്റാഫ് ലിനീഷ്, ലയ എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വർണം  പിടികൂടിയത്. - അബൂബക്കർ പുറത്തീൽ, ന്യൂസ്‌ ഓഫ് കേരളം.

ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

Image
കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ പരപ്പിൻമെട്ട, അതിരകംവയൽ, തേറോത്ത് കാവ്, കുനിയിൽപീടിക, ബദരിക്കണ്ടം, ഭാരതീയ വിദ്യാഭവൻ, നമ്പ്യാർമെട്ട, കോ-ഓപ് പ്രസ്, അറാഫത്ത് നഗർ, പൂക്കോടൻ, സ്പിന്നിങ്ങ് സ്റ്റോർ, സ്പിന്നിങ്ങ് മിൽ, ധനലക്ഷ്മി, കക്കാട്, അങ്ങാടി, രാജൻകട, ലക്ഷ്മണൻകട, ഹോമിയോ ആശുപത്രി, പുഴാതി ഹൗസിങ്ങ് കോളനി എന്നീ ഭാഗങ്ങളിൽ ഡിസംബർ 30 വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൂന്നുനിരത്ത് ചർച്ച്, ഓലാടത്താഴ, ഉപ്പായിച്ചാൽ, ചക്കിപീടിക എന്നീ ഭാഗങ്ങളിൽ ഡിസംബർ 30 വെള്ളി രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയും മൂന്നുനിരത്ത്, ദേശബന്ധു, ഗ്രാമീണ വായനശാല, കപ്പക്കടവ് എന്നീ ഭാഗങ്ങളിൽ വൈകിട്ട് മൂന്ന് മണി മുതൽ മുതൽ  5.30 വരെയും വൈദ്യുതി മുടങ്ങും. വെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കണിയേരി, പാലത്തറ, മുങ്ങം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 30 വെള്ളി ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് ആറ് മണി വരെയും വെള്ളൂർ ആലിൻകീഴിൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ  വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

Image
ഫുട്ബോള്‍ രാജാവ്  പെലെ അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. 82 വയസായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ മാതാവ് ഹീരാബെൻ മോദി (100) അന്തരിച്ചു.

Image
പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ മാതാവ് ഹീരാബെൻ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗാളിലെ പരിപാടികൾ റദ്ദാക്കി മോദി അഹമ്മദാബാദിലേക്ക് തിരിച്ചു. ജൂണിലായിരുന്നു ഹീരാ ബെൻ നൂറാം പിറന്നാൾ ആഘോഷിച്ചത്.

അമ്പലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് സിന്തെറ്റിക് മയക്കുമരുന്ന് വില്പനക്കാരായ യുവാക്കളെ എക്സൈസ് പിടികൂടി.

Image
  അമ്പലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് സിന്തെറ്റിക് മയക്കുമരുന്ന് വില്പനക്കാരായ യുവാക്കളെ എക്സൈസ് പിടികൂടി. കാർത്തികപള്ളി തൃക്കുന്നപ്പുഴ സ്വദേശികളായ അജ്മൽ ഷാജി (21),  ഉനൈസ് (22) എന്നിവരാണ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്ന് ഉദ്ദേശം നാല്പതിനായിരം രൂപയോളം വില വരുന്ന 9.147 ഗ്രാം  എംഡിഎംഎ കണ്ടെടുത്തു. പുതുവർഷ ആഘോഷത്തിന് ലഹരിപ്പാർട്ടി സംഘടിപ്പിക്കുന്നതിനായി ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ട് വന്നതാണ് മയക്കുമരുന്ന് എന്നാണ് പ്രാഥമിക വിവരം.  ആലപ്പുഴ റേഞ്ച് ഇൻസ്പക്ടർ എസ് സതീഷും  സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഇകെ അനിൽ, മധു എസ്, ഷാജി പിടി, സിവിൽ എക്സൈസ് ഓഫീസർമാരായ റെനീഷ്, ജയദേവ്, ഷെഫീക്ക്, ഐബി പ്രിവന്റീവ് ഓഫീസർ അലക്സാണ്ടർ, സൈബർ സെൽ അംഗങ്ങളായ വർഗീസ് പയസ്സ്, അൻഷാദ് ബി എന്നിവരും ഉണ്ടായിരുന്നു. തോട്ടപ്പള്ളി, അമ്പലപ്പുഴ, തൃക്കുന്നപുഴ, ഹരിപ്പാട് ഭാഗങ്ങൾ കേന്ദ്രികരിച്ചു വലിയ രീതിയിൽ ഉള്ള മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായി വിവരം കിട്ടിയതിനെത്തുടർന്ന് ഷാഡോ ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. അമ്പലപ്പുഴ താലൂക്കിലെ മദ്യവും മയക്കുമരുന്നുമായി ബന

യുവാവിന്റെ കൊലപാതകം : പ്രതി അറസ്റ്റിൽ.

Image
  തൃശൂർ : പേരാമംഗലം പുറ്റേക്കര അരുൺലാൽ (38) കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെയാണ് പേരാമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. അശോകകുമാറും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ചേർന്ന്  അറസ്റ്റുചെയ്തത്. ഡിസംബർ 26 രാത്രി 10.30 മണിയോടെയാണ് പുറ്റേക്കര ഇടവഴിയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിലും മുഖത്തും മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. മൃതശരീരം പോസ്റ്റ്മാർട്ടം നടത്തിയ ഡോക്ടർ, ഇയാളുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന്, കേസന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

Image
  കണ്ണൂർ : റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരട്ടയിലെ അച്ചുകൊമ്പൻ അലിയുടേയും നസീമയുടേയും മകൻ റാഷിദ് (23) ആണ് മരിച്ചത്. ക്രിസ്തുമസ് തലേന്ന് ശനിയാഴ്ച കിളിയന്തറയിൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് വന്നിടിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. സഹോദരങ്ങൾ: റാഹിദ്, റാഷിന. ഖബറടക്കം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് കൂട്ടുപുഴ പേരട്ട ജുമാമസ്ജിദ് ഖബറിടത്തിൽ സംസ്കരിക്കും.

കലാ-കായിക പ്രതിഭകളെ അനുമോദിച്ചു.

Image
  കണ്ണൂർ : സ്കൂൾ കലോത്സവത്തിൽ ഉപജില്ലാ - ജില്ലാതലത്തിലും ജില്ലാ - സംസ്ഥാന കായിക മേളയിലും ദേശീയ കായിക മീറ്റിലും വിജയികളായ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ  ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി അധ്യക്ഷയായി. നഗരസഭ കൗൺസിലർമാരായ കെ. നന്ദനൻ, വി.പി. അബ്ദുൾ റഷീദ്, പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ, പ്രധമാധ്യാപകൻ എം. ബാബു, പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, മദർ പിടിഎ പ്രസിഡണ്ട് ആർ.കെ. മിനി, പൂർവ വിദ്യാർത്ഥി പ്രതിനിധി പി.വി. അബ്ദുൾ റഹ്മാൻ, അധ്യാപകരായ കെ.വി. സുജേഷ് ബാബു, ഷൈനി യോഹന്നാൻ, പി.വി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു

തലമുണ്ട സൈതാർകണ്ടി മൊയ്തു നിര്യാതനായി.

Image
കണ്ണൂർ : കാഞ്ഞിരോട്  - ചക്കരക്കൽ റോഡിൽ തലമുണ്ട സലഫി പള്ളിക്ക് സമീപം സൈതാർകണ്ടി ആയിഷ മൻസിൽ മൊയ്തു ( 72 ) നിര്യാതനായി. കൂർഗ്  സ്വദേശിയാണ്. ഭാര്യ : ആയിഷ സൈതാർകണ്ടി. മക്കൾ :  സലീം (കോക്ക്റ്റൈൽ ഷോപ്പ്, മട്ടന്നൂർ), സമീർ (അപ്സര ബേക്കറി മട്ടന്നൂർ), റമീസ് (ചെന്നൈ), റഹമത്ത്,  റസിയ.  ജാമാതാക്കൾ: സക്കീന (പാലോട്ടുപള്ളി), സാബിറ (കീരിയോട്), താഫ്സീറ (ഇരിക്കൂർ), മാസ്ക്ക് അബ്ദുള്ള (ജമാഅത്ത് ഇസ്ലാമി കൂടാളി ഹൽക നാസിം), ഹംസ (വടകര). സഹോദരങ്ങൾ : നബീസ, അലീമ, സൈനബ (കൂർഗ്).

ജയില്‍ കാഴ്ച്ചകളിലേക്ക് കണ്‍തുറന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രദര്‍ശനം ജയിലിന്റെ വലിയ കവാടം കണ്ടവരാരും അതിനകം എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടാകും. കയ്യൂരിലെത്തിയാല്‍ സെന്‍ട്രല്‍ ജയിലിനെ കുറിച്ച് എല്ലാം അറിയാന്‍ അവസരമുണ്ട്

Image
  ജയില്‍ കാഴ്ച്ചകളിലേക്ക് കണ്‍തുറന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രദര്‍ശനം ജയിലിന്റെ വലിയ കവാടം കണ്ടവരാരും അതിനകം എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടാകും. കയ്യൂരിലെത്തിയാല്‍ സെന്‍ട്രല്‍ ജയിലിനെ കുറിച്ച് എല്ലാം അറിയാന്‍ അവസരമുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കവാടത്തിന്റെ ചെറു മാതൃക ഒരുക്കിയിരിക്കുകയാണ് ജയിലിന്റെ പ്രദര്‍ശന സറ്റാളില്‍. ഈ കവാടം കടന്നാല്‍ കേരളത്തിലെ ആദ്യ സെന്‍ട്രല്‍ ജയിലിന്റെ  ചരിത്രമറിയാം. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉള്‍പ്പെടെ കേരളത്തിലെ സെന്‍ട്രല്‍ ജയിലുകളായ വിയ്യൂര്‍, പൂജപ്പുര എന്നീ ജയിലുകളുടെ മാതൃക ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കേരളത്തിലെ അവസാനത്തെ വധശിക്ഷയായ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയ കയര്‍,രണ്ടു പേരേ ഒരേ സമയം തൂക്കിലേറ്റാന്‍ കഴിയുന്ന തൂക്കു മരത്തിന്റെ മാതൃക തുടങ്ങി കാഴ്ച്ചകള്‍ ഏറെയുണ്ട്  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രദര്‍ശനത്തില്‍ . ജയിലില്‍ അന്തേവാസികളായിരുന്ന പ്രമുഖരുടെ വിവരങ്ങള്‍, പ്രമുഖരുടെ സന്ദര്‍ശക ഡയറിയിലെ കുറിപ്പുകളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 1869 സ്ഥാപിതമായ ജയിലിന്റെ ചരിത്രം, 38 ഏക്കറില്‍ പരന്നു കിടക്കുന്ന ജയിലിന്റെ പൂര്‍ണമായ ചെറു മാതൃക  ത

കേരളത്തിലെത്തിയ അഞ്ച് ഇതരസംസ്ഥാനക്കാരായ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചു :

Image
    കൊച്ചി : എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയില്‍ നിന്ന് കണ്ടെത്തിയ അഞ്ച് പെണ്‍കുട്ടികളെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. ഝാര്‍ഖണ്ഡില്‍ നിന്നുള്ള കുട്ടികളെയാണ് തിരികെയെത്തിച്ചത്. റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെത്തിയ കുട്ടികളെ ശിശു ക്ഷേമ സമിതിയുടെ നിര്‍ദ്ദേശപ്രകാരം കാക്കനാട് ഗവണ്മെന്റ് ഗേള്‍സ് ഹോമില്‍ താത്ക്കാലികമായി പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഷെല്‍ട്ടര്‍ ഹോമുകളില്‍ താത്ക്കാലികമായി പാര്‍പ്പിച്ച കുട്ടികളെ  ഏറ്റെടുക്കുവാന്‍ മാതാപിതാക്കള്‍ എത്താത്ത സാഹചര്യത്തിലാണ് എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, എറണാകുളം, റെയില്‍വേ ചൈല്‍ഡ്‌ലൈന്‍, സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ്, സെന്റര്‍ ഫോര്‍ ഇമിഗ്രേഷന്‍ ആന്റ് ഇന്‍ക്ലൂസീവ് ഡെവലപ്‌മെന്റ് (സിഎംഐഡി) എന്നിവരുടെ സഹകരണത്തോടെ കുട്ടികളെ സ്വദേശമായ ജാര്‍ഖണ്ഡില്‍ എത്തിച്ചത്.  റെയില്‍വേ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ അഞ്ജന മഹേശന്‍, അമല്‍ ജോണ്‍, സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് ഓഫീസര്‍മാരായ വി. സാവിത്രി, പി.കെ. രജിത, എന്‍.ആര്‍. പ്രസന്ന, കെ.കെ.

2023 ഏപ്രിൽ ഒന്നു മുതൽ നഗരസഭകളിൽ കെ സ്മാർട്ട് സേവനം: മന്ത്രി എം.ബി. രാജേഷ് : നഗരസഭ സേവനങ്ങൾ ഡിജിറ്റലാകും, കെ സ്മാർട്ട് പദ്ധതി നടപ്പാവുന്നതോടെ സേവനങ്ങൾ തേടി ജനങ്ങൾ നഗരസഭകളിലെത്തേണ്ട ആവശ്യമില്ല.

Image
  *നഗരസഭ സേവനങ്ങൾ ഡിജിറ്റലാകും സംസ്ഥാനത്തെ മുഴുവൻ നഗരസഭകളിലും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകുന്ന രീതിയിൽ കെ സ്മാർട്ട് പദ്ധതിക്ക് 2023 ഏപ്രിൽ 1 ന് തുടക്കമാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ലൈഫ് പി എം എ വൈ ഗുണഭോക്തൃ സംഗമവും ആദ്യ ഗഡു വിതരണവും ഒപ്പം എന്ന നഗരസഭയുടെ ക്യാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു. കെ സ്മാർട്ട് പദ്ധതി നടപ്പാവുന്നതോടെ സേവനങ്ങൾ തേടി ജനങ്ങൾ നഗരസഭകളിലെത്തേണ്ട ആവശ്യമില്ല. ലോകത്തെവിടെ നിന്നും ഡിജിറ്റലായി അപേക്ഷകൾ സമർപ്പിക്കാനും സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാനും കഴിയും. അവശേഷിക്കുന്ന അഴിമതി കൂടി ഇല്ലാതാക്കുന്നതിന് സർക്കാർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണിത്. സേവനങ്ങൾ തേടി നിരവധി തവണ ഓഫീസുകൾ കയറിയിറങ്ങുന്ന സാഹചര്യം പൂർണമായി ഇല്ലാതാകും. വികസന ക്ഷേമ പ്രവർത്തനങ്ങളിൽ തിരുവനന്തപുരം നഗരസഭയുടെ നടപടികൾ രാജ്യത്തിന് തന്നെ മാതൃകയാണ്. 4524 ഉപഭോക്താക്കൾക്ക് തുക അനുവദിച്ച നഗരസഭ 13131 വീടുകൾ നിർമിച്ചു നൽകുന്നതിന് നേതൃത്വം നൽകി. 300 കോടിയോളം രൂപ ഇതിനായി ചെലവഴിച്ചു. 88 കോടി കേന്ദ്രവിഹിതവും ബാക്കി തുക സംസ്ഥാന സർക്കാരും നഗരസഭയും നൽകിയ വിഹിതവുമാണ്. റവന്യൂ കമ്മി ഗ്രാ

കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

Image
  • ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചൂള മുത്തപ്പൻ, പി ജി തലമുണ്ട എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 29 വ്യാഴം രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. • മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പാണപ്പുഴചാൽ, കച്ചേരിക്കടവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 29 വ്യാഴം രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 മണി വരെയും എഴുംവയൽ, ഊരടി, ആലക്കാട് വലിയ പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും. • ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷനിലെ എം എം കോംപ്ലക്സ്, കമ്മ്യൂണിറ്റി ഹാൾ, കക്കരക്കുന്ന്, വി മാൾ, പരിപ്പായി എന്നിവിടങ്ങളിൽ ഡിസംബർ 29 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ വൈദ്യുതി മുടങ്ങും. • ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ മറ്റത്തിനാനി, മിടിലാക്കയം ലോവർ എന്നിവിടങ്ങളിൽ ഡിസംബർ 29 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

സോളാർ കേസിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ : ഉമ്മൻ ചാണ്ടിയോടും കുടുംബത്തോടും പിണറായി വിജയൻ മാപ്പ് പറയണമെന്ന് വി ഡി സതീശൻ, നേതാക്കളും അവരുടെ കുടുംബവും അനുഭവിച്ച വേദനയ്ക്കും അപമാനത്തിനും ആര് കണക്ക് പറയുമെന്നും പ്രതിപക്ഷ നേതാവ്.

Image
തിരുവനന്തപുരം : ഒരു തെളിവും ഇല്ലെന്ന് പൊലീസ് മൂന്ന് തവണ കണ്ടെത്തിയിട്ടും വൈര്യനിര്യാതന ബുദ്ധിയോടെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഞ്ച് കോണ്‍ഗ്രസ് നേതാക്കളെ മനപൂര്‍വം അപമാനിക്കുന്നതിന് വേണ്ടിയാണ് സോളാര്‍ കേസ് പിണറായി വിജയന്‍ സി.ബി.ഐക്ക് വിട്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു തെളിവും ഇല്ലാത്ത കേസാണെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളോടും അവരുടെ കുടുംബത്തോടും പിണറായി വിജയന്‍ മാപ്പ് പറയണമെന്നും വിഡി സതീശൻ  കൂട്ടിച്ചേർത്തു. നേതാക്കളും അവരുടെ കുടുംബവും അനുഭവിച്ച വേദനയ്ക്കും അപമാനത്തിനും ആര് കണക്ക് പറയുമെന്നും പ്രതിപക്ഷ നേതാവ്  കൂട്ടിച്ചേർത്തു. 

കണ്ണൂര്‍ ദേശീയപാത 66 ആറുവരിപ്പാത ആക്കുന്നതിന്‍റെ ഭാഗമായി എടക്കാട് പ്രദേശത്ത് അടിപ്പാത നിര്‍മ്മാണം അനിവാര്യം : കെ. സുധാകരൻ.

Image
  കണ്ണൂര്‍: കണ്ണൂർ ദേശീയപാത 66 ആറുവരിപ്പാത ആക്കുന്നതിന്‍റെ ഭാഗമായി  എടക്കാട് പ്രദേശത്ത് അടിപ്പാത നിര്‍മ്മാണം അനിവാര്യമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. എടക്കാട് ഊർപ്പഴശിക്കാവ് റോഡിൽ അടിപ്പാത നിര്‍മ്മാണം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തുന്ന പ്രതിഷേധസമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കണ്ണൂർ കോർപ്പറേഷനിലെ എടക്കാട് സോൺ 33 ഡിവിഷനിലെ പൊതുജനങ്ങൾ ഏറെ ആശ്രയിക്കുന്ന ഊർപ്പഴച്ചിക്കാവ് - ചാല -മാളിക പറമ്പ് -കാടാച്ചിറ റോഡിന് ദേശീയ പാതയിൽ നിന്ന് സുഗമമായ ഗതാഗതത്തിന് അടിപാത അനിവാര്യമാണ്.  ദേശീയപാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ അടിപാത സൗകര്യം ഏര്‍പ്പെടുത്തില്ലെങ്കില്‍ ജനം കൂടുതല്‍ വലയുന്ന സാഹചര്യം ഉണ്ടാകും. ഇക്കാര്യം കേന്ദ്ര ഉപരിതല ഗാതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ലോക്സസഭയില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ടെന്നും ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയതായും കെ.സുധാകരന്‍ പറഞ്ഞു എം.പി പറഞ്ഞു.

എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിന് നാല് വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകും : ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ (28-12-2022).

Image
ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ (28-12-2022) › എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിന് വാഹനങ്ങൾ വാങ്ങാൻ അനുമതി എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിന് നാല് വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകും. നെയ്യാറ്റിൻകര താലൂക്കിൽ പുതുതായി സ്ഥാപിച്ച കീഴാറ്റൂർക്കടവ്, പാഞ്ചിക്കാട്ടുകടവ്, പെരിഞ്ചാൻ കടവ് എന്നീ പാലങ്ങളിലൂടെയും കാരോട്, കുട്ടപ്പൂ എന്നീ സ്ഥലങ്ങളിലൂടെയും മദ്യം, മയക്കുമരുന്ന് എന്നിവ കടത്തുന്നവരെ  പിന്തുടർന്ന് പിടികൂടാൻ ആധുനിക സൗകര്യങ്ങളുള്ള വാഹനങ്ങൾ വാങ്ങണമെന്ന എക്‌സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് എന്ന പേരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നാല് മൊബൈൽ പട്രോൾ യൂണിറ്റുകൾ  സ്ഥാപിക്കുന്നതിന്റെ ഭാഗമായാണിത്. ›  പുനർഗേഹം: തുക അനുവദിക്കും പുനർഗേഹം പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് 42.75 കോടി രൂപ അഡീഷണൽ ഓതറൈസേഷൻ മുഖേന അനുവദിക്കുന്നതിന് ധനവകുപ്പിന് നിർദ്ദേശം നൽകും. › ശമ്പള പരിഷ്‌കരണം കേരള ലളിതകലാ അക്കാദമിയുടെ സർക്കാർ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവൻസ് തുടങ്ങിയവ 10.02.2021 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി പരിഷ്‌കരിച്ചു നൽ

ഗതാഗതം നിരോധിച്ചു.

Image
കണ്ണൂർ : പയ്യന്നൂർ സൗത്ത് ബസാർ-കണ്ടങ്കാളി-കുറുംകടവ്-പുന്നക്കടവ് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 28 മുതൽ ജനുവരി 27 വരെ ഇതുവഴി വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. പയ്യന്നൂർ സൗത്ത് ബസാറിൽ നിന്ന് കണ്ടങ്കാളി അമ്പലം റോഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സ്റ്റേഡിയം-ടി പി സ്റ്റോർ-പുതിയ ബസ് സ്റ്റാന്റ് റോഡ്-മാവിച്ചേരി സോഡാ കമ്പനി റോഡ് വഴി കണ്ടങ്കാളി ഭാഗത്തേക്കും തിരിച്ചും പോകണമെന്ന് കണ്ണൂർ പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ടീച്ചർ കം ആയ ഒഴിവ്.

Image
  വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷം നടപ്പാക്കുന്ന കളം (ബദൽ കിന്റർ ഗാർട്ടൻ) പദ്ധതി പ്രകാരം പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ ഈയ്യക്കോട് പട്ടിക വർഗ സാങ്കേതത്തിലെ സാമൂഹിക പഠനമുറിയിൽ പദ്ധതി നടപ്പിലാക്കുന്നതിനായി ടീച്ചർ കം ആയ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. ഉദ്യോഗാർഥികൾ പട്ടികവർഗവിഭാഗത്തിൽ നിന്നുള്ളവരാകണം. വിദ്യാഭ്യാസ യോഗ്യത പ്രിപ്രൈമറി ടിടിസി/പ്ലസ്ടു/ടിടിസി. പ്രായപരിധി 21 മുതൽ 40 വയസ്. നിയമന കാലാവധി 2023 മാർച്ച് 31 വരെ മാത്രം. നിയമന രീതി അഭിമുഖം (പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന). തദ്ദേശവാസികൾക്ക് മുൻഗണന ലഭിക്കും. നിയമനം ലഭിക്കുന്ന ഉദ്യോഗാർഥിക്ക് പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. അപേക്ഷയിൽ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, വാമനപുരം, നന്ദിയോട്, പച്ച പി.ഒ. എന്ന വിലാസത്തിൽ ഡിസംബർ 31നു മുമ്പ് ലഭ്യമാക്കണം.

വൈദ്യുതി മുടങ്ങും - (ഡിസംബര്‍ 28 ബുധനാഴ്ച)

Image
 •  കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാടാച്ചിറ ഡോക്ടര്‍മുക്ക്, തൃക്കപാലം എന്നിവിടങ്ങളില്‍ ഡിസംബര്‍ 28 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വൈദ്യുതി മുടങ്ങും. •  ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഡയമണ്ട് പെയിന്റ്, വട്ടപ്പൊയില്‍ കനാല്‍, കരിയില്‍കാവ്, പന്നിയോട്ട് എന്നിവിടങ്ങളില്‍ ഡിസംബര്‍ 28 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെ വൈദ്യുതി മുടങ്ങും. :

മലയാളിയുടെ ചിരകാല സ്വപ്നമായ ദേശീയപാത വികസനം 2025ഓടെ പൂർത്തീകരിക്കുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് : സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളെ മികവുറ്റതാക്കി മാറ്റാൻ പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് മന്ത്രി.

Image
മലയാളിയുടെ ചിരകാല സ്വപ്നമായ  ദേശീയപാത വികസനം 2025ഓടെ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിൽ കാസർകോഡ് മുതൽ തൃശൂർ വരെയുള്ള ഭാഗം 2024നുള്ളിൽ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കുന്നംകുളം നിയോജകമണ്ഡലത്തിലെ ആദ്യ കിഫ്ബി പദ്ധതിയായ അക്കിക്കാവ് - കടങ്ങോട് - എരുമപ്പെട്ടി റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള എല്ലാ റോഡുകളും നിലവാരമുള്ള റോഡുകളാക്കി മാറ്റുന്ന പ്രവർത്തനങ്ങളാണ് വകുപ്പ് നടത്തുന്നത്. ഈ സർക്കാരിൻ്റെ കാലത്തുതന്നെ 15,000 കിലോമീറ്റർ റോഡുകൾ ബിഎം ആന്റ് ബിസി റോഡുകളാക്കി മാറ്റും. ഗ്രാമാന്തര റോഡുകൾ മുഴുവൻ ടാറിങ്ങ് നടത്തിയിട്ടുള്ള ഏക സംസ്ഥാനം കേരളമാണ്. തീരദേശ- മലയോര ഹൈവേകൾ കാർഷിക ടൂറിസം മേഖലയ്ക്ക് കുതിപ്പേകുന്ന പദ്ധതികളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുന്നംകുളം താലൂക്ക് ആശുപത്രി വികസനത്തിന് കിഫ്ബിയിൽ നിന്നും 96 കോടി രൂപയുടെ അംഗീകാരം ജനുവരി മാസത്തോടെ ലഭിക്കുമെന്ന് എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു. കടങ്ങോട് പാറപ്പുറം ഗവ.എൽ പി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ രമ്യ ഹരിദാസ് എംപ

ശബരിമല വരുമാനം 222.98 കോടി; തീര്‍ഥാടകര്‍ 29 ലക്ഷം പിന്നിട്ടു : കുട്ടികള്‍ക്കും അംഗപരിമിതര്‍ക്കും പ്രായമായര്‍ക്കും വേണ്ടി ഇക്കുറി ഏര്‍പ്പെടുത്തിയ പ്രത്യേക ക്യൂ ഫലപ്രദം.

Image
  ശബരിമലയില്‍ ഇത്തവണ ഇതുവരെ 222 കോടി 98 ലക്ഷം രൂപ നടവരുമാനമായി ലഭിച്ചുവെന്നും 29 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ എത്തിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു. 70.10 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്. 222,98,70,250 രൂപയാണ് മൊത്തവരുമാനം. 70,10,81,986 രൂപ കാണിക്കയും. 29,08,500 തീര്‍ഥാടകര്‍ എത്തി. ഇതില്‍ 20 ശതമാനത്തോളം കുട്ടികളാണ്. രണ്ടുവര്‍ഷത്തോളം നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതാണ് കുട്ടികളുടെ എണ്ണം ഇക്കുറി വര്‍ധിക്കാന്‍ കാരണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്കും അംഗപരിമിതര്‍ക്കും പ്രായമായര്‍ക്കും വേണ്ടി ഇക്കുറി ഏര്‍പ്പെടുത്തിയ പ്രത്യേക ക്യൂ ഫലപ്രദമാണ്.   പരമാവധി പരാതികുറച്ച് തീര്‍ഥാടനം ഇക്കുറി പൂര്‍ത്തിയാക്കാനായി. ഒരു ദിവസം മാത്രമാണ് ദര്‍ശനത്തിന് ആളുകള്‍ക്ക് കൂടുതല്‍ നേരം നില്‍ക്കേണ്ടി വന്നതായി ആക്ഷേപമുയര്‍ന്നത്. ശബരിമലയില്‍ തിരക്ക് സ്വഭാവികമാണ്. എന്നാല്‍ സാധാരണയില്‍ കൂടുതല്‍ നേരം ഭക്തര്‍ക്ക് അയ്യപ്പദര്‍ശനത്തിന് കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടായാല്‍ അതു പരിശോധിക്കുന്നതാണെന്നും ദേവസ്