അയ്യപ്പഭക്തർക്ക് രക്ഷകരായി പോലീസ് ഉദ്യോഗസ്ഥർ.
നിലക്കൽ കണ്ട്രോൾ എമർജൻസി മൊബൈൽ 1 ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ ഗ്രെഡ് എസ്ഐ ശ്രീധർ, ആലത്തൂർ സ്റ്റേഷൻ ഡ്രൈവർ സുഭാഷും ഡിസംബർ 27 പുലർച്ചെ 1 മണി മുതൽ 5 മണി വരെയുള്ള ഡ്യൂട്ടി ടേൺ സമയത്ത് ഏകദേശം 03:50 മണിയോട് കൂടി പമ്പയിൽ നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോകുകയായിരുന്ന കാർ പ്ലാപ്പള്ളിക്കടുത്ത് ഒരു മരത്തിൽ ഇടിച്ച വിവരം ലഭിച്ചതനുസരിച്ച്,സംഭവ സ്ഥലത്തേക്ക് തിരിക്കുകയും സംഭവ സ്ഥലത്ത് അപകടത്തിൽപ്പെട്ട കാറിൽ നിന്നും പുകയും തീയും ഉയരുകയായിരുന്നു, ഈ സമയം കാറിനുള്ളിലേക്ക് പുക വ്യാപിച്ചിരുന്നു, ഡോർ ലോക്കായി പോയതിനാൽ പുറത്തിറങ്ങാൻ പറ്റാതെ കാറിൽ കുടുങ്ങിയ 4 അയ്യപ്പഭക്തരെ, കാറിൻ്റെ ഗ്ലാസ് കല്ലെടുത്ത് കുത്തിപ്പൊട്ടിച്ച്, വളരെ സാഹസികമായി, സ്വന്തം ജീവൻപോലും പണയപ്പെടുത്തി പുറത്തേക്ക് വലിച്ച് എടുക്കുകയും, ഡ്രൈവർ സീറ്റിൽ കുടുങ്ങി കിടന്ന ഡ്രൈവറെ വളരെ ശ്രമകരമായി പുറത്തെടുക്കുമ്പോഴേക്കും ബോണറ്റിൽ നിന്നും തീ ആളി കത്താൻ തുടങ്ങിയിരുന്നു. സമയോചിതമായി പിക്കറ്റ് ഡ്യൂട്ടി, BDDS, ആംബുലൻസ്, ഫയർ ഫോഴ്സ് മുതലായവർ സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തങ്ങൾക്ക് നിശ്ചയിച്ച റൂട്ടിൽ കൃത്യമായി, പുലർച്ചെ ഒരു പോള കണ്ണടക്കാതെ ഡ്യൂട്ടിയിൽ ജാഗ്രത പുലർത്തിയതും അപകടം നടന്നയുടൻ ഇവർക്ക് സ്ഥലത്തെത്താൻ പറ്റിയതും 4 വിലപ്പെട്ട ജീവനുകളെ രക്ഷിക്കാൻ സഹായമായി.
Comments