കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട : പോളിത്തീൻ പാക്കറ്റുകളിലായി രണ്ട് കാലുകളുടെയും സോക്‌സിനുള്ളിൽ ഒളിപ്പിച്ചു കടത്തിയത് 1241 ഗ്രാം സ്വർണം.
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. ദുബായിൽ നിന്നെത്തിയ ഐഎക്‌സ് 748 വിമാനത്തിൽ എത്തിയ കാസർകോട് ബേക്കൽ ഇല്ലാസ്നഗർ സ്വദേശി കുന്നിൽ അബൂബക്കറിൽ നിന്നാണ് 66,26,940 രൂപ വിലമതിക്കുന്ന 1241 ഗ്രാം സ്വർണം പിടികൂടിയത്. പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ, എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. രണ്ട് പോളിത്തീൻ പാക്കറ്റുകളിലായി രണ്ട് കാലുകളുടെയും സോക്‌സിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. കസ്റ്റംസ് ഡെപ്യുട്ടി കമ്മീഷണർ ജയകാന്ത് സി.വി, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ, ഗീതാകുമാരി, ഇൻസ്‌പെക്ടർമാരായ സന്ദീപ് ദാഹിയ, നിശാന്ത് താക്കൂർ, നിഖിൽ കെ ആർ, ഹെഡ് ഹവിൽദാർ, വത്സല എം വി, ഓഫീസ് സ്റ്റാഫ് ലിനീഷ്, ലയ എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വർണം പിടികൂടിയത്.
- അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം.
Comments