മുസ്ലിം ലീഗ് നേതാവ് കെ.കെ. അബ്ദുറഹിമാൻ മാസ്റ്റർ അന്തരിച്ചു : കെ കെ അബ്ദുറഹ്മാൻ മാസ്റ്റർ കണ്ണൂർ ജില്ലയിലെ മുസ്ലിംലീഗിന്റെ സംഘടനാ രംഗത്ത് തലയെടുപ്പോടെ പ്രവർത്തിച്ച വ്യക്തിത്വം : അഡ്വ. അബ്ദുൽ കരീം ചെലേരി.
കണ്ണൂർ : കണ്ണൂർ ജില്ല മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും, തളിപ്പറമ്പ് മണ്ഡലം മുസ്ലിംലീഗിന്റെ മുൻ പ്രസിഡണ്ടും, തളിപ്പറമ്പ് നിയോജകമണ്ഡലം യുഡിഎഫ് ചെയർമാനും, കെ.എസ്.ടി.യുവിൻറെ മുൻ ജില്ലാ പ്രസിഡണ്ടും, കണ്ണൂർ ജില്ലയിലെ മുസ്ലിം ലീഗ് സംഘടനാ രംഗത്തെ പ്രമുഖ നേതാവുമായിരുന്ന മാണിയൂരിലെ കെ.കെ.അബ്ദുറഹ്മാൻ മാസ്റ്റർ അന്തരിച്ചു. ഇന്നലെ (വെള്ളിയാഴ്ച) മാണിയൂർ തണ്ടപ്പുറം ശാഖാ മുസ്ലിംലീഗിന്റെ വിപുലമായ സമ്മേളനം ത്തിലും വൈകുന്നേരം മുതൽ ആരംഭിച്ച സമ്മേളനത്തിന്റെ സമാപന സമ്മേളന വേദിയിലും അദ്ദേഹം ഉണ്ടായിരുന്നു. രാത്രി പത്തര മണിയോടു കൂടിയാണ് ആ സമ്മേളനം സമാപിച്ചത്. രാത്രി പത്തര മണിവരെ അദ്ദേഹം കർമ്മസരണിയിൽ സജീവമായിമായിരുന്നു. പ്രാദേശിക മുസ്ലിംലീഗ് നേതാക്കളുമായി ആലോചിച്ച് പഞ്ചായത്ത് മുസ്ലിംലീഗിന്റെ സമ്മേളന തീയതി അടക്കം നിശ്ചയിച്ച് രാത്രി 11 മണിയോടുകൂടിയാണ് എല്ലാവരും പിരിഞ്ഞത്. കണ്ണൂർ ജില്ലയിലെ മുസ്ലിംലീഗിന്റെ സംഘടനാ രംഗത്ത് തലയെടുപ്പോടെ പ്രവർത്തിച്ച ഒരു വ്യക്തിത്വമായിരുന്നു കെ കെ അബ്ദുറഹ്മാൻ മാസ്റ്ററെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി അനുസ്മരിച്ചു. കഴിഞ്ഞ സംഘടന തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഒന്നിലേറെ തവണ കണ്ണൂർ ജില്ലാ മുസ്ലിംലീഗിന്റെ ഭാരവാഹി സ്ഥാനത്തെക്ക് അദ്ദേഹത്തിൻറെ പേര് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാൽ പല കാരണങ്ങളാലും അദ്ദേഹത്തിന് പ്രസ്തുത പദവിയിൽ എത്താൻ സാധിച്ചില്ലെന്നും അദ്ദേഹം അനുസ്മരണ സന്ദേശത്തിൽ കുറിച്ചു. ഇപ്പോൾ നടക്കുന്ന സംഘടന തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിൻറെ ഭാരവാഹിയായി നേതൃത്വം അദ്ദേഹത്തെ പരിഗണിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന നേരത്താണ് വിട പറഞ്ഞതെന്നും സംഘടന രംഗത്തും നാട്ടിലെ പൊതു വികസന കാര്യങ്ങളിലും ദീനി രംഗത്തും അങ്ങേയറ്റത്തെ ആത്മാർത്ഥതയോടും നിഷ്കളങ്കതയോടും അർപ്പണബോധത്തോടും പ്രവർത്തിച്ച ഒരു പൊതുപ്രവർത്തകനാണ് അബ്ദുറഹ്മാൻ മാസ്റ്ററെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുകയും എല്ലാം പ്രയാസങ്ങളും സന്തോഷങ്ങളും പരസ്പരം പങ്കുവെക്കുകയും ചെയ്യാറുള്ള ഏറ്റവും അടുത്ത നേതാവും സഹപ്രവർത്തകനുമാണെന്നും കരീം ചെലേരി കൂട്ടിച്ചേർത്തു. പുറത്തീൽ ന്യൂ മാപ്പിള യുപി സ്‌കൂളിൽ ദീർഘകാലം അധ്യാപകനായിരുന്നു.
- അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം.
Comments