സ്റ്റേറ്റ് ബാങ്ക് 30 ലക്ഷം തട്ടിപ്പ് : മുഖ്യ സൂത്രധാരകരിൽ ഒരാൾ നേപ്പാൾ അതിർത്തിഗ്രാമത്തിൽ നിന്നും പിടിയിൽ.

 


പാലക്കാട്: മേഴ്സികോളെജ് എസ്.ബി.ഐ ബാങ്കിൽ നിന്നും ഓൺലൈൻവഴി 30 ലക്ഷം തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരനെ നേപ്പാൾ അതിർത്തിയിൽ നിന്നും പാലക്കാട് സൗത്ത് പോലീസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതിയും ഇന്ത്യാ നേപ്പാൾ അതിർത്തി കേന്ദ്രീകരിച്ച് കള്ളക്കടത്ത് നടത്തുന്ന സംഘത്തിൻ്റെ  തലവനുമായ ബീഹാർ അരാരിയ ജില്ല ദുമരിയ സ്വദേശി മഹേന്ദ്രപ്രസാദ് മണ്ഡൽ മകൻ 32 വസുള്ള ജീവൻകുമാർ ആണ് അറസ്റ്റിലായത്. നർപത്ഗഞ്ച് ലോക്കൽ പോലീസ് സ്റ്റേഷനിൽ നിരവധി മാഫിയാ സംഘങ്ങളെ കുടുക്കാൻ സഹായിയായി ഇയാൾ പ്രവർത്തിച്ചിരിുന്നതിനാലും സ്ഥലത്തെ പ്രമുഖ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളതിനാലും ലോക്കൽ പോലീസ് ആദ്യം സഹായിക്കാൻ മടിച്ചുനിന്നതിനെത്തുടർന്ന് പാലക്കാട് ജില്ലാപോലീസ് മേധാവി വിശ്വനാഥ് ഐ.പി.എസ്, പാലക്കാട് എ.എസ്.പി ഷാഹുൽഹമീദ് ഐ.പി.എസ് എന്നിവരുടെ സമയോജിത ഇടപെടലിൽ അരാരിയ ജില്ലാ പോലീസ് മേധാവിയുടെ പിന്തുണ കൂടി ലഭിച്ചതിനെത്തുടർന്നാണ് പ്രതിയുടെ മാറിമറിഞ്ഞുള്ള സാന്നിദ്ധ്യസ്ഥലങ്ങൾ തിരിച്ചറിയാനും പെട്ടെന്ന് വലയിലാക്കാനും കഴിഞ്ഞത്. ഡൽഹി, പാറ്റ്നാ, ചണ്ഡിഗഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രതിയും മറ്റു രണ്ടു പേരും ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ് ബാങ്കിനെ കബിളിപ്പിക്കാൻ കളമൊരുക്കിയത്. ഇത്തരത്തിൽ  ഒരു കോടിയിലേറെ രൂപാ ദിവസവും തട്ടിക്കുന്ന മറ്റു പല സംഘങ്ങളെക്കുറിച്ചും അന്വേഷണ സംഘത്തിന് ഇതിനോടകം തന്നെ വിവരം ലഭിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് 2 പേരെ അതിസാഹസികമായി ഉത്തർപ്രദേശിലെ മീററ്റിലും കന്യാകല്യാൺപൂരിലും നിന്ന് ഇതേ അന്വേഷണ സംഘം കഴിഞ്ഞമാസം അറസ്റ്റു ചെയ്തിരുന്നു.ഉത്തരേന്ത്യയിലെ കൊടും ശൈത്യവും യാത്രാക്ലേശവും, ഗുണ്ടാ സംഘാംഗങ്ങളുടെ ഭീഷണി ഉൾപ്പെടെയുള്ള പ്രതിബന്ധങ്ങൾ മറികടന്നാണ് പ്രതിയെ പോലീസ് സംഘം തന്ത്രപൂർവ്വം അറസ്റ്റ് ചെയ്തത്. മതിയായ ഭക്ഷണം പോലും കിട്ടാതെ ദിവസങ്ങളോളം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കഠിനാദ്ധ്വാനം ചെയ്താണ്  പ്രതിയിലേക്കെത്തിച്ചേർന്നത്. ഇതോടെ ഈ കേസിൽ നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടാനുള്ള വഴി തെളിഞ്ഞിട്ടുണ്ട്. ഈ കേസിലെ മുഖ്യാസൂത്രകരിൽ രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്. പാലക്കാട് സൌത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാമാണ് ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ. പ്രതിയെ അറസ്റ്റ് ചെയ്ത ഓപ്പറേഷൻ  സംഘത്തിൽ സൌത്ത് എസ്.ഐ മാരായ ഗിരീഷ് എ, ജ.ബി.ശ്യാംകുമാർ ശിവദാസ് എം ട്രാഫിക് സ്റ്റേഷനിലെ ഷൈജു,   ജില്ലാ ക്രൈം സ്ക്വാഡിലെ കിഷോർ, വിനീഷ്, മുഹമ്മദ് ഷനോസ്,  എന്നിവർ ഉണ്ടായിരുന്നു. പാലക്കാട് സൈബർ സെല്ലും എ.എസ്.ഐ ദേവിയും അന്വേഷണ സംഘത്തിന് നിർണ്ണായക പിന്തുണ നൽകി.

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023