പുതുവർഷ സമ്മാനവുമായി പൊതുവിദ്യാഭാസ വകുപ്പ് : 136 പുതിയ അധ്യാപക നിയമനങ്ങൾ.

 


തൃശൂർ : പുതുവർഷസമ്മാനമായി 136പുതിയ അധ്യാപക നിയമനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. 44 എൽ പി സ്കൂൾ അദ്ധ്യാപകരേയും 92 യു പി സ്കൂൾ അധ്യാപകരേയുമാണ് ഇപ്പോൾ നിയമിക്കുന്നത്.എൽ പി സ്കൂൾ അധ്യാപകരുടെ നിയമന ഉത്തരവുകൾ ഉദ്യോഗാർഥികൾക്ക് അയച്ചു കഴിഞ്ഞു. അടുത്ത പ്രവൃത്തി ദിവസം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ എത്തി സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയാൽ ഈ അധ്യാപകർക്ക് ജോലിയിൽ പ്രവേശിക്കാം. 92 യു പി അധ്യാപകർക്കു ള്ള  നിയമന ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും. നേരത്തെ, ഓണസമ്മാനമായി 215 എൽ പി സ്കൂൾ അധ്യാപകർക്ക് നിയമനം നൽകിയിരുന്നു. ഇപ്പോൾ നടക്കുന്നതുൾപ്പടെ ഉൾപ്പെടെ 351 അധ്യാപകർക്കാണ് ഈ അധ്യയനവർഷം നിയമനം നൽകുന്നത്. ജില്ലയുടെ ചരിത്രത്തിൽ ഇതാദ്യമാണ്.2019ന് ശേഷം വിദ്യാലയങ്ങളിൽ തസ്തികാനിർണ്ണയം നടന്നിരുന്നില്ല.19ലെ തസ്തികൾ തന്നെ കഴിഞ്ഞ രണ്ടു വർഷവും തുടർന്നു. ഈ വർഷം തസ്തികാനിർണ്ണയം നടക്കുകയാണ്.ഈ വർഷം ഉണ്ടായ അധികതസ്തികൾ കണക്കാക്കുന്നതിലേക്കായി ഉന്നതതല പരിശോധന ജില്ലയിൽ പൂർത്തിയായതായി വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ പറഞ്ഞു.

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023